Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
മതി.."
ആൽബർട്ട് പ്രതീക്ഷയോടെ അവനെ ഒന്ന് നോക്കി.
"അതൊക്കെ ചെയ്യാം.."
ആൽബർട്ടിന് സമ്മതമായിരുന്നു.
"എന്നാ നമുക്ക് ഒരീസം നോക്കാം.."
ആൽബർട്ട് തലയാട്ടി.
തനിക്ക് പോകാനുള്ള ബസ് വരുന്നത് കണ്ടതും ശൗരി അവനെ വിട്ടിട്ട് സ്റ്റോപ്പിലേക്ക് പോയി.
***** ***** *****
രാവിലത്തെ ട്യൂഷൻ കഴിഞ്ഞ് ഒൻപത് മണിയോടെ പതിവുള്ള പ്രാതൽ കഴിക്കുകയായിരുന്നു ആലീസ്. പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അവളെ ഒന്ന് വിറച്ചു. ജോസ് വന്നിരിക്കുന്നു.. ആലീസ് കഴിപ്പു തുടർന്നു. അൽപ്പം കഴിഞ്ഞതും അയാള് അകത്തേക്ക് വന്നു. അവളെ ഒന്ന് നോക്കിയിട്ട് കസേര വലിച്ചു അടുത്തായി ഇരുന്നു.
അവള് മിണ്ടാൻ പോയില്ല..
"എന്താണ് പിണക്കം മാറിയില്ലേ.."
അയാള് അനുനയത്തിൽ ചോദിച്ചു. അവള് മറുപടി പറഞ്ഞില്ല.
"എന്താ മിണ്ടാത്തത്.."
ജോസ് അവളുടെ കൈയ്യിൽ തോണ്ടി.
"ദേ സാറെ മേത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട.." അവൾ സ്വരം കടുപ്പിച്ചു.
അവള് ഇടഞ്ഞു നിൽക്കുകയാണന്ന് അയാൾക്ക് മനസ്സിലായി.
"ഞാൻ അന്നേരം ഒരു തമാശ പറഞ്ഞതിനാണോ.."
"നിങ്ങൾക്കത് തമാശയായിരിക്കും..എനിക്കങ്ങനെയല്ല. ഇനി മേലാൽ എൻ്റെ ദേഹത്ത് തൊട്ടുള്ള ഒരു പരിപാടിക്കും ഞാൻ നിന്ന് തരില്ല..അതിൻ്റെ പേരിൽ സാറെന്നെ പറഞ്ഞു വിട്ടാലും എനിക്കൊന്നുമില്ല.."
അവൾ കൈ കഴുകാൻ വേണ്ടി എഴുന്നേറ്റു.
ജോസ് ഇതികർത്തവ്യമൂഢനായി നിന്നു. അവളൊരു കാര്യം തീരുമാനിച്ചാൽ അത് തീരുമാനിച്ച തന്നെയാണ് എന്ന് അയാൾക്ക് ഉറപ്പായിരുന്നു. ഇവളെ പറഞ്ഞു വിട്ടിട്ട് വേറൊരാളെ എടുക്കുന്നത് ഇപ്പോ ബുദ്ധിയല്ല. വേറൊന്നും കൊണ്ടല്ല അടുത്തമാസം ബെറ്റി ഗൽഫീന്ന് അവധിക്ക് വരുന്നുണ്ട്.
അവൾക്ക് ഒരു യൂറോപ്യൻ ടൂറിന് പ്ലാനുണ്ട്. കുറഞ്ഞത് ഒരു മാസമെങ്കിലും മാറിനിന്നെ പറ്റൂ.. അത്രയും നാള് ഈ ട്യൂഷൻ സെൻ്റർ നടത്തിക്കൊണ്ട് പോകാൻ ഇവളെക്കൊണ്ടെ പറ്റൂ.. പോയിട്ട് വന്നിട്ട് വേണം ഇവൾക്കിട്ടുള്ള പണി കൊടുക്കാൻ. അയാളുടെ മനസ്സിൽ പലവിധ ചിന്തകൾ നുര പൊന്തി..
അന്ന് പിന്നെ ആലീസിന് നേർക്ക് ജോസിൻ്റെ ശല്യമൊന്നും ഉണ്ടായില്ല.
***** ***** *****
പിറ്റേന്ന് രാവിലെ ശൗരി മേദിനിയുടെ വീട്ടിൽ പതിവ് സമയത്തിനെത്തി. തലേന്ന് അവൻ തന്നോട് കാണിച്ചിരുന്ന അടുപ്പത്തിന് അൽപ്പം കുറവ് വന്നപോലെ മേദിനിക്ക് തോന്നിയെങ്കിലും അവളൊന്നും ചോദിക്കാൻ പോയില്ല.
💬 Comments
View all comments