Chapter Title : അഴകുള്ള റോജ [ജയവർദ്ധൻ]
തമാശ... അതെന്നും ഉള്ളതാ.... ഇപ്പോ ശീലമായി...'
റഹിയാനത്ത് അത് പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീര് ഉരുണ്ട് കൂടിയിരുന്നു
' എന്താ.... നിങ്ങൾ തമ്മിൽ ഇപ്പോ സ്നേഹമില്ലേ...?'
' സ്നേഹം ഒക്കെയായിരുന്നു.. മുമ്പ്.... പിന്നെ പിന്നെ ഒരു കുഞ്ഞിക്കാല് കാണിക്കുന്നില്ല.... എന്ന് പറഞ്ഞ് വഴക്കായി.. പിന്നെ മൂക്കറ്റം കുടിച്ചു വരാൻ തുടങ്ങി.... ചീത്ത വിളിയും... ഇപ്പോൾ സംശയം കൂടിയാ.... '
റഹിയാനത്തിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി
' ആത്മഹത്യ ചെയ്യാൻ പേടിയാ.....'
റഹിയാനത്ത് വിങ്ങിപ്പൊട്ടി....
സമാധാനിപ്പിക്കാൻ അമ്മ വാക്കുകൾ തിരഞ്ഞു
************
അന്ന് രാത്രി പത്ത് മണിയോടെ ശരവണന്റെ പതിവ് കലാപരിപാടികൾ അരങ്ങേറി...
തലേന്നാളത്തേതിൽ നിന്നും വ്യത്യസ്തമായി ഹരിയുടെ വീട്ടുകാർ സാകൂതം വാടക വീട്ടിലെ സംഭവ വികാസങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു...
തുടരും
💬 Comments
View all comments