0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515K

നജീബിനെ കൊമ്പത്തെ കുടുംബത്തിൽ നിന്ന് പെണ്ണ് കെട്ടിക്കാനാണ് അവരുടെ തീരുമാനം.. ഇപ്പോൾ ഒരാലോചന വന്ന് മുട്ടി നിൽക്കുന്നുണ്ട്..അതിന്റെ ചർച്ച നടക്കുകയാണ് വീട്ടിൽ..റജീനാന്റെ മുത്ത ആങ്ങള കുഞ്ഞുട്ടി ഹാജിയാണ് ചർച്ച നയിക്കുന്നത്..

“ ഞാനന്വോഷിച്ചിടത്തോളം നല്ല കുടുംബമാണ്… നല്ല അച്ചടക്കമുള്ള കുട്ടി… കാണാനും കൊള്ളാം… പിന്നെ പൈസക്ക് ലേശം കുറവുണ്ട്… അത് നമ്മളുടെ കയ്യിലുണ്ടല്ലോ… “..

കുഞ്ഞുട്ടി ഹാജി പറഞ്ഞ് വന്നതിന് തുടർച്ചയായി പറഞ്ഞ് പെങ്ങളെ നോക്കി..റജീന കുത്തി വീർത്ത മുഖവുമായി ഇരിക്കുകയാണ്..

“നീയെന്തേലും പറ റജീനാ…

ഇന്നൊരു തീരുമാനം പറയാമെന്ന് പറഞ്ഞാ ഞാൻ പോന്നത്…”.

പെങ്ങൾ മിണ്ടാതിരിക്കുന്നത് കണ്ട് ഹാജി പറഞ്ഞു..

“ഇനി തീരുമാനിക്കാനൊന്നുമില്ല കുഞ്ഞാക്കാ… നാളെ പെണ്ണ് കാണാൻ ചെല്ലാന്ന് വിളിച്ച് പറഞ്ഞേക്ക്…”.

നജീബ് ആവേശത്തോടെ പറഞ്ഞു..

“പെണ്ണ് കാണാൻ നീ ഒറ്റക്കങ്ങ് പോയാ മതി… ഞങ്ങളെ കൂട്ടണ്ട… എന്നിട്ട് നീയവളെ അങ്ങ് കെട്ടിക്കോ… പക്ഷേ ഈ വീട്ടിലേക്ക് കൊണ്ടുവരാന്ന് എന്റെ പൊന്നു മോൻ കരുതണ്ട…”..

റജീന,നജീബിനെ നോക്കി മുരണ്ടു..

“ ഇത് കേട്ടോ കുഞ്ഞാക്കാ… ഏതാലോചന വന്നാലും ഉമ്മ എന്തേലും മുടക്ക് പറയും… “..

നജീബ് അമ്മോനോട് പരാതി പറഞ്ഞു..

“അങ്ങനെ എല്ലാറ്റിനൊന്നും ഈ ഉമ്മ മുടക്ക് പറയില്ല മോനേ… ഇത് നമുക്ക് വേണ്ട… അങ്ങോട്ട് മഹറ് കൊടുത്താ മാത്രം പോര… ഇങ്ങോട്ടും വല്ലതും വേണം… ഒരു ധർമ്മക്കല്യാണം നടത്താന്ന് തൽക്കാലം എന്റെ മോൻ വിചാരിക്കണ്ട… “..

നജീബ് നിരാശയോടെ ഹാജിയെ നോക്കി..

“റജീനാ… അവര് പാവപ്പെട്ട കുടുംബമാടീ… പൊന്നും പണ്ടവുമൊന്നും തരാൻ അവർക്ക് കഴിയില്ല… നിനക്ക് നല്ലൊരു മരുമോളെയല്ലേ വേണ്ടത്… ?.അതിനാ കുട്ടിയെ

💬 Comments

View all comments