Chapter Title : അഴകുള്ള സെലീന 3 [Nima Mohan]
അത്തരം എത്രയെണ്ണം കാണുമെന്നാർക്കറിയാം"
അവൻ്റെ വർണ്ണന കേട്ട് സോന അത്ഭുതപ്പെട്ടു നിന്നു.
"അതീന്നു കുറച്ചെങ്ങാനും കിട്ടിയാൽ നമ്മള് രക്ഷപ്പെട്ടേനെ.."
ശൗരിയുടെ കുറിക്ക് കൊള്ളുന്ന വർത്തമാനം കേട്ട് സോനയുടെ മനസ്സിൽ ഒരു തീപ്പൊരി വീണു.. മെല്ലെ അതൊരു ചെറുനാളമായി. അവളുടെ കണ്ണുകളിൽ നിന്ന് ആഗ്രഹത്തിൻ്റെ തീവ്രത അവൻ വായിച്ചെടുത്തു.
"ഞാൻ പറഞ്ഞന്നെയൊള്ളൂ.. അല്ലേലും നമ്മക്കൊക്കെ ഇങ്ങനെ ആഗ്രഹിക്കാനല്ലേ പറ്റൂ.."
പറഞ്ഞിട്ട് ശൗരി എഴുന്നേറ്റതും സോന അവൻ്റെ കൈയ്യിൽ പിടിച്ചിരുത്തി.
"നീ എവിടെ പോകുവാ.. എനിക്കൊരു കാര്യം പറയാനുണ്ട്.."
"എന്താ പറ.."
"നീ മുന്നേ പറഞ്ഞ പോലെ അവനെ സോപ്പിട്ടാൽ നമുക്ക് അതിൽ നിന്ന് വല്ലതും കിട്ടുമോ"
"പിന്നെന്താ.. വഴിയൊക്കെയുണ്ട്.. പക്ഷെ ഞാൻ വിചാരിച്ചാൽ ഒരു കാര്യവുമില്ല.. ചേച്ചി തന്നെ വിചാരിക്കണം.."
ശൗരി ഉള്ളിൽ പതഞ്ഞുയർന്ന ആഹ്ലാദം അടക്കിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
"അതിന് ഞാനെന്താ ചെയ്യണ്ടത്.."
സോന തിരക്കി.
"ഞാൻ ഒരു പ്ലാൻ പറയാം.. ചേച്ചി അത് കേട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ വഴക്ക് പറയരുത്.. പിണങ്ങുകയും ചെയ്യരുത്.."
"ഇല്ലട മോനെ. നീ ധൈര്യമായി പറയ്.."
"തിങ്കളാഴ്ച വരുമ്പോൾ ചേച്ചിക്ക് ഒരു മഞ്ഞ സാരിയില്ലേ അതുടുത്ത് വരണം."
"മഞ്ഞ സാരിയും ഇതും തമ്മിലെന്താടാ ബന്ധം.."
അവൾക്ക് മനസിലായില്ല
"ആൽബർട്ടിന് ചേച്ചിയെ ആ സാരിയിൽ കാണാനാ ഇഷ്ടം. ചേച്ചി അതും ഉടുത്ത് വയറൊക്കെ കാണിച്ചു വാ.. എന്നിട്ട് അവൻ്റെയടുത്ത് നല്ല കമ്പനിയടിച്ചു നിൽക്ക്.. ഒരു
രണ്ടാഴ്ച അവനെ ശരിക്കും കൊതിപ്പിക്ക്.. എന്നിട്ടൊരു ദിവസം ഞാൻ അവനെ പറഞ്ഞിളക്കി ചേച്ചിയെ അവൻ്റെ വീട്ടിലോട്ട് വിളിപ്പിക്കാം. ചേച്ചി ആദ്യം സമ്മതിക്കരുത്. ഒടുക്കം ഞാനും കൂടി കൂട്ടു
💬 Comments
View all comments