Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
സമ്മതിക്കുമോ..?
"അത് പറഞ്ഞപ്പോഴാണ്.. നീ അവരുടെ ഹസ്ബന്റിനെയോ കുഞ്ഞിനെയോ കണ്ടിട്ടുണ്ടോ…?
"ഇല്ലടാ.. എന്ത്..?
"ഏയ്.. ഫോട്ടോ എങ്കിലും.?
"ഇല്ല. പറഞ്ഞുകേട്ട അറിവേ ഉള്ളു.എന്തടാ ചോദിച്ച..?
"ഒന്നുല്ല…ചുമ്മാ ഒന്ന് കാണാൻ..
അന്ന് ഹോട്ടലിൽ വെച്ചു മാഡം എന്നോട് പറഞ്ഞത് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു."അവർ അനാഥയാണെന്ന്.കല്യാണം കഴിഞ്ഞിട്ടില്ല, ഹസ്ബൻഡും കുഞ്ഞുമില്ല, ഒരു നുണക്കഥ എല്ലാരോടും പറഞ്ഞതാണെന്ന്.." എന്തോ.. എനിക്കാ കഥ ഒട്ടും വിശ്വാസമായിരുന്നില്ല. പക്ഷെ, വിശ്വസിക്കാതെ എന്ത് ചെയ്യാൻ..?
"എന്തുവാടാ ഇരുന്ന് ആലോചിക്കുന്നത്.."എന്റെ ആലോചനകണ്ടു സച്ചു ചോദിച്ചു.
"ഒന്നുല്ലടാ..
"ടാ.. നീ അവരുടെ സീൻ പിടിക്കുന്നതൊക്കെ ഓക്കേ. വേറെ അബദ്ധം ഒന്നും കാണിക്കല്ലേടാ.
"ഒന്ന് പോടാ.. ഞാൻ ചുമ്മാ പറഞ്ഞത്.
"മ്മ്…സീരിയസ് ആയി പറ…വേറെ വല്ലതും സംഭവിച്ച
"എടാ.. പോടാ കോപ്പേ…ഇരുന്നടിക്കാൻ നോക്ക്.
"മ്മ്.. നീ വീട്ടിൽ പോണില്ലേ..?
"പോണം.
"അടുത്ത വെള്ളി, ശനി, ഞായർ അവധി അല്ലേ. പോയാലോ എന്ന് വിചാരിക്കുന്നുണ്ട്. നീ വരുന്നെങ്കിൽ വാ.. കാർ ഉണ്ടല്ലോ.
"അഹ്. പറയാമെടാ.
"മ്മ്..
ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.
"മെ ഐ..?" മാഡത്തിന്റെ ക്യാബിന് മുൻപിൽ നിന്ന് ഞാൻ അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.
"യെസ്. കം ഇൻ "
"എന്താ മാം വരാൻ പറഞ്ഞത്…?"
"ഇതെന്താ കാണിച്ചു വെച്ചേക്കുന്നത്?"മാഡം കുറച്ച് ഫയൽസ് എന്റെ കയ്യിലേക്ക് തന്നു.
"ഇത് ഞാൻ ഇന്ന് സബ്‌മിറ്റ് ചെയ്തതല്ലേ..?"
"അതെ.. ഇതിൽ ഒറ്റ ഒന്നിൽപോലും ഇൻവോയ്‌സ് ഡേറ്റ്സ് ഇല്ലലോ "മാഡം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.
"അയ്യോ…മാം.. സോറി.. ഞാൻ ശ്രദ്ധിച്ചില്ല.."
"എടൊ താൻ ഇത്ര കെയർലെസ്സായാണോ ജോലിക്കിരിക്കുന്നത്.?"
അതും പറഞ്ഞു മാഡം
💬 Comments
View all comments