0%

Chapter Title : അഴകുള്ള സെലീന 3 [Nima Mohan]

Author : kkstories Read All Parts 118.6K

ഒരു വണ്ടിയും അടിവാരത്തോട്ടില്ല..രാവിലെ നാലേ മുക്കാലിന് ഒരു കോട്ടയം ഫാസ്റ്റുണ്ട്.. അതിന് ഇവിടെ സ്റ്റോപ്പുണ്ട്.. അതേൽ കേറിയാൽ നമുക്ക് നെടുംകണ്ടത്തിറങ്ങാം.. അവിടുന്ന് നമുക്ക് ഇഷ്ടം പോലെ വണ്ടി കിട്ടും.. ഒരു അഞ്ചര കഴിയുമ്പോ വീട്ടിലെത്താൻ പറ്റും.."
ശൗരി പറഞ്ഞു.
"എൻ്റെ ദൈവമേ.. അതു വരെ നമ്മളിവിടെ ഇരിക്കാനോ.. ദേ മഴക്കാറ് കണ്ടില്ലേ.."
മേദിനി തലയിൽ കൈ വച്ചു.
"അത് പേടിക്കണ്ട.. ദേ ഇവിടെ അടുത്ത് ഒരു വീടുണ്ട്... അവിടെ വേണേൽ ഒരു രാത്രി കിടക്കാൻ സ്ഥലം കിട്ടും.. ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ അന്വേഷിച്ചു.."
മേദിനിക്ക് തെല്ലൊരാശ്വാസം കിട്ടി അത് കേട്ടപ്പോൾ..
"ചേച്ചി ഒരു കാര്യം ചെയ്യ്.. നിങ്ങളുടെ അയൽവക്കത്തുള്ള ആരേലുടെയും ഫോൺ നമ്പരുണ്ടേൽ ഇവിടെ ബൂത്തിൽ നിന്ന് വിളിക്ക്.. എന്നിട്ട് പശുവിന് കുടി കൊടുക്കാൻ പറ.. ഞാൻ അമ്മയെ വിളിച്ചു കാര്യം പറയാം.. വാ ദേ അവിടെയൊരു ബൂത്തുണ്ട്.. വേഗം വാ.. മഴ വരുന്നുണ്ട്.."
അവൻ അവളെ വിളിച്ചു കൊണ്ട് വഴിയിലേക്കിറങ്ങി.
അയലത്തെ സൗദാമിനിയുടെ ഫോൺ നമ്പർ ഓർമയിൽ നിന്ന് തപ്പിയെടുക്കാൻ മേദിനിക്ക് തെല്ല് സമയം വേണ്ടി വന്നു.. ആദ്യം വിളിച്ച നമ്പർ തെറ്റായിപ്പോയെങ്കിലും രണ്ടാമത് വിളിച്ചത് കറക്ടായി കിട്ടി. പശുവിന് കുടി കൊടുക്കുന്ന കാര്യം സൗദാമിനി ഏറ്റതൊടെ അവൾക്ക് പാതി സമാധാനമായി..
ശൗരി അമ്മയെ ഫോണിൽ വിളിച്ചു വിദഗ്ധമായി ചില കള്ളങ്ങൾ പറഞ്ഞു ബോധിപ്പിച്ചു ഇന്ന് രാത്രി വീട്ടിൽ വരില്ലെന്നറിയിച്ചു.
ഫോൺ വിളി കഴിഞ്ഞ് ശൗരി തന്നോട് രാത്രി തങ്ങാനുള്ള വീടിൻ്റെ കാര്യം പറഞ്ഞ സ്ത്രീയുടെ മുറുക്കാൻ കടയിൽ പോയി വീട്ടിലേക്കുള്ള വഴി

💬 Comments

View all comments