അയിത്തം
അയിത്തം
Ayitham Onapathippu bY Manthanraja
" ഹേമേ ..ഡി ..എഴുന്നേൽക്ക് ...ജോയിൻ ചെയ്യുന്ന ദിവസം തന്നെ ലേറ്റാകണോ ?"
" ഹമ് ...അല്പം കൂടി കിടക്കട്ടെടി ജയെ .....സമയം ആയില്ലല്ലോ ...ഏഴല്ലേ ആയുള്ളൂ "
മേശപ്പുറത്തു കിടന്ന വാച്ചിൽ സമയം നോക്കിയിട്ടു ഹേമ വീണ്ടും പുതപ്പു വലിച്ചു മൂടി .
" ഡി ..നീയല്ലേ പറഞ്ഞെ ...അമ്പലത്തിൽ പോയിട്ട് വേണം ജോയിൻ ചെയ്യാനെന്നു ...അതോണ്ടാ ഞാൻ വിളിച്ചേ ..വേണ്ടെങ്കിൽ കിടന്നുറങ്ങിക്കോ ...ഒൻപതര ആയിട്ടു എഴുന്നേറ്റാൽ മതി ...അഞ്ചു മിനുട്ടു നടക്കാനുള്ള ദൂരമല്ലേ ഉള്ളൂ സ്‌കൂളിലേക്ക് "
" ഹ്മ്മ്..... ഇനിയിപ്പോ അമ്പലത്തിൽ പോയില്ലന്നു വേണ്ട ......'അമ്മ അറിഞ്ഞാൽ അത് മതി ...അല്ലേലും ഈ ചൊവ്വാ ദോഷക്കാരിക്ക് ഇനിയെന്നാ നോക്കാനാ "
" പോടീ ...ഒന്ന് ....കാലത്തേ ദൈവ ദോഷം പറയാതെ ...പറയുന്ന കേട്ടാ തോന്നും നിനക്ക് മാത്രമേ ചൊവ്വ ദോഷം ഉള്ളൂന്ന് ......അതൊക്കെ ഓരോരുത്തരുടെ വിധി ....എല്ലാവര്ക്കും ദൈവം എല്ലാം കൊടുക്കില്ലല്ലോ മോളെ '
" ഞാൻ നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല മോളെ ....നീ റെഡിയായിക്കോ ...ഞാനൊരു പത്തു മിനുട്ടു കൊണ്ട് റെഡിയാകും "
ഹേമ കട്ടൻ കാപ്പിയും എടുത്തു വീടിന്റെ നെടു നീളത്തിലുള്ള വരാന്തയിൽ ഇരുന്നു പത്രം നോക്കാൻ തുടങ്ങി
" ഇവിടെ കാലത്തു പത്രം വരും അല്ലെടി .... വീട്ടിൽ ഒൻപതു ആകാതെ നോക്കണ്ട "
" അത് ...ചെത്തുകാരൻ രാജപ്പൻ ചേട്ടൻ കൊണ്ട് വന്നിടുന്നതാടി ..പുള്ളി കാലത്തേ കവലയിൽ ചായ കുടിക്കാൻ ചെല്ലുമ്പോ നമ്മുടെ പത്രോം ഇല്ലത്തെ പത്രോം എടുത്തോണ്ട് പോരും "
" ഹമ് ....നീ ഈ ഇല്ലം ..ഇല്ലം എന്ന് എപ്പഴും പറയുന്നുണ്ടല്ലോ ..ആരാ അവിടെ ഉള്ളത് ?"
" അവിടെ ലക്ഷ്മി തമ്പുരാട്ടി മാത്രമേ ഉള്ളെടി ....... മക്കള് മൂന്നും പുറത്താ ....തമ്പുരാട്ടിക്കു സഹായത്തിനു ഒരു ചെറുക്കനുണ്ട് .......വൈകിട്ട് സ്‌കൂള് വിട്ടു നമുക്ക് പോകാം ..പിന്നേയ് ...തമ്പുരാട്ടി എന്നൊന്നും വിളിക്കണ്ടാട്ടൊ ...ആയമ്മക്ക് ഇഷ്ടപ്പെടില്ല ....ആള് ശുദ്ധ പാവാ '
💬 Comments
View all comments