0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Author : Harry Potter Read All Parts 1.2K

എത്തി."മാളു കണ്ണുകളടച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.

"ആർ യൂ ഓക്കേ…?

"യെസ് മാൻ.

"അല്ല.. പിന്നീട് നിന്റെ അമ്മാവന്റെ ശല്യം എന്തെങ്കിലും..?

"ഏയ്.. ഒന്നുമില്ല…

"ലതയെ പിന്നെ കണ്ടോ…?

"ഏയ്.. ഇല്ല…

"പിന്നീട് തറവാട്ടിലെ കാര്യമൊക്കെ എന്തായി..?

"അറിയില്ല.. അന്വേഷിച്ചില്ല..

"ങേ.. അതെന്താ അന്വേഷികാത്തെ …അയാളിപ്പോഴും സന്തോഷത്തോടെ ജീവിക്കുവായിരിക്കും. അയാൾക്കിട്ട് എന്തെങ്കിലും പണി കൊടുക്കണ്ടേ..?

"എന്തിന്…ഞാനിപ്പോൾ ഹാപ്പിയാ…പഴയത് ഓർത്തു വിഷമിക്കാൻ ഞാനില്ല.

"എന്നാലും…..

"ഒരു എന്നാലുമില്ല…പിന്നെ.. ഒരുകാര്യം.

"എന്താ

."എന്റെ ഫ്രണ്ട്സിനുപോലും അറിയാത്ത കാര്യമാ നിന്നോട് പറഞ്ഞത്.

"മ്മ്.. പേടിക്കണ്ടാ..ഞാൻ നാളെ തന്നെ മൈക്കിൽ അന്നൗസ് ചെയ്തോളാം

"പോടാ പട്ടി..

"പിന്നല്ലാഹ്…ഞാനിതൊന്നും ആരോടും പറയാൻ പോണില്ല…

"മ്മ്.. അതെ.. പോകണ്ടേ…? സമയം കുറേ ആയി..

"എനിക്ക് ഓട്ടിക്കാൻ ഉള്ള ആമ്പിയർ ഇല്ല.. നല്ല കിക്ക് ഉണ്ട്.

"എനിക്കും.

"ഇനിയിപ്പോൾ എന്താ ചെയ്യാ.

"വാ വണ്ടിയിൽ കിടക്കാം…

"കുറച്ച് കഴിഞ്ഞു കേറിയാൽ പോരെ…

"കാടിന്റെ നടുക്കാണ് വല്ല കുറുക്കനും വന്നു കൊണ്ട് പോകും.

അവളുടെ ആ ഡയലോഗിൽ ഞാൻ വീണു. രണ്ടാളും മുൻപിലെ സ്സ്റ്റുകളിൽ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് കിടപ്പായി. കിടന്നപ്പോൾ തന്നെ മാളു ഉറക്കമായി, പക്ഷെ എനിക്ക് ഉറക്കം വന്നില്ല. വേറൊന്നുമല്ല, മാളു പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് തന്നെ.

സ്ത്രീകളെ ദേവിയായി അമ്പലത്തിൽ നിർത്തും എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ സത്യത്തിൽ അങ്ങനൊക്കെ നടക്കുമോ..? ആഹ്.. പറയാൻ പറ്റില്ല, ഈ 2022 വരെ നരബലി നടക്കുന്നു അപ്പോഴാണ് വർഷങ്ങൾക്ക് മുൻപുള്ള ഈ കാര്യം. എന്നാലും ആ അമ്മാവൻ മൈരൻ ചത്തു കാണുമോ.. ഇല്ലെങ്കിൽ പിടിച്ചിട്ട് ഒരെണം പൊട്ടിക്കായിരുന്നു.

💬 Comments

View all comments