0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Author : Harry Potter Read All Parts 1.5K

പോകുന്നത് അറിയാൻ പോലും വയ്യ.

എന്തായാലും ഈ സൺഡേ എങ്കിലും പുറത്തിറങ്ങി ഒന്ന് കറങ്ങണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

പക്ഷെ സച്ചു ഇല്ല. അവനും അഞ്‌ജലിയും കൂടി ആരുടെയോ കല്യാണത്തിന് പോയിരിക്കുകയാണ്. എന്നെയും വിളിച്ചു, പക്ഷെ അവരുടെ ഇടയിൽ കയറിചെല്ലുന്നത് ശരി അല്ലല്ലോ. അത് കൊണ്ട് പോയില്ല എന്തായാലും കാർ അവർ കൊണ്ട് പോയി. ആഹ്. ബസ്സ് തന്നെ ശരണം.

ഫ്ലാറ്റിനു അടുത്ത് ഒരു ആർട്ട്‌ ഗാലറി ഉണ്ട്. ആദ്യം അവിടേക്കാണ് ഞാൻ പോയത്. ചിത്രങ്ങളോടുള്ള കമ്പം കൊണ്ടൊന്നുമല്ല. ചുമ്മാ കയറി രണ്ട് ഫോട്ടോ എടുത്താൽ സ്റ്റാറ്റസ് എങ്കിലും ഇടാം. നാട്ടുകാർ കാണട്ടെ, ഞാൻ ബാംഗ്ലൂർ എത്തി വലിയ ആളായിപ്പോയി എന്ന് .

ആർട്ട്‌ ഗാലറിയും, പ്ലാനറ്റോറിയവുമൊക്കെ കണ്ട് രാത്രിയായി. രാത്രി അത്താഴം കൂടി കഴിച്ചാൽ ഫ്ലാറ്റിലേക്ക് കെട്ടിയെടുക്കാം.

അടുത്തുള്ള ഒരു ഇറ്റാലിയൻ ഹോട്ടലിലേക്ക് ഞാൻ ചെന്നു.ആദ്യമായി ആണ് ഇതിലൊക്കെ കയറാൻ പോകുന്നത്. കൈയിൽ പൈസ ഉള്ളപ്പോഴേ ഇതൊക്കെ നടക്കുള്ളു. പിന്നെ ചിലപ്പോൾ പറ്റിയില്ല എന്ന് വരും.

റെസ്റ്റോറന്റിൽ കേറിയ മാത്രയിൽ തന്നെ പേഴ്സിലെ പൈസ മുഴുവൻ കാലിയായ പോലെ തോന്നി.അത്രക്ക് കിടു ആമ്പിയൻസ് ആയിരുന്നു.

വട്ടത്തിലുള്ള കറുത്ത മേശകൾ അവിടെ നിറഞ്ഞിരുന്നു. രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന രീതിയിൽ മുതൽ ടേബിൾ അറേഞ്ച് ചെയ്തിററുണ്ട്. ഫാമിലികൾക്കായി പ്രേത്യേകം ഒരു സെക്ഷനുമുണ്ട്. ഏതോ സ്പാനിഷ് ഗാനം അവിടെ ഒരു സൗണ്ട് സിസ്റ്റത്തിൽ പ്ലേ ചെയ്യുന്നുണ്ട്.

അതിന്റെ ശബ്ദം അവിടം മുഴുവൻ പരന്നിരുന്നു. സൺ‌ഡേ ആയിട്ടും  തിരക്ക് കുറവാണ്. വന്നിട്ടുള്ളതിൽ തന്നെ എല്ലാം കാമുകി കാമുകന്മാരൊ.. ഭാര്യ ഭർത്താക്കന്മാരൊ ആണ്.കണ്ടാലറിയാം.

💬 Comments

View all comments