Chapter Title : ബാല്യകാലസഖി [Akshay._.Ak]
ശേഷം ചേട്ടത്തിയേം വിളിച്ചോണ്ട് വീട്ടിലോട്ടു വരുന്നതും. അവൻ നേരത്തെ അമ്മയോട് എല്ലാം പറഞ്ഞിട്ട് ഉള്ളതുകൊണ്ടും അമ്മ അച്ഛനെ കൺവിൻസ് ചെയ്തത് കൊണ്ടും വീട്ടിൽ വലിയ എതിർപ്പുകൾ ഒന്നും ഇല്ലാരുന്നു. പിന്നീട് അച്ഛൻ ചേട്ടത്തിടെ വീട്ടുകാരെ ഒക്കെ വിളിച്ചു സംസാരിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എല്ലാം പെട്ടന്ന് സോൾവ് ആയി. ചേട്ടനും ചേട്ടത്തിക്കും നല്ല ജോലി ഒണ്ടാരുന്നത് കൊണ്ടും ജോലി ബാംഗ്ലൂർ ആയതു കൊണ്ടും അവർ ബാംഗ്ലൂർ തന്നെ ഒരു വീട് എടുത്ത് അവിടൊട്ടു താമസവും മാറി.ഞങ്ങളെ കാത്തിരിക്കുന്ന ആ ദുരന്തത്തെ കുറിച്ച് ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടു അനുബന്ധിച്ചു കെട്ടുകാഴ്ച ഒക്കെ ഒണ്ടാരുന്നു.മുഴുവൻ ഏഴു കരയാണ് ഒള്ളത്. ഓരോ കരക്കും ഓരോ ഡ്രസ്സ് കോടാണ് . അഖിലിന് പണ്ട് മുതലേ ഉത്സവത്തിനോടൊന്നും താല്പര്യമില്ലാരുന്നു.ഞാൻ ഞങ്ങടെ കരയുടെ ഡ്രസ്സ് കോഡ് എടുത്ത കൂട്ടത്തിൽ അഖിലിന് ഉള്ളതും കൂടി എടുത്തിരുന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം അവനും എന്റെ കൂടെ വരാമെന്നു സമ്മതിച്ചു. അങ്ങനെ ഞാനും അഖിലും ഒരുമിച്ചു ഉത്സവത്തിന് പോയി. ഞങ്ങടെ കരേടെ കൂടൊള്ള കെട്ടു കാഴ്ചക്ക് ഒപ്പമാണ് ഞങ്ങൾ ഉൽസവം നടക്കുന്ന മൈതാനത്തേക്ക് പോയത്. അങ്ങനെ മൈതാനത്തു ചെന്നുകഴിഞ്ഞു എല്ലാ കരയുടെ കെട്ടുകാഴ്ചയും മൈതാനത്തു നിരന്നു, ചെണ്ടമേളവും ഒക്കെ ആയി ഭയങ്കര ഓളം ആരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു..........
തുടരും
(എത്രമാത്രം നന്നായിട്ടുണ്ടെന്നു അറിയില്ല. ഏകദേശം കുറച്ചു മാസങ്ങളെ ആയിട്ടൊള്ളു ഈ സൈറ്റിൽ വായന തുടങ്ങീട്ട് അപ്പോൾ തൊട്ടുള്ള ആഗ്രഹമായിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ
💬 Comments
View all comments