Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]
നോക്കാം…”..
“ഉം… അത് മതി… അല്ലെങ്കിലും അവന് മൂക്കിൽ പല്ല് മുളച്ചിട്ടൊന്നുമില്ലല്ലോ…”
ഈ ആലോചനയും നടക്കില്ലെന്നറിഞ്ഞ നജീബിന് കലി കയറി..
“ഉമ്മയിതെന്തറിഞ്ഞിട്ടാ… ?.
ഇവളും കുഞ്ഞും ഇവിടെ നിൽക്കുമ്പോ ഏതേലും നല്ല ആലോചന വരുമോ… ?.
എത്രണ്ണം വന്നതാ… ഏതേലും നടന്നോ…?”..
നജീബ് രോഷാകുലനായി..
“ അവളെ പറഞ്ഞയച്ചിട്ട് പെണ്ണ് കെട്ടാൻ നിൽക്കുകയാ എന്റെ മോൻ… ?.
എന്നാ നീ ഈ ജന്മത്ത് പെണ്ണ് കെട്ടില്ല… എത്ര കാലം നീ കല്യാണം കഴിക്കാതെ നിന്നാലും എന്റെ മോളെ ഇവിടന്ന് പറഞ്ഞയക്കില്ല… അവളും കുഞ്ഞും ഇവിടെത്തന്നെ നിൽക്കും… “..
റജീന മകനോട് ആക്രോശിച്ചു..
“അങ്ങനെയല്ല റജീനാ… അവൻ പറയുന്നതിലും കാര്യമുണ്ട്… നീ ആഗ്രഹിച്ച പോലെയുള്ള എത്ര ആലോചനകൾ ഞാൻ കൊണ്ട് വന്നതാ… ഏതേലും നടന്നോ…?..
എന്താ കാരണം… അതറിയാലോ നിനക്ക്… ?”..
ഹാജി സംയമനത്തോടെ പെങ്ങളെ കാര്യം പറഞ്ഞ് മനസിലാക്കാൻ നോക്കി..
“ആ കാര്യം കുഞ്ഞാക്ക പറയണ്ട… എത്രകാലം കാലം കഴിഞ്ഞാലും ഞാനായിട്ട് എന്റെ മോളെ പറഞ്ഞയക്കില്ല… “.
“ അതല്ലുമ്മാ പറഞ്ഞത്… ഇത്ത ഇവിടെ നിൽക്കുന്നതിൽ ആർക്കുമില്ല പ്രശ്നം… പക്ഷേ എന്താ കാരണം എന്നെങ്കിലും ഇത്ത പറയണം… ചോദിക്കുന്നവരോട് മറുപടി പറയണ്ടേ… ?”..
നജീബ് പറയുന്നത് കേട്ട് ഷാഹിന അവനെ തുറിച്ച് നോക്കി..
“അതെ… നജീബ് പറഞ്ഞതിലും കാര്യമുണ്ട്… പെങ്ങള് കൊച്ചുമായി വീട്ടിൽ നിൽക്കുന്നതെന്തിനാന്ന് ചോദിച്ചാ അതിനൊരു കാരണം പറയണ്ടേ…?..ആ കാരണം പറയാനാകാതെ രണ്ട് മൂന്ന് സ്ഥലത്ത് ഞാനിരുന്ന് ഉരുകിയിട്ടുണ്ട്… മോളേ ഷാഹിനാ… നീ ജാബിറിന്റെ വീട്ടിലേക്ക് തിരിച്ച് പോകണം എന്നൊന്നും കുഞ്ഞാക്ക പറയില്ല… എന്നാലും എന്താ
💬 Comments
View all comments