Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
വാർഷിക ആഘോഷ പരിപാടി നവംബർ ഒന്നിന് വൈകിട്ട് നടത്താനായിരുന്നു യോഗത്തിലെ തീരുമാനം. ലൗലിയെയാണ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.
സെക്രട്ടറിയായി രാഗിണി നായരേയും.. വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന വാർഷിക പരിപാടിയിൽ കുട്ടികളുടെ നൃത്തവും മുതിർന്ന സ്ത്രീകൾ നടത്തുന്ന തിരുവാതിരയും ഒക്കെയായി പ്രോഗ്രാം നിശ്ചയിക്കപ്പെട്ടു. രണ്ടാഴ്ച കൊണ്ട് തിരുവാതിര പഠിച്ചെടുക്കാൻ വേണ്ടി എല്ലാവരും വൈകുന്നേരം ക്ലബിൽ കൂടാനും ലൗലി നിർദേശിച്ചു. യോഗം കഴിഞ്ഞപ്പോൾ സമയം ഏഴുമണി കഴിഞ്ഞിരുന്നു. ലൗലി വീട്ടിലേക്ക് മടങ്ങി.
******* ****** *****
രണ്ട് ദിവസവും ട്യൂഷൻ സെൻ്ററിൽ ജോസ് വരുമെന്ന് പ്രതീക്ഷിച്ചു ആലീസ് കാത്തിരുന്നെങ്കിലും അയാള് വന്നതേയില്ല... ആലീസ് അന്വേഷിക്കാനും പോയില്ല.. അയാളുടെ മുഖം കാണുന്നത് പോലും അവൾക്ക് താൽപര്യമില്ലായിരുന്നു. ട്യൂഷന് വന്ന കുട്ടികളെ മടക്കിയയ്ക്കാതെ അവൾ തന്നെ അയാളുടെ ക്ലാസുകളും എടുത്തു.
******* ********
രാവിലെ അഞ്ച് മണിക്ക് ശൗരി എഴുന്നേറ്റു. ചെറിയ മഴച്ചാറ്റലുണ്ടായിട്ടും വകവെയ്ക്കാതെ അവൻ നേരെ മേദിനിയുടെ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറി. സീറ്റിൽ ഇരുന്നതും ചന്തിയിൽ നല്ല തണുപ്പ്.
അപ്പോഴാണ് താൻ ഷഡ്ഡി ഇട്ടിട്ടില്ലന്ന് അവനോർമ്മ വന്നത്. ഇനി തിരിഞ്ഞു കയറാൻ വയ്യ. അവൻ നേരെ സൈക്കിൾ മേദിനിയുടെ വീട്ടിലേക്ക് വിട്ടു. വീടെത്താറായപ്പോളേക്കും മഴയ്ക്ക് ശക്തി കൂടിയിരുന്നു. മേദിനി പശുവിനെ കുളിപ്പിച്ച് കറക്കാൻ നിർത്തിയ നേരത്താണ് ശൗരി മഴയും നനഞ്ഞു കൊണ്ട് കയറിച്ചെന്നത്. അവൾ വേഗം അവൻ്റെ അടുക്കലേക്ക് ചെന്നു.
"എൻ്റെ ശൗരി.. ഈ മഴയത്ത് നിനക്ക് വീട്ടിൽ കിടന്നു സുഖായിട്ട് ഉറങ്ങിക്കൂടായിരുന്നോ.. ഇന്നൊരു ദിവസത്തേക്ക് ഞാൻ തന്നെ കറന്നോളാമായിരുന്നല്ലോ"
"മഴയും തണുപ്പുമൊക്കെ ഇനിയും വരും ചേച്ചീ.. അന്നേരം ഞാനുറങ്ങിക്കൊള്ളാം...
💬 Comments
View all comments