Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
ടീച്ചർ പറഞ്ഞിട്ടുണ്ട്. നാളെ സബ്മിറ്റ് ചെയ്യാനുള്ളതാ.. നീ ഇന്ന് തന്നെ അതൊന്നു വരച്ചു തരണം…”
“അതിനെന്താ ഉച്ച കഴിഞ്ഞു ഞാനങ്ങോട്ട് വരാം..”
അവൾ തലയാട്ടിയിട്ട് ചുറ്റും നോക്കി. മുറിയാകെ അലങ്കോലപ്പെട്ട് കിടക്കുന്നു.
“നിനക്കിതൊക്കെയൊന്ന് അടുക്കിപ്പെറുക്കി വെച്ചു കൂടേ..”
“ഇതിനൊക്കെ എവിടാ സമയം..”
അവൻ ചെറു ചിരിയോടെ തല ചൊറിഞ്ഞു.
“എന്നിട്ടിന്നലെ റാണിയാൻ്റിയുമായി സൊറ പറഞ്ഞിരിക്കാൻ നിനക്ക് സമയമുണ്ടായിരുന്നല്ലോ..”
അവൾ കളിയാക്കിച്ചിരിച്ചു കൊണ്ട് തിരക്കി.
“റാണിയാൻറി നിന്നോട് എന്നാ പറഞ്ഞു..”
“പോകാൻനേരം പറഞ്ഞു നിന്നോട് വർത്തമാനം പറഞിരുന്ന് നേരം പോയെന്ന്..”
“ആണോ”
ശൗരിക്ക് ശ്വാസം നേരേവീണു.
“സത്യം പറയാലോ ശൗരീ, എനിക്ക് പേടിയായിരുന്നു ഉള്ളിൽ.. നീയന്ന് ആൻ്റിയെ വളയ്ക്കുമെന്നോ തിരിക്കുമെന്നോ ഒക്കെ പറഞ്ഞില്ലേ..പറഞ്ഞപോലെ എങ്ങാനും ചെയ്തിട്ട് വല്ല പ്രശ്നവും ഉണ്ടായാൽ പിന്നെ ആകെ നാണക്കേടായേനെ”
ശൗരി അവളെ നോക്കിച്ചിരിച്ചു.
“ഞാനൊന്നു ചുമ്മാ ട്രൈ ചെയ്തു നോക്കിയെന്നുള്ളത് നേരാ ട്ടോ.. പക്ഷേ അവര് അമ്പിനും വില്ലിനും അടുക്കുന്ന ടൈപ്പല്ല. എനിക്കു ചെവിക്കു നല്ലൊരു കിഴുക്കും കിട്ടി..”
അവനൊരു വിഡ്ഡിച്ചിരിയുടെ മേമ്പൊടിയോടെ പറഞ്ഞൊപ്പിച്ചു..
“നീയെന്തു പറഞ്ഞു ആൻ്റിയോട്..”
സെലീനയുടെ ശബ്ദത്തിലെ ആകാംക്ഷ അവൻ തിരിച്ചറിഞ്ഞു.
ഇവള് ഇതറിയാനാണോ വന്നതെന്ന് അവനു തോന്നിപ്പോയി.
“ആൻ്റി സുന്ദരിയാണ്..കണ്ടാൽ വല്ല്യ പ്രായമൊന്നും തോന്നിക്കില്ല എന്നൊക്കെ അടിച്ചു വിട്ടു.. പിന്നെ സാരിയുടെ കര നല്ലതാണല്ലോ എന്നൊക്കെ പറഞ്ഞു നോക്കി..”
“എന്നിട്ട്..”
അവൾ ആകാംക്ഷ വിടാതെ തിരക്കി.
“എന്നിട്ടെന്താ..ആൻ്റി എൻ്റെ ചെവിക്കു പിടിച്ചു. മോനെ ശൗരീ നിൻ്റെ പോക്ക് എങ്ങോട്ടാണെന്നെനിക്കറിയാംന്നും പറഞ്ഞ്.. ഞാനങ്ങു ചമ്മിപ്പോയി..”
സെലീനയ്‌ക്കു അത് കേട്ടപ്പോൾ അടിവയറിൽ ഒരു കൊട്ട ഐസു വീണ സുഖം..
“ഇപ്പ എങ്ങനിരിക്കുന്നു..ഞാനന്നെരെ പറഞ്ഞില്ലേ ചെക്കാ.. ആൻ്റി നിന്നെ പറപ്പിക്കുമെന്ന്…”
ശൗരി അവളെ നോക്കി ചിരിച്ചു. സെലീനയ്‌ക്കു തൃപ്തിയായി.
“ഞാനെന്ന ഇറങ്ങിയെക്കുവാ.. നീ ഉച്ച കഴിഞ്ഞു വരില്ലേ..”
“വരാം..”
അവൻ ഉറപ്പു കൊടുത്തു. സെലീന വീട്ടിലേക്ക് പോയി. വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ ചുണ്ടിലൊരു മൂളിപ്പാട്ടുണ്ടായിരുന്നു.
****
ഉച്ചയൂണു കഴിഞ്ഞ് മുറ്റത്തെ ചെടിച്ചട്ടികളില്‍ കിളിര്‍ത്തു നിൽക്കുന്ന കള പറിച്ചു കളയുകയായിരുന്നു ആലീസ്. ചെടി വളര്‍ത്തലും പരിപാലനവും ആലീസിനൊരു ഹോബിയാണു.
അകത്ത് ലാന്റ് ഫോണ്‍ ബെല്ലടിക്കുന്നതും
💬 Comments
View all comments