0%

Chapter Title : അയിത്തം

Author : Mandhan Raja Read All Parts 1.5K

കണ്ണടച്ച് പാല് കുടിക്കുന്നതൊന്നു കാണണമല്ലോ

തമ്പുരാട്ടി വാതിൽ തുറക്കുന്നതും പിന്നെ അടക്കുന്നതും ഹേമയറിഞ്ഞു ..തിരിഞ്ഞു നോക്കിയില്ല ......പിന്നെയെപ്പൊഴോ ഉറക്കത്തിലേക്കു വീണു

...........................

പുലർച്ചെ തമ്പുരാട്ടി എഴുന്നേൽക്കുന്നതിനും മുൻപേ ഹേമ വീട്ടിലേക്കു പോയിരുന്നു . അപ്പോഴേക്കും കാലിന്റെ വേദന നന്നായി കുറഞ്ഞിരുന്നു

അന്നുച്ച കഴിഞ്ഞു ഹേമക്കു ക്‌ളാസ് ഉണ്ടായിരുന്നില്ല . ആകെയുണ്ടായിരുന്നത്‌ ഒരവർ ...അത് വേറൊരാളെ ഏൽപ്പിച്ചു വീട്ടിലേക്കു നടന്നു .. ഒന്ന് കൂടി കിഴി വെച്ചാൽ നാളത്തേക്ക് വേദന കുറഞ്ഞേക്കും . പിന്നെ വൈകിട്ട് ജയാ വരുമ്പോഴേക്കും പണികളൊക്കെ തീർത്തു വെക്കാലോ . അവധിക്കു പോകുന്നതിനു മുൻപുള്ള ഡ്രെസ്സൊക്കെ കഴുകാനുണ്ട് . മൊത്തം അടിച്ചു വാരണം .

സ്‌കൂളിൽ നിന്ന് നേരെ വീട്ടിലേക്കു നടന്നാലോ എന്ന് ഹേമ ആലോചിച്ചു . പിന്നെ ഇല്ലത്തൂടെ പോകാമെന്നു കരുതി . പുളിയില പറിക്കാമല്ലോ ...പിന്നെ തമ്പുരാട്ടിയുടെ ആ വിളറിയ മുഖം കാണുന്ന ഒരു സുഖം വേറെ . ഇന്ന് സോമനും ക്‌ളാസിൽ ഉണ്ടായിരുന്നില്ല . മിക്കവാറും പകൽ പണിയിലായിരിക്കും രണ്ടു പേരും

ഹേമ ഒച്ചയുണ്ടാക്കാതെ ഇല്ലത്തിന്റെ സൈഡിലൂടെ ഉമ്മറത്തെത്തി . തമ്പുരാട്ടി അവിടെയുണ്ടായിരുന്നില്ല . അവൾ തെക്കിനിയുടെ മുന്നിലേക്ക് നടന്നു . കുറ്റിയിട്ടിരിക്കും . എന്നാലുമൊന്നു നോക്കാം . ഹേമ പതുക്കെ വാതിൽ തള്ളി നോക്കി

' അവിടെയാരുമില്യ ....'

പുറകിൽ നിന്ന് തമ്പുരാട്ടിയുടെ സ്വരം കേട്ട് ഹേമ തിരിഞ്ഞു .

പതിവ് ചിരിയോടെ അത്യധികം പ്രൗഢിയോടെ തമ്പുരാട്ടി തൊടിയിൽ നിന്ന് കേറി വന്നു . കയ്യിൽ കുറച്ചു പുളിയിലയും മാങ്ങയുമൊക്കെയുണ്ട്

" സോമു ടൗണിൽ പോയതാ .....ഇച്ചിരി ഇരുട്ടിയെ

💬 Comments

View all comments