Chapter Title : അയിത്തം
പരിചയം ആയി കഴിഞ്ഞിരുന്നു . വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ സോമനാണ് മേടിച്ചു കൊണ്ട് വന്നിരുന്നത്. ഹേമയുടെ താത്പര്യ പ്രകാരം ജയയും ഹേമയും കൂടെ അവനു മനസിലാവാത്ത പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി . അപ്പോഴും വീടിന്റെ ഉമ്മറത്ത് അവര്‍ ഇരിക്കും . നിലത്തു വാതില്‍ പടിയില്‍ അവനും
ആദ്യത്തെ എക്സാമിന് അവനായിരുന്നു സ്കൂളില്‍ ഫസ്റ്. അതിനുള്ള സന്തോഷം തമ്പുരാട്ടി പായസത്തിലൂടെ
അവര്‍ക്ക് പങ്കു വെച്ചു. ഓണം അവധിക്കു ഹേമ വീട്ടിലേക്കു പോയി . സ്കൂള് തുറക്കുന്നതിനു ഒരു ദിവസം മുന്‍പേ അവള്‍ ജയയുടെ അടുത്തേക്ക് തിരിച്ചു . വന്നപ്പോള്‍ ജയ അവിടില്ല . വാതില്‍ അടച്ചു കിടക്കുന്നു . മേലെ നിന്ന് താക്കോല്‍ എടുത്തവള്‍ വീട് തുറന്നു . ഡ്രെസ്സെല്ലാം മാറി . അത്താഴത്തിനുള്ള അരിയുമിട്ടു, ഇല്ലത്തേക്ക് നടന്നു
' അമ്മെ ...ഇവിടാരുമില്ലേ ?"
എന്നും ഉമ്മറത്ത് കാണാറുള്ള തമ്പുരാട്ടിയെ കണ്ടില്ലാത്തത് കൊണ്ട് അവൾ ഉറക്കെ വിളിച്ചു . രണ്ടു മിനുട്ടിനു ശേഷം തമ്പുരാട്ടി അകത്തു നിന്ന് പുറത്തേക്കു വന്നു . എന്നും തലമുടി നന്നായി ചീകി വെച്ച് കൊണ്ട് നടന്നിരുന്ന ആയമ്മയുടെ മുടി അപ്പോൾ കെട്ടിയതു പോലെ അകെ പാറി പറന്നിരുന്നു . നെറ്റിയിലെ ചന്ദനം അല്പം മാഞ്ഞു കിടന്നു . സെറ്റു സാരിയുടെ തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു അവർ
" ആരിത് ? ഹേമയോ ? എങ്ങനെയുണ്ടായിരുന്നു ഓണവും മറ്റും ?"
തമ്പുരാട്ടിയുടെ ശബ്ദത്തിനു എന്നത്തേയും പോലെയുള്ള ഗാംഭീര്യമോ ശാലീനതയോ ഇല്ലന്ന് ഹേമക്കു തോന്നി . ക്‌ളാസിൽ എന്തെങ്കിലും തെറ്റ്
💬 Comments
View all comments