0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.2K

തിരിഞ്ഞു കിടന്നുറങ്ങി. അൽപ്പം കഴിഞ്ഞതും മുറിയിലേക്ക് അവള് കയറിവരുന്ന പാദപതനശബ്ദം അവനറിഞ്ഞു. ചെമ്പകപ്പൂവിൻ്റെ നേർത്ത വാസന മുറിയിൽ നിറഞ്ഞു.

അവൻ പക്ഷേ കണ്ണ് തുറന്നില്ല.

സെലീന അവൻ്റെയരികിൽ വന്നിരുന്നു. തിരിഞ്ഞു കിടന്നുറങ്ങുന്ന അവനെ ഉണർത്തണോ വേണ്ടയോ എന്ന് ശങ്കിച്ച് തെല്ല് നേരം ഇരുന്നിട്ട് അവൾ അവൻ്റെ പുറത്ത് മൃദുവായി തട്ടി വിളിച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ശൗരി ഉറക്കച്ചടവോടെ തലയുയർത്തി അവളെ ഒന്ന് നോക്കി. ഓറഞ്ച് നിറമുള്ള ദേഹത്ത് ഇറുകിപ്പിടിച്ചു കിടക്കുന്ന ബ്ലൗസും പച്ചപ്പാവാടയുമാണ് അവളുടെ വേഷം.

അവളുടെ നെഞ്ചിലെ വലിയ മാറിടങ്ങളുടെ ഞെടുപ്പുകൾ ബ്ലൗസിനു പുറമേ തടിച്ചു നിൽക്കുന്നത് നോക്കാതിരിക്കാൻ അവൻ പണിപ്പെട്ടു. ശൗരി ഒന്നും മിണ്ടാതെ വീണ്ടും കിടന്നു.

"എണീക്ക് ചെക്കാ.. ഉച്ചയായല്ലോ.."

അവൾ വീണ്ടും അവൻ്റെ പുറത്ത് തോണ്ടിക്കൊണ്ടിരുന്നു. അവൾ വിടാൻ ഭാവമില്ലന്നു അവന് മനസിലായി. പുറത്തിന് രണ്ടടി കൂടി കിട്ടിയതും ശൗരി പതിയെ തല പൊക്കി.
"എന്താടോ..ഉറങ്ങാൻ സമ്മതിക്കില്ലെ.."

അവൻ തെല്ലീർഷ്യയോടെ തിരക്കി..
"മതിയുറങ്ങിയത്.. ഉച്ചയായി.."

അവളും വിട്ടു കൊടുത്തില്ല.
"ശ്ശോ.. എന്തൊരു കഷ്ടമാണ്.."

അവൻ തിരിഞ്ഞു കിടക്കാൻ നോക്കിയതും അവള് മേശപ്പുറത്തിരുന്ന ഗ്ലാസിലെ വെള്ളത്തിൽ കൈ മുക്കിയിട്ട് അവൻ്റെ മുഖത്ത് തളിച്ചു. ഗത്യന്തരമില്ലാതെ ശൗരി തല പൊക്കി.
"എന്നാ നിൻ്റെ ഇപ്പത്തെ പ്രശ്നം.."

"എനിക്കോ.. എനിക്കിപ്പൊ കൊക്കൊപ്പഴം തിന്നണം.."
അവള് ചെറിയൊരു ചിണുക്കത്തോടെ പറഞ്ഞു.
"രാവിലെ നിൻ്റെ മമ്മി വീട്ടിലൊന്നും ഉണ്ടാക്കിയില്ലേ.."
സെലീനയ്ക്ക് ചിരി വന്നു.

"എണീറ്റ് വാ ചെക്കാ.."
ശൗരി എഴുന്നേറ്റ് മൂരി നിവർന്നു.. മുറ്റത്തേക്കിറങ്ങി മുഖം കഴുകിയിട്ട് അവൻ അവളോടൊപ്പം പറമ്പിലേക്ക് നടന്നു.

അതിര് തിരിച്ചിട്ട കയ്യാലയിൽ

💬 Comments

View all comments