0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Author : Harry Potter Read All Parts 1.6K

കൊള്ളാമോ..

"എടൊ.. കിടു. എന്തായാലും കെട്ടാൻ പോണവന് ഭാഗ്യമുണ്ട്. എന്നും നല്ല ഫുഡ്‌ കഴിക്കാലോ..

"ആണോ .

"പിന്നല്ലാതെ…

"പൊക്കി പൊക്കി തല ഉത്തരത്തിൽ മുട്ടാറായി..

"മുട്ടട്ടെ.വെറുതെ അല്ലാലോ..

"

"മാളു. ഇപ്പോൾ എങ്ങനുണ്ട്. ഹെൽത്ത്‌ ഓക്കേ ആയോ.

"ഡബിൾ ഒക്കെ.

"ആഹാ.. അപ്പോൾ ഞാനങ്ങു പോട്ടെ.. ഇനിയിപ്പോൾ നിൽക്കണ്ടാലോ..

"ങേ.. എ.. എവിടെ പോകാൻ..

"ഫ്ലാറ്റിൽ.

"എങ്ങും പോകുന്നില്ല…സൺ‌ഡേ നൈറ്റ്‌ പൊക്കോ..ഇവിടെ നിന്നാൽ മതി.

"ഓഡർ ഇടുകയാണോ..

"ആണെങ്കിൽ

"ഓഡർ ആണെങ്കിൽ ഞാൻ കേൾക്കും, അല്ലാതെ ഒരുമാതിരി അപേക്ഷയുടെ സ്വരം  എനിക്കിഷ്ടമല്ല

"അയ്യാ..

ആഹാരം കഴിച്ചശേഷം രണ്ടാളും ബാൽക്കണിൽ പോയി റോഡിലെ കാഴ്‌ചകളും കണ്ടിരിപ്പായി.

"ശിവാ..

"യെസ്സ്….

"നീയെന്നെ ഇപ്പോൾ മാളു എന്നാണല്ലോ വിളിക്കുന്നത്…

"അതെ..എന്ത് പറ്റി.

"അന്ന് നീ പറഞ്ഞത് അങ്ങനെ വിളിക്കാൻ ടൈം എടുക്കുമെന്നല്ലേ..

"അതെ..

"എന്നിട്ടെന്താ പെട്ടെന്ന് ഒരു മാറ്റം.

"അറിയില്ല.. വിളിക്കാൻ തോന്നി.. ഐ തിങ്ക്.. നമ്മൾ കുറച്ചുകൂടി ക്ലോസ് ആയി എന്ന്. തനിക്ക് തോന്നുന്നുണ്ടോ..

"യെസ്.. തോന്നൽ അല്ല.. ആയി.അല്ലേ..

"യെസ്…ഓർമ്മയുണ്ടോ നമ്മുടെ ആദ്യ മീറ്റിംഗ്..

"ഓര്മിപ്പിക്കല്ലേ .

"ആദ്യ കാഴ്ചയിൽ അടിയായവർ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ

"

"ശിവാ…നിനക്കെന്താ ഗേൾ ഫ്രണ്ട് ഇല്ലാത്തത്.

"പെണ്ണു ഇല്ലാത്തത് കൊണ്ട്.

"നിനക്ക് പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാ..

"കിട്ടാഞ്ഞിറ്റല്ല..

"പിന്നെ..

"എന്റെ ഓരോരോ കോൺസെപ്റ്സ്..

"ആഹാ.. കേൾക്കട്ടെ.. എന്തൊക്കെയാ കോൺസെപ്ട്സ് തന്റെ..

"അങ്ങനെ പറഞ്ഞു തരാനൊന്നുമറിയില്ല…

"എന്നാലും…

"ഓക്കേ.. പറയാം..

"മ്മ്. പറഞ്ഞോ..

"പെണ്ണ് ബോസ്സി ആയിരിക്കണം..

"ങേ..

"അതെ. എന്നെ അൽപ്പം ഭരിക്കുകയയും നിയന്ത്രിക്കുകയും വേണം

💬 Comments

View all comments