0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് [Harry Potter]

Author : Harry Potter Read All Parts 1.9K

അത് പോലെ ബാക്കി എല്ലാരും അത് പോലെ തന്നെ.പക്ഷെ…

ഞാൻ :-പക്ഷെ…?

സച്ചു :-M. D. ആളിത്തിരി കലിപ്പ് ആൻഡ് സ്ട്രിക്ട് ആണ്. എത്ര ശമ്പളം വേണോ തരും, പക്ഷെ അതിനുള്ള ജോലി എടുത്തിരിക്കണം.

ഞാൻ :-അതിനിപ്പോൾ എന്താ…?

സച്ചു :-വേറെ കുഴപ്പൊന്നും ഇല്ല. മര്യാദക്ക് പണി എടുത്ത മതി. വല്ല കള്ളത്തരവും ഒപ്പിച്ചാൽ പണി കിട്ടും..?

ഞാൻ :-നിനക്ക് കിട്ടീട്ടുണ്ടോ..?

സച്ചു :-പോടാ.. ഞാൻ മാന്യൻ ആണ്. അധ്വാനിക്കുന്ന തൊഴിൽ വിഭാഗം.

ആഹ്.. പിന്നെ.. ഈ M. D യെ അഡ്ജസ്റ്റ് ചെയ്യാൻ അല്പം പാടാണ്. മാസാ മാസം പുതിയ P. A. ആണ്. 2 ദിവസം മുൻപ് ഒരുത്തി കളഞ്ഞിട്ട് പോയി. ചില സമയം പ്രാന്ത് ആണ്.

ഞാൻ :-ശെ…

അഞ്ജലി :-അതെ.. നിങ്ങളുടെ ഓഫീസ് മാഹാത്‍മ്യം ഒന്ന് നിർത്തുമോ..?

സച്ചു :-ഓ.. സോറി കരളേ…

അഞ്ജലി :-അതെ.. സമയം 6 ആയി

സച്ചു :-അതിനെന്താ…ഓ.. സോറി.. അളിയാ ശിവ. ഞാനും ഇവളും ഒരു സിനിമക്ക് പോകുവാ. നീ വരുന്നോ..?

ഞാൻ :-ഞാനൊന്നുമില്ല. ഒന്ന് പോടാ..

സച്ചു :ഗുഡ് ബോയ്. അല്ല അപ്പോൾ നീ എങ്ങനാ പോകുവാണോ ഫ്ലാറ്റിലേക്ക്..?

എന്ന കാർ എടുത്തോ. (അവൻ കീ എനിക്ക് എറിഞ്ഞു തന്നു.)

ഞാൻ :-വേണ്ടടാ.. ഞാൻ ഓട്ടോ പിടിക്കാം.

സച്ചു :-വേണ്ട. ഞങ്ങൾ രാത്രി ആകും. ചിലപ്പോ വെളുക്കും. അതാ. നീ പോകോ. നമുക്ക് സ്കൂട്ടർ ഉണ്ട്.

ഞാൻ :-ഓ.. എന്നാ വിട്ടോ.. പിന്നെ രാവിലെ ഓഫിസിൽ പോകാൻ എത്തണെ….

സച്ചു: രാത്രി തന്നെ എത്തും.

💬 Comments

View all comments