Chapter Title : അഴികളെണ്ണിയ പ്രണയം 1 [അജിപാന്‍]
കേട്ട് അബ്ബാസിക്ക പറഞ്ഞു.
കണക്കെടുപൊക്കേ കഴിഞ്ഞു പുതപ്പൊക്കെ മടിക്കിവെച്ചോണ്ടിരിക്കുമ്പോളാണ് അബ്ബാസിക്ക ചോദിച്ചത്.. " നിനക്ക് എങ്ങനെയാഡാ ഊവേ ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത്" . ആ ചോദ്യം കേട്ടപ്പോൾ ചിരിക്കാനല്ലേ നമ്മളെകൊണ്ട് പറ്റു..
"ഉറങ്ങുന്ന സമയത്താണ് ചില നല്ല മുഹൂർത്തങ്ങൾ ഉണ്ടാവുന്നത്.." ( ഇവിടെ വന്നതിനു ശേഷം ചിരിക്കാത്തവർ പോലും ഉറക്കത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്)
ഇവിടെ അങ്ങനെയ ഏതുസമയത്തും ഉറക്കം മാത്രം ഇത് സബ് ജയിൽ ആയതുകൊണ്ട് ഇവിടെ ജയിൽ പുള്ളികൾക് പണിയൊന്നുമില്ല ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ കയറാനുള്ള സമയം കണ്ടത്തിയാൽ മാത്രം മതി ഉണരുക തിന്നുക ഉറങ്ങുക..
ഞാൻ B സെല്ലിലാണ് ഉള്ളത് ഇതാണ് ഈ ജയിലിലെ ഏറ്റവും വലിയ സെല് ഇതിനകത്ത് ഇപ്പോൾ 14 പേരുണ്ട് ആദ്യം വന്നദിവസം 18 പേരുണ്ടായിരുന്നു. അബ്ബാസികയാണ് ഈ സെല്ലിലെ മെയിൻ എല്ലാവർക്കും ഇഷ്ടമാണ് ഒരു നല്ല കലാകാരനും കൂടിയാണ് അദ്ദേഹം, രാത്രി ആയാൽ അബ്ബാസികന്റെ നാടൻ പാട്ടും ഒന്നിച്ചുള്ള പാത്രം വെച്ചുള്ള മുട്ടും ഗംഭീരം സമയം പോവുന്നതറിയത്തില്ല. അബ്ബാസിക്കനെ ആദ്യം കാണുബോൾ പേടിയായിരുന്നു ആദ്യദിവസം തന്നെ എന്നെ റാഗിംഗ് ചെയ്ത ആളാണ്. പിന്നെ അബ്ബാസിക്കന്റെ കഥകൾ കേട്ടപ്പോൾ സങ്കടം തോന്നി അയാളെ ആരോ ചതിച്ചതാണ് ദുബായ്ലേക്ക് കഞ്ചാവ് കടത്താൻ നോക്കിയതിനു അവിടെത്തെ പോലീസ് പിടിച്ചിരുന്നു അവിടെത്തെ ജയിലിൽ രണ്ടു വർഷം കിടന്നു, വീട്ടുകാരും നാട്ടുകാരും ആരുടെയൊക്കെയോ കൈയും കാലും പിടിചാണ് കേസ് ഇല്ലാതാക്കി നാട്ടിലേക് കൊണ്ടുവന്നത്,
നാട്ടിലേക് എത്തിയ ദിവസം തന്നെ ഇവിടെത്തെ പോലീസും പിടിച്ചു അതും എയർപോർട്ടിൽ വെച്ചുതന്നെ പഴയ ഒരു അടിപിടി കേസിന്റെ പേരിൽ
💬 Comments
View all comments