0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.2K

തല്ലി.

"എന്താ പെണ്ണേ ഈ കാണിക്കുന്നത്.. പറമ്പിൽ വെച്ചാണോ തുണി പൊക്കുന്നത്.. വല്ലോരും കണ്ടാലെന്നാ വിചാരിക്കും.."

ശൗരി ചുറ്റുപാടും നോക്കി. ആരുമില്ല അടുത്തെങ്ങും. സെലീന ചിരിയോടെ ബ്ലൗസ് താഴ്‌ത്തിയിട്ടു.

"പെറ്റിക്കോട്ട് ഇടാതെയാണോ നീ നടക്കുന്നത്.."
അവൻ തിരക്കി..

"പിന്നേ ഈ ചൂടത്താണ് പെറ്റിക്കോട്ട് ഇടുന്നത്.. നീയും മമ്മിയും ഒക്കെ ഇക്കാര്യത്തിൽ ഒരേ കണക്കാ.. ഷോളിടണം.. പെറ്റിക്കോട്ട് ഇടണം..ഹൊ.."

അവൾ തലയിൽ കൈ വച്ചു..
"കണ്ടവന്മാർ നോക്കി കണ്ണ് വെയ്ക്കാതിരിക്കാനാ പറയുന്നത്.. അല്ലാതെ വേറൊന്നിനുമല്ല.."
ശൗരി ചൊടിച്ചു.

"അത് നേരാ.. ഇവിടെ ചിലവന്മാർ അങ്ങനെ നോക്കുന്നത് ഞാനിന്നലെ കണ്ടതാ.."
രാധികയുടെ കാര്യം പറഞ്ഞ് സെലീന അവനെ ആക്കി. ശൗരിക്ക് മിണ്ടാൻ പറ്റിയില്ല.

അവൻ മറുപടിയില്ലാതെ നിൽക്കുന്ന കണ്ടിട്ട് അവൾക്ക് സന്തോഷമായി.
"എന്താ..ശൗരിസാറിൻ്റെ നാക്കിറങ്ങിപ്പോയോ.."

അവൾ കുസൃതിച്ചിരിയോടെ അവൻ്റെ മിഴികളിലേക്ക് നോക്കി തിരക്കി.
"കണ്ടവളുമരെപ്പോലെയാണോ നീയ്.. അവര് എങ്ങനെ വേണേലും നടന്നോട്ടെ അത് പോലെ നീ നടക്കണ്ട.."

"അയെന്നാ എനിക്കൊരു പ്രത്യേകത.."
എളിയിൽ കൈ കുത്തി നിന്ന് ഒരു പ്രത്യേക ഭാവത്തിൽ നോക്കി അവൾ തിരക്കി..
"അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല.. പക്ഷെ നമുക്ക് ഇഷ്ടമുള്ള ആളുകള് നല്ല രീതിയിൽ നടക്കുന്നത് കാണാൻ അല്ലെ നമുക്കിഷ്ടം.. അത് കൊണ്ട് പറഞ്ഞതാ.."

അവൻ്റെ വാക്കുകൾ കേട്ട് സെലീനയുടെ ഉള്ളം നിറഞ്ഞു. ഹൃദയം തുടിച്ചു. ശൗരി ആദ്യമായിട്ട് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു. അവർ നടന്ന് കൊക്കോയുടെ സമീപമെത്തി.

"ഏതിലാ നീ പറഞ്ഞ കൊക്കൊപ്പഴം ഉള്ളത്.."

അവൻ തിരക്കി..

അവൾ ചൂണ്ടിക്കാണിച്ച മരം നോക്കി അവൻ കയറി. കൊക്കൊപ്പഴം പറിക്കാൻ കേറിയ ശൗരിയുടെ മടക്കിക്കുത്തിയ ലുങ്കിയുടെ

💬 Comments

View all comments