Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]
വാരിയർ മുത്തശ്ശനെ കണ്ടപ്പോൾ പറഞ്ഞതാ..
"മ്മ്.. മോളു വാ.. കഴിക്കാം.
ഭക്ഷണം കഴിക്കുന്ന സമയം.
മാളു : അമ്മേ..
അമ്മ : എന്താ മോളേ.
മാളു :എന്റെ കൂട്ടുകാരി ഇല്ലേ, അനശ്വര.അവൾക്കും എനിക്ക് വന്നത് പോലെ വന്നമ്മേ..
"എന്താ മോളേ…
"അത്.. കഴിഞ്ഞ മാസം നമ്മൾ ചെയ്തില്ലേ..
"ഓ.. എന്നായിരുന്നു..?
"ഇന്ന് രാവിലെ. നാളെ അവളുടെ വീട്ടിൽ ചടങ്ങ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ പൊകട്ടെ..?
"അതിനെന്താ…ഞാനും വരുന്നുണ്ട്..
"അവൾക്ക് നല്ല വേദന ഉണ്ടായിരുന്നു എന്നെപ്പോലെ..
"അഹ്..മ്മ്.. അതൊക്കെ ശരിയാകും.
"നാളെ രാവിലേ പോകാമേ അമ്മേ..
"പോകാം.. മോളു കഴിക്ക്.
മാളുവിന്റെ കൂട്ടുകാരി ഋതുമതി ആയതിനെപ്പറ്റിയാണ് സംസാരം.നാളെയവളുടെ തിരണ്ടുക്കല്യാണ ചടങ്ങുകൾ തുടങ്ങും.പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്.മുൻകാലങ്ങളിൽ ഇത് ബന്ധുമിത്രാതികളായ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് വിപുലമായ് നടത്തിയിരുന്നു.എന്നാൽ ഇന്ന് പെൺകുട്ടികളുടെ ഏറ്റവും അടുത്ത ബന്ധുളെ മാത്രം വിളിച്ചുപറയുന്ന ചടങ്ങായ് മാറിക്കഴിഞ്ഞു.ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ്.പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള കാൽവെപ്പിന്റെ ആഘോഷം.കഴിഞ്ഞമാസമാണ് മാളു ആദ്യമായി ഋതുമതി ആയത്. അതിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളും നടന്നിരുന്നു.
2 ദിവസങ്ങൾക്കു ശേഷം. ആവണിപുരം ക്ഷേത്രം.ഭദ്രകാളി ക്ഷേത്രമാണ്.ഏക്കർ കണക്കിന് നീണ്ടുനിവർന്നു കിടക്കുന്ന നെൽവയലുകൾക് നടുവിലായി നീണ്ടു നിവർന്നു കിടക്കുന്ന ക്ഷേത്രം.ക്ഷേത്ര കവാടത്തിനു മുൻപിലായ് ഭദ്രകാളി ദേവിയുടെ വലിയൊരു ശിലാശിൽപ്പവുമുണ്ട്.
ക്ഷേത്രത്തിന്റെ ആൽത്തറയ്ക്ക് ചുറ്റുമായി ജനങ്ങൾ കൂടി നിൽപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയവും ദുഖവും നിഴലിച്ചു കാണുന്നുണ്ട്.പലരും പതിഞ്ഞ സ്വരത്തിൽ തമ്മിൽ സംസാരിക്കുകയാണ്..അതിൽ മൂന്നുപേർ കാര്യമായി അവരുടെ ആശങ്കകൾ തമ്മിൽ തമ്മിൽ പങ്കു വയ്ക്കുകയാണ്.
"രാത്രി,നടയടച്ചു വീട്ടിലേക്ക് പോകുന്ന സമയം ഞാൻ തിരുമേനിയെ
💬 Comments
View all comments