0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Author : Harry Potter Read All Parts 1.6K

ശിവ…?

"ചായ മാളുവിന്റെ കൈ കൊണ്ട് ഇട്ടതാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും

"ങേ..?

"മനസിലായില്ലേ…? ഒരു ചായ ഉണ്ടാക്കിത്തരാൻ.

"

"ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ സോറി.

"മ്മ്.. ഇട്ടു താരം… നീ ചോദിച്ചതല്ലേ.."അതും പറഞ്ഞു മാഡം കാറിന്റെ വേഗത കൂട്ടി.

10 മിനിറ്റിനുള്ളിൽ കാർ ഒരു വീടിനു മുന്നിലായി വന്നുനിന്നു.രണ്ടുനില വീടാണ്.വീടിനുമുൻപിലെ കറുത്ത ഗേറ്റ് ഞാൻ മെല്ലെ തുറന്നു.മഴ ഇപ്പോഴും ചെറു തായി ചാറുന്നുണ്ട്.മാഡം കാർ വീടിനുമുൻപിലെ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി ഒതുക്കി.

കൊള്ളാം നല്ല കിടു വീട്. ഫ്രന്റിൽ ലോൻ ഒക്കെയുണ്ട്. ചുറ്റും ചെടികളാണ്. മീഡിയം സൈസിലുള്ള ചില മരങ്ങളും.ബാംഗ്ലൂരിലെ തിരക്കിൽ നിന്ന് ആ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ എന്തൊരാശ്വാസം.മഴയുടെ തണുപ്പിനോടൊപ്പം ആ സ്ഥലത്തെ തണുപ്പ് കൂടിയായപ്പോൾ ചെറുതായോന്ന് കിടുങ്ങാൻ തുടങ്ങി ഞാൻ.ശരീരം അല്പം നനഞ്ഞത് കൊണ്ട് കിടുങ്ങലിന്റെ അളവ് കൂടി.

"എന്താ.. എന്ത് പറ്റി "..? വീടിന്റെ വാതിൽ തുറക്കുന്നതിനിടയിൽ മാഡം എന്നോട് ചോദിച്ചു.

"നല്ല തണുപ്പ്

"മ്മ് അകത്തേക്ക് വാ..

മാഡം വാതിൽ തുറന്ന് ലൈറ്റ് ഇട്ടു.ഫുൾ ഫർണിഷ് ചെയ്തിരിക്കുന്ന വീട്.

"കൊള്ളാമല്ലോ വീട്.

"ഇഷ്ടപ്പെട്ടോ..?

"പിന്നില്ലാതെ. ഇത് മാഡത്തിന്റെ സ്വന്തമാണോ..?

"വീണ്ടും മാഡം വിളി തുടങ്ങിയോ..?

"മാഡം സോറി. ആ വിളി മാറാൻ ടൈം എടുക്കും. പ്ലീസ്

"മ്മ് ഓക്കേ ഓക്കേ..ദാ ഇത് വെച്ച് തോർത്തിക്കോ.."മാഡം ഒരു ടവൽ എടുത്ത് ദേഹത്ത് പറ്റിയ വെള്ളം തുടക്കാൻ എനിക്കായ് നീട്ടി.

"അല്ല.. ചോദിച്ചതിന് ഉത്തരം തന്നില്ല."തല തോർത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

"ആടാ…എന്റെ വീടാ..

"വാങ്ങിയതോ.. വെച്ചതോ..?

"വാങ്ങിയതാടാ…എങ്ങനുണ്ട് വീട്.

"വൻ പൊളി.. മാഡം ഇവിടെ

💬 Comments

View all comments