0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter]

Author : Harry Potter Read All Parts 1.6K

മുൻപിലേക്ക് വെച്ചുനീട്ടിയത്,പക്ഷെ എന്തോ.. നൊ പറയാൻ തോന്നി.എന്റെ നൊ പറച്ചിൽ മാളുവിന്‌ പിടിച്ചില്ല എന്നാണ് തോന്നുന്നത്.കാരണം എന്നോടവിടെ സ്റ്റേ ചെയ്യാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു, എന്നാൽ ഞാൻ നൊ പറഞ്ഞപ്പോൾ ആ മുഖം മൂടിക്കെട്ടി. തിരികെ ഞാൻ ബസ്സിൽ പോകാമെന്നു പറഞ്ഞെങ്കിലും മാളു നിർബന്ധിച്ചു കാർ എടുപ്പിച്ചു. പിന്നെ ഞാനും കരുതി എടുക്കാമെന്ന്, പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിനു വരേണ്ടി വന്നാൽ, അവസാനം ഓട്ടോ കാത്ത് നിൽക്കേണ്ടി വരും. നാളെ കാണാമെന്ന് വാക്ക് നൽകിയ ശേഷം മാളുവിനോട് യാത്ര പറഞ്ഞു ഞാൻ സച്ചുവിന്റ ഫ്ലാറ്റിലേക്ക് തിരിച്ചു.

—--------------------------

ഇതുവരെ കഥ ശിവയുടെ പോയിന്റ് ഒഫ് വ്യൂയിലൂടെയാണ് പോയത്. ഇനി കുറച്ച് എഴുത്തുകാരന്റെ വ്യൂയിലൂടെ കാണാം.

ശിവ കണ്മുന്നിൽ നിന്നും മായുന്നത് വരെ കണ്ണെടുക്കാതെ ഗേറ്റിൽ ചാരി മാളു നിന്നു.ഇന്നലെ മുതൽ മനസ്സിലുണ്ടായിരുന്ന സന്തോഷം അകന്നത് പോലൊരു തോന്നൽ. കതകും പൂട്ടി മാളു റൂമിലേക്ക് നടന്നു. എന്തോ.. ഇത്രയും നേരമുണ്ടായിരുന്ന ഉഷാറൊക്കെ പോയ പോലെ. വീണ്ടും ഒറ്റപ്പെട്ടത് പോലെ. കയ്യിലിരുന്ന കവർ റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മാളു കട്ടിലിലേക്ക് കമഴ്ന്നു വീണു.എന്തെന്നില്ലാതെ ഓരോരോ ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു. "ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഞാൻ നേരിട്ടു, അതും ഒറ്റക്ക്.ചിലർ വാട്സാപ്പിൽ ഒറ്റപ്പെടലിലെ സുഖം എന്നൊക്കെപറഞ്ഞു സ്റ്റാറ്റസ് ഇടാറുണ്ട്.അതിൽ എത്ര പേർ ഒറ്റപ്പെടൽ അനുഭവിച്ചുകാണും.ഹും.. അനുഭവിച്ചിട്ടുണ്ടെങ്കിൽ അവരങ്ങനെ പറയില്ല, കാരണം ഒറ്റക്കാകുന്നവർക്കേ  അതിന്റെ വേദന മനസ്സിലാകുകയുള്ളു. ജീവിതത്തിൽ ഇത്രയൊക്കെ നടന്നിട്ടും ഒരു തുണ വേണ്ട എന്ന് തീരുമാനിച്ചതാണ് ഞാൻ, ഒടുവിൽ തുണയായി ഒരുവനെ കണ്ടെത്തിയപ്പോഴോ ."

💬 Comments

View all comments