Chapter Title : അയ്യപ്പനും പത്രോസും [Dhivya]
അഞ്ച് കിലോമീറ്റർ യാത്ര ചെയ്തു കാണും അപ്പോഴേക്കും നാട്ടിൽ പുറത്തുള്ള അവരുടെ തറവാട്ടിലേക്ക് ഉള്ള റോട്ടിലെത്തി
കുറച്ചു കൂടി ഉള്ളിലോട്ട് പോയി തറവാടിന്റ മുന്നിലുള്ള ഗെയ്റ്റിന്റെ അടുത്ത് ഓട്ടോ നിർത്തി അവൾ ബാഗും എടുത്ത് ഇറങ്ങി തറവാട്ടിലേക്ക് നടന്നു
അത്യാവശ്യം വലിയ ഒരു വീടായിരുന്നു അത്
വീടിന്റെ പിറകു വശം ഏകദേശം 5 ഏക്കറോളം തെങ്ങിൽ തോപ്പായിരുന്നു
അതും കഴിഞ്ഞ് പിന്നെ റബർ തോട്ടവും അതിന് അപ്പുറത്ത് ഭാരതപ്പുഴയും
ഗെയ്റ്റ് കടന്നു ചെല്ലുന്ന അവളെ കണ്ടപ്പോൾ മുത്തശ്ശി ഇറങ്ങി വന്ന് അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ
കൊടുത്ത് കൊണ്ട് പറഞ്ഞു
പ്രിയ മോളെ നീ വലിയ പെണ്ണായല്ലോ .......
അവർ അവളുടെ പേര് ഒന്നു കൂടി ചുരുക്കി സുപ്രിയ എന്നത് പ്രിയ , എന്നാണ് വിളിക്കാറ്
അപ്പോഴേക്കും മുത്തശ്ശനും എത്തി
അവൾ ആ വലിയ തറവാടിന്റെ പൂമുഖത്ത് ഒരു കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു
മുത്തശ്ശാ .... മാമനും അമ്മായിയും മക്കളും എവിടെ
ഒന്നും പറയണ്ട മോളേ...
അവർ അമ്മായീടെ വീട്ടിൽ പോയതാ
രണ്ട് ദിവസായി പോയീട്ട് : ഇനീം രണ്ട് ദിവസം കഴിയത്രേ വരാൻ
ഓ..... നശിപ്പിച്ചു ... ഇനി ഞാനെന്ത് ചെയ്യും മുത്തശ്ശി
എനിക്കിനി ഇവിടെ ആരാ കൂട്ടിനുള്ളത്
ഓ അതിനെന്താ മോളെ മുത്തശ്ശനും മുത്തശ്ശിയും ഇല്ലേ ഇവിടെ നിനക്ക് കൂട്ടിന്
അതെങ്ങനെ നടക്കും മുത്തശ്ശി എനിക്ക് ഈ സ്ഥലവും ഭാരതപുഴയും എല്ലാം നടന്നു കാണണം കുറെ ഫോട്ടോ എടുക്കണം വീഡിയോ എടുക്കണം എന്നിട്ട് കൂട്ടുകാർക്ക് കാണിച്ചു കൊടുക്കാനാണ്
അതിനെന്താ മോളേ ....
💬 Comments
View all comments