Chapter Title : അയിത്തം
ഒരു ഗ്ലാസ് സംഭാരം ഹേമക്കു കൊടുത്തിട്ടു കയ്യിലിരുന്ന ഗ്ലാസിലെ സംഭാരം തമ്പുരാട്ടി മട മടാന്ന് കുടിച്ചിറക്കി . എന്നിട്ടു മൂന്നാമത്തെ ഗ്ലാസുമെടുത്തു ചാർത്തിലേക്കു നടന്നിട്ടു എന്തോ ഓർത്തെന്ന പോലെ തിരിച്ചു ഉമ്മറപ്പടിയിലൂടെ തന്നെ മുറ്റത്തെക്കിറങ്ങി
' സോമു ....സോമു ...നീയെവിടാ ന്റെ കുട്ട്യേ ...ഏതു നേരോം ഈ പശൂന്റെ പുറകെ നടക്കാതെ വല്ലതും പഠിച്ചൂടെ നിനക്ക് "
തമ്പുരാട്ടിയുടെ ശബ്ദം അകന്നു പോകുന്നത് കേട്ട് കൊണ്ട് ഹേമ വീണ്ടും ചിന്തയിൽ മുഴുകി
..............................
എവേർഡി ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ സോമന് മുൻപേ പാടവരമ്പിലൂടെ നടക്കുകയായിരുന്നു ഹേമ . നിലം കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ ഉഴുതത് കൊണ്ട് വഴുക്കലുണ്ട് . ഇങ്ങോട്ടു വന്നപ്പോൾ ഇരുട്ടിയിട്ടുണ്ടായിരുന്നില്ല . ഹേമ സൂക്ഷിച്ചാണ് നടന്നത് . പെട്ടന്ന് ഒരു തവള മുന്നിലേക്ക് ചാടിയതും ഹേമ കാറി കൊണ്ട് മുന്നോട്ടു ചാടി . വരമ്പത്തേക്കു തന്നെയാണ് ചാടിയതെങ്കിലും വരമ്പിന്റെ അരികും പൊട്ടി ഹേമ പാടത്തേക്കു വീണു . സോമൻ ചാടി പിടിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല
" ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കടാ നോക്കി നിൽക്കാതെ "
സോമൻ വെറുതെ നോക്കി നിൽക്കുന്നത് കണ്ടു ഹേമ ദേഷ്യപ്പെട്ടു പറഞ്ഞു . സോമൻ മടിയോടെ കൈ നീട്ടി . ഹേമ അതിൽ പിടിച്ചെഴുന്നേറ്റു വരമ്പത്തേക്കു തന്നെയിരുന്നു . ഉഴുതു മരിച്ച വയൽ ആയതിനാൽ കാര്യമായിട്ടൊന്നും പറ്റിയില്ല . പക്ഷെ കാൽ താഴ്ന്നു പോയതിനാൽ ഉളുക്കിയോ എന്നൊരു സംശയുമുണ്ട് . അസഹനീയമായ വേദന .
ഹേമ എഴുന്നേറ്റു നടക്കാൻ തുടങ്ങി . വേദനയാൽ വെച്ച് പോയപ്പോൾ സോമൻ അവളുടെ കൈ പിടിച്ചു
"
💬 Comments
View all comments