Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
സൈക്കിൾ ചവിട്ടുന്നതിനിടയിൽ ശൗരി അവനെ പറ്റാവുന്ന രീതിയിലോക്കെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് അവർ ആൽബർട്ടിൻ്റെ ബംഗ്ലാവിൻ്റെ മുന്നിലെത്തി. ഗേറ്റിൻ്റെ മുൻപിൽ അവനെ ഇറക്കിയിട്ട് ശൗരി സൈക്കിൾ തിരിച്ചു.
"അപ്പൊ കാശിൻ്റെ കാര്യം മറക്കരുത്... ഈ തിങ്കളാഴ്ച വരെ സമയമുണ്ട്.. അത് വരെ ഞാൻ പുള്ളിക്കാരിയെ പറഞ്ഞു നിർത്താം.."
"എനിക്ക് പേടിയാ ചേട്ടാ വളയെടുക്കാൻ.. മോഷണം കർത്താവിനു നിരക്കാത്ത കാര്യമെന്നാണ് മമ്മി എപ്പഴും പറയുന്നത്.."
ആൽബർട്ട് വിഷണ്ണനായി പറഞ്ഞു.
"ഒരു പെണ്ണിൻ്റെ വീട്ടിൽക്കയറി അവള് തുണി മാറുന്നത് കാണാൻ ഒളിച്ചു നിൽക്കുന്നത് അപ്പോ കർത്താവിന് നിരക്കുന്ന കാര്യമാണോ.."
ശൗരിക്ക് അരിശം വന്നപ്പോ ചോദിച്ചു പോയതാണ്..
ആൽബർട്ട് തറയിലേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു.
"നിൻ്റെ മമ്മി ഇപ്പൊ ഇവിടെയുണ്ടോ.."
"ഇല്ല.."
"എവിടെപ്പോയി.."
"പ്രാർത്ഥനയ്ക്ക് പോയി.."
"എപ്പോൾ വരും."
ശൗരി തിരക്കി.
"ഏഴു മണിയാകും.."
"വള എവിടെയാണെന്ന് കാണിച്ചു തന്നാൽ ഞാൻ എടുത്തോളാം.. കുഴപ്പമുണ്ടോ.."
ശൗരി തിരക്കി.
അവൻ ഇല്ലന്ന് ചുമൽ കൂച്ചി.
"എങ്കിൽ വാ.."
ശൗരി സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് ആൽബർട്ടിൻ്റെയൊപ്പം ചെന്നു.
ചെടിച്ചട്ടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന താക്കോലെടുത്ത് അവൻ വാതിൽ തുറന്നു. ശൗരി അവൻ്റെയൊപ്പം അകത്തേക്ക് കയറി. വിശാലമായ ഹാളിൽ കയറിയതും ശൗരി ചുറ്റും നോക്കി.
മനോഹരമായി ഇൻ്റീരിയർ ചെയ്ത ഹാൾ.. മുകളിൽ തൂക്കിയിട്ടിരിക്കുന്ന വർണ്ണ റാന്തലുകൾ പോലെയുള്ള ലൈറ്റുകൾ.. ഭിത്തിയിൽ മനോഹരമായ പെയിൻ്റിങ്ങുകൾ.. വില കൂടിയ സോഫകളും തറയിൽ വിരിച്ചിരിക്കുന്ന പരവതാനിയും.. തടിയിൽ കടഞ്ഞെടുത്ത കാലുകളുള്ള ഡൈനിങ് ടേബിളും കസേരകളും..
"വാ ചേട്ടാ.."
അവനെ വിളിച്ച് കൊണ്ട് ആൽബർട്ട് സ്റ്റെയർകേസ് കയറി. ചുറ്റും കണ്ട കാഴ്ചകൾ വീക്ഷിച്ചു കൊണ്ട് ശൗരി പടികൾ കയറി.
വളഞ്ഞു മുകളിലേക്ക് പോകുന്ന സ്റ്റെയർ എത്തുന്നത് ഒരു ചെറിയ ഹാളിലേക്കാണ്. അവിടെ ഇടത് വശത്ത് കാണുന്ന മുറിയുടെ വാതിൽ തുറന്ന് ആൽബർട്ട് അകത്തേക്ക് കയറി. പിന്നാലെ ശൗരിയും.
ഹൊ..
ശൗരി മുറി കണ്ട് അന്തം വിട്ടു നിന്നു.
മനോഹരമായി ഫർണീഷ് ചെയ്ത ബെഡ്റൂം.. ഇളം നീല നിറത്തിലുള്ള ജാലക വിരികളും ബെഡ്ഷീറ്റും.. അലമാരകളുടെ വാതിലുകൾക്കും നീല നിറം.. അകത്തെ ഭിത്തിയിലെ
💬 Comments
View all comments