0%

Chapter Title : അഴകുള്ള സെലീന 5 [Nima Mohan]

Author : kkstories Read All Parts 161.1K

"എങ്കിൽ ഞാനൊരു വഴി പറയാം.. ഞാനൊരു പത്ത് വള തരാം.. സെയിം വള..കണ്ടാൽ ഒറിജിനൽ പോലിരിക്കും..അത് അവിടെ വെച്ചിട്ട് മറ്റേത് എനിക്ക് തന്നാൽ മതി.. നിൻ്റെ മമ്മി കണ്ടാൽ അറിയാനെ പോകുന്നില്ല.."

"സ്വർണ്ണ വളയാണോ.."

"പിന്നല്ലാതെ.. സ്വർണ്ണം തന്നെ.. ഇത്തിരി അളവിൽ കുറവാണെന്നേ ഒള്ളൂ.."

ശൗരി പറഞ്ഞു. ആൽബർട്ട് തലയാട്ടി.

"സോന ചേച്ചി കൊണ്ടുപോയ വള എന്തു ചെയ്യും.."

ആൽബർട്ട് ചോദിച്ചു

"അത് ഞാൻ വാങ്ങിത്തരാം.. നീ പേടിക്കണ്ട.. പറ്റിക്കത്തൊന്നുമില്ല സോനേച്ചി.."

വഴിയെ വന്ന ഓട്ടോ കൈ കാണിച്ച് നിർത്തി ഇരുവരും അതിൽ കയറി. ആൽബർട്ടിനെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് ശൗരി വീട്ടിൽ ചെല്ലുമ്പോൾ സമയം പത്തു മണിയായിരുന്നു.

"എന്താടാ ഇത്രയും താമസിച്ചത്."

സുധ തിരക്കിയപ്പോൾ പതിവ് പോലെ ഒരു കള്ളം പറഞ്ഞ് അവൻ അകത്തേക്ക് കയറി. മുറിയിൽ അലമാരയിൽ ഒളിപ്പിച്ചു വെച്ച പ്ലാസ്റ്റിക് ഡപ്പിയിൽ അവൻ പോക്കറ്റിൽ നിന്നെടുത്ത വളകൾ വെച്ചു. പിന്നെ ഡപ്പി ഭദ്രമായി ഒളിപ്പിച്ചു വെച്ചു. മൊത്തം ഏഴ് വളകൾ.. ഏകദേശം മുപ്പത്തി അയ്യായിരം രൂപയുടെ മുതലാണ്. ഓരോന്ന് ഓർത്തുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.

(തുടരും)

💬 Comments

View all comments