0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Author : Harry Potter Read All Parts 1.6K

വാടാ..

"അതല്ലടാ.. കുറച്ചു ജോലി ചെയ്ത് തീർക്കാനുണ്ട്.

"അതിന് ഹോളിഡേ അല്ലേ.. അപ്പോഴെന്ത് വർക്ക്‌.

"ടാ.. എനിക്ക് മാള.. അല്ല…മാഡം ഒരു വർക്ക്‌ തന്നിരുന്നു. അത് ഞാൻ ചെയ്തില്ല. അത് ചെയ്തില്ലെങ്കിൽ സീനാകും.

"ഓ പിന്നെ അവർ നിന്നെ മൂക്കിൽ കേറ്റും. ഒന്നു വാടാ..

"ടാ.. അതല്ല.. അത് ചെയ്തില്ലെങ്കിൽ ശരിയാവില്ല. നീ വിട്ടോ..ഗോ മാൻ.

"ശഹ്.. ഇങ്ങനൊരു മൈരൻ. ഞാൻ അവസാനമായി ചോദിക്കുവാ. വരുന്നോ?

"ഇല്ലെടാ.. നീ വിട്ടോ…

"മ്മ്മ് വരുന്നില്ലേൽ വരണ്ട.ഫ്ലാറ്റിന്റെ കീ ഞാൻ സെക്യൂരിറ്റിയുടെ കൈയിൽ കൊടുത്തേക്കാം.

"ഓക്കേ ടാ.

"എന്തിനാ അവനോട് കള്ളം പറഞ്ഞത്. ഞാനേത് വർക്കാ തനിക്ക് തന്നത്..?

"അത് അവനെ ചുമ്മാ പറ്റിക്കാൻ. ഇല്ലെങ്കിൽ ഫുൾ കഥ അവനോട് പറയേണ്ടി വരും.

"എടൊ താൻ നാട്ടിൽ പോകുന്നില്ലേ..?

"ഫോണിൽ പറഞ്ഞത് കേട്ടില്ലേ…പോണില്ല.

"അതെന്താ.. പോണെന്നു പറഞ്ഞിട്ട്..?

"താനിങ്ങനെ കിടക്കുമ്പോൾ ഞാനെന്ത് സമാധാനത്തിൽ പോകാനാ..!!

"എടൊ എന്റെ കാര്യം നോക്കണ്ട. ഇവിടെ ഡോക്ടർമാർ ഉണ്ടല്ലോ എന്റെ കാര്യം നോക്കാൻ.

"അവർ മാത്രം പോരല്ലാ..

"എടൊ എന്നെപ്പറ്റി ആലോചിച്ചു വിഷമിക്കണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം.

"ഉവ്വ. ഹാൻഡിൽ ചെയുന്നത് ഞാൻ കണ്ടു. ഞാൻ വന്നില്ലായിരുന്നെങ്കിൽ വീട്ടിൽ തലകറങ്ങി കിടന്നേനെ. ഞാൻ പറയുന്നത് കേട്ടാൽ മതി.

"താങ്ക്യൂ ശിവ…ഫോർ ബിയിങ് വിത്ത്‌ മി." മാളു എന്റെ കയ്യിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

കയ്യിൽ മഞ്ഞ് വീണ ഫീലായിരുന്നു ആ നിമിഷം . മറുപടിയെന്നോണം എന്റെ കൈ അവളുടെ കൈ മേലെ ഞാനും വെച്ചു. എന്തോ, അധിക നേരം ആ കൈ അങ്ങനെ തന്നെ 

💬 Comments

View all comments