Chapter Title : അഴകുള്ള സെലീന 4 [Nima Mohan]
നല്ല മാർക്ക് വേണം..."
"ഞാൻ പ്ലസ്ടുവിനൊന്നും പോണില്ല.. വല്ല പണിക്കും പോയി നാല് കാശ് ഉണ്ടാക്കട്ടെ.. പഠിത്തമൊക്കെ നീ പഠിച്ചാൽ മതി.."
"ഓഹോ.. നല്ല പ്ലാനിങ്ങാണല്ലോ.. പഠിക്കാതെ പോയാ നല്ല പണിക്കൊന്നും കേറാൻ പറ്റില്ല കേട്ടോ.. അതോർത്തോ.."
സെലീന ഓർമിപ്പിച്ചു..
"കുറച്ച് നാള് പണിയെടുത്തിട്ട് ഞാൻ സ്വന്തമായി എന്തേലും തുടങ്ങും.. അപ്പഴോ.."
"എങ്കിൽ എനിക്ക് കൂടി ജോലി തരണേ അവിടെ.."
അവൾ കെഞ്ചിപ്പറഞ്ഞു.
"നിനക്ക് ടീച്ചർ ആകാനല്ലേ ഇഷ്ടം.. അതിനു പോയാ മതി.."
സെലീന മൂളി..
"നീ ടീച്ചർ ആയിട്ട് വേണം എനിക്കുണ്ടാകുന്ന പിള്ളേരെ നിൻ്റെയടുത്ത് ട്യൂഷന്നു വിടാൻ.. ഫ്രീയായി.."
പറഞ്ഞിട്ട് അവൻ ചിരിച്ചെങ്കിലും സെലീനയ്ക്ക് ചിരി വന്നില്ല..
"ഒരു ഓഞ്ഞ തമാശ.."
അവൾ ചിറി കോട്ടി. ശൗരി ചിരി നിർത്തി..
"ഞാൻ കല്ല്യാണമൊന്നും കഴിക്കുന്നില്ല.."
സെലീന പറഞ്ഞു.
"അതെന്താ.."
ശൗരി തിരക്കി...
"എനിക്കിവിടം വിട്ട് വേറൊരു സ്ഥലത്ത് പോയി ജീവിക്കുന്നത് ഓർക്കാൻ കൂടി വയ്യ.."
"അതൊക്കെ നല്ല ഒരു ചെറുക്കൻ വന്നു കഴിയുമ്പോ മാറിക്കൊളും.."
ശൗരി നിസ്സാരമട്ടിൽ പറഞ്ഞു.
"ഞാൻ ഈ നാട്ടിൽ തന്നെയുള്ള ആരെയേലും കണ്ടുപിടിച്ചു കെട്ടിക്കോളാം.."
"അതിന് നിൻ്റെ മമ്മി സമ്മതിക്കുമോ.."
"ഞാൻ പറഞ്ഞാല് മമ്മി കേൾക്കും.."
സെലീന കട്ടായം പറഞ്ഞു.
"ഉവ്വ..കുറച്ച് നാള് കഴിയുമ്പോൾ കാണാം..മമ്മി കണ്ണുരുട്ടി കാണിച്ചാൽ നീ ഇത് മാറ്റിപ്പറയും..."
ശൗരി അവളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
"നമുക്ക് കാണാം.."
സെലീന ചൊടിച്ച് കൊണ്ട് പറഞ്ഞു.
"അതൊക്കെ പോട്ടെ..നിങ്ങളുടെ റാണിയാൻ്റിയേ കണ്ടിട്ട് കുറേ നാളായല്ലോ..ഇങ്ങോട്ട് വരവില്ലേ.."
റാണിയുമായി നടത്തിയ സംഗമത്തിൻ്റെ ഓർമയിൽ അവൻ തിരക്കി.
"നിന്നെ പേടിച്ചിട്ട് വരാത്തതായിരിക്കും.."
സെലീന പറഞ്ഞത് കേട്ട് ശൗരിയുടെ ഉള്ളൊന്നു പതറി.
"അതിനു ഞാനെന്ന ചെയ്തിട്ടാ..."
അവൻ നിഷ്കളങ്കനായി..
"നീയന്ന് വളയ്ക്കാനോ തിരിയ്ക്കാനോ എങ്ങാണ്ട് നോക്കിയില്ലേ.. അതായിരിക്കും.."
സെലീന അവനെ ഒന്ന് കുത്തി.
"ഹൊ പെണ്ണുങ്ങളുടെ ഓരോ സ്വഭാവം.. കുനിഷ്ട് എന്ത് പറഞ്ഞാലും ഓർത്തിരിക്കും.. എന്നിട്ട് തരം കിട്ടുമ്പോൾ അത് വെച്ച് കുത്തും.."
അവൻ വിഷയം വിട്ടു. കുറച്ച് നേരം കൂടി വർത്തമാനം പറഞ്ഞിരുന്നിട്ട് അവർ പിരിഞ്ഞു. അവളു പോയ ഉടനെ ശൗരി വീട്ടിൽ പോയിക്കിടന്നുറങ്ങി.
💬 Comments
View all comments