0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Author : Harry Potter Read All Parts 1.2K

നോക്കട്ടെ എന്താ സംഭവിക്കുക എന്ന്

"ഞാനൊരു കാര്യം ചോദിക്കട്ടെ..?

"മ്മ്..

"കൂടെക്കിടക്കുമ്പോൾ നിങ്ങൾ എന്ത് പാവമാ.. അല്ലാത്തപ്പോൾ തനി വെട്ട്പോത്തും.സത്യത്തിൽ നിങ്ങളെ എല്ലാവർക്കും പേടിയാ.. എനിക്കും .. അല്ലാതെ ബഹുമാനം അല്ല..

"എന്നെ ആരും ബഹുമാനിക്കണ്ട.. പേടിച്ചാൽ മതി.

"നിങ്ങൾക്ക് ലക്ഷ്മി തമ്പുരാട്ടിയോടും, മാളവിക കൊച്ചിനോടും അല്പം സ്നേഹത്തിൽ പെരുമാറിക്കൂടെ…?മാളവിക കൊച്ചു എന്ത് പാവമാ…എല്ലാവരെയും നല്ല കാര്യമാ..

"കൂടെക്കിടക്കുന്നത് കൊണ്ട് അല്പം സ്വാതന്ത്രം തന്നു എന്ന് കരുതി തലയിൽ കേറി നിരങ്ങാൻ നോക്കരുത്. നീയെന്റെ പെണ്ടാട്ടി ഒന്നുമല്ല..വെപ്പാട്ടിയാ.."ശബ്ദം കടുപ്പിച്ചു ദേഷ്യത്തിൽ രാഘവൻ പറഞ്ഞു.

ആ മറുപടിയിൽ ലതയുടെ വായ അടഞ്ഞു പോയി.മനസ്സ് അസ്വസ്തമായതിനാൽ രാഘവൻ മുണ്ടുമുടുത്ത് അവിടെനിന്നുമിറങ്ങി.

?

പിറ്റേദിവസം, മഠത്തിൽ തറവാട്.തറവാടിനു മുൻപിലായി പന്തൽ ഉയർന്നിറ്റുണ്ട്.കളമെഴുത്ത് നടത്താനുള്ള തിരക്കിലാണ് എല്ലാവരും.ജോലികളെല്ലാം വൈകുന്നേരത്തോടുകൂടി കഴിഞ്ഞു. മുറ്റത്തായി ദേവിയുടെ വലിയ രൂപം 5 നിറത്തിലുള്ള പൊടികളാൽ വരച്ചിരിക്കുന്നു.ചുറ്റും കുരുത്തോലകളാൽ അലങ്കരിചിരിക്കുന്നു. വാദ്യോപകരണങ്ങൾ കൂടെ ആയപ്പോൾ ആകെ മൊത്തം ദൈവീകമായ അന്തരീക്ഷം ഉടലെടുത്തു.സന്ധ്യ ആയതോടുകൂടി നാട്ടുകാർ തറവാട്ടിലേക്കെത്തിത്തുടങ്ങി. വില്ലുമംഗലത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ വൈകാതെ തന്നെ തുടർന്നു. മാളുവുളും ചടങ്ങുകൾ കാണാനായി മുൻപന്തിയിലായി നിന്നു.. രാഘവനും മുൻപിൽ തന്നെ നിൽപ്പുണ്ട്.

മണിക്കൂറുകളോളം ചടങ്ങുകൾ നീണ്ടുകൊണ്ടേ ഇരുന്നു.10 മണി കഴിഞ്ഞിട്ടും ചടങ്ങുകൾ തീരാത്തതിനാൽ പോയി ഉറങ്ങാൻ തന്നെ മാളു തീരുമാനിച്ചു. അമ്മയും എതിർത്തില്ല, കാരണം 9 മണി കഴിയുമ്പോഴേ ഉറങ്ങി വീഴുന്ന മാളു ഇത്ര നേരം പിടിച്ചു നിന്നത് വലിയ കാര്യമാണെന്ന് അവർക്കറിയാം. വൈകാതെ മാളു തന്റെ കിടക്കയിൽ ഇടം പിടിച്ചു ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…

തന്നെ കെട്ടിപ്പിടിച്ചുകിടക്കുന്ന അമ്മയെ കണി കണ്ടുകൊണ്ടാണ് മാളു

💬 Comments

View all comments