Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo]
തൊട്ടടുത്തേയ്ക്കൊരു കത്തുന്ന വന്മരം വന്നുവീണത്.... !!!. കണ്മുന്നിൽ വന്നുവീണതെന്തെന്നറിയാതെയലറിപ്പോയ സഹായിയുടെ നിലവിളിയിൽ ഡ്രൈവറിന്റെ ചങ്കുമൊന്നു കിടുങ്ങി. ചുറ്റുമെന്താണ് നടക്കുന്നതെന്ന് അറിയാത്ത ഭീതിയിൽ നടുങ്ങിപ്പോയ ദീരവ്,
""...എന്താ ചേട്ടാ... എന്തായിങ്ങനൊക്കെ...??"""_ യെന്നും ചോദിച്ചുകൊണ്ട് ജെസിബിയ്ക്കരികിലേയ്ക്ക് ഓടിയെത്തി.
""...ഓഹ്... ഇതൊന്നും നിങ്ങക്കു കണ്ടു പരിചയമില്ലാത്തോണ്ടാ... ഇതൊക്കിവടെ സർവ്വസാധാരണമാ... ഇതുമാത്രമല്ല വേറെ പലതും...!!"""_ ഒരു വഷളൻചിരിയോടെ വരാന്തയിൽനിന്ന രോഹിണിയേയും ദീക്ഷയേയും നോക്കി ഗുഹ്യാർത്ഥത്തോടെയയാൾ പറഞ്ഞു.
""...കണ്ടിട്ട് നല്ല മഴപെയ്യാനുള്ള ചാൻസുണ്ട്... ബാക്കി പണിയെന്തായാലും നാളെയാവാം...!!"""_ അതുംപറഞ്ഞ് പറമ്പിലെ പൈപ്പിൽനിന്നും കൈയുംമുഖവും കഴുകിയപ്പോളും അവരുടെ കണ്ണുകൾ രോഹിണിയുടേം ദീക്ഷയുടേം നിറഞ്ഞു തുളുമ്പുന്ന ശരീരത്തിലായിരുന്നു.
""" നിന്നുവിറയ്ക്കാതെ വാടാ ക്ണാപ്പാ ഒന്നിങ്ങോട്ട്. ഇടിവെട്ടുന്നതും വെട്ടേറ്റ് മരം കത്തുന്നതുമൊക്കെ നീയാദ്യവായിട്ടാണോ കാണുന്നത്... ???""" അപ്പോഴും പേടിവിട്ടുമാറാതെ കിളിപാറി നടക്കുന്ന സഹായിയെ പരിഹസിച്ചുകൊണ്ടായാൾ ചെന്നു ജെസീബിയിലേക്ക് കയറി. കയറുന്നതിനു മുമ്പായി തന്റെ വിലകുറഞ്ഞ അണ്ടർവെയറാ പെണ്ണുങ്ങൾ കണ്ടോട്ടെയെന്നു കരുതിതന്നെ തന്റെ കൈലിമുണ്ടയാളൊന്നു മടക്കിക്കുത്തി.
""...അപ്പൊ ശെരി... ബാക്കി പണി നാളെയാവാം...!! പേടിക്കണ്ടാ... നീട്ടിവെച്ച പണിക്കെല്ലാമെന്റെ കൂലി ഫ്രീയാ... വെറും പരോപകാരം മാത്രം. """_ അയാളുടെ നഗ്നതാ പ്രദർശനം കണ്ട് അറപ്പോടെ മുഖംതിരിച്ചുപോയ രോഹിണിയെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചുകൊണ്ടയാൾ തന്റെ സഹായിയേയും കൂട്ടിഎവിടെനിന്നു യാത്ര തിരിച്ചപ്പോൾ താനിനി പണിയാൻ വരേണ്ടെന്നു പറയാൻപോലും മറന്ന്നിൽക്കുന്ന ദീരവിന്റെ മനസ്സിലപ്പോളുമാ പെട്ടന്നുണ്ടായയിടിയുടെ ഷോക്കായിരുന്നു..... രോഹിണിയുടെ മനസ്സിലന്നേരം നാളെയിനിയെന്തൊക്കെ കാണാനും കേൾക്കാനുമിടവരുമോയെന്ന പേടിയും... !!!
പക്ഷേ അപ്പോഴും അവരാരുമറിഞ്ഞിരുന്നില്ല, പിറ്റേന്നെന്നല്ല, ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധത്തിലുള്ള യാത്രപറച്ചിലാണ് അവരപ്പോൾ പറഞ്ഞിട്ടു പോയതെന്ന്....!!!.
""" ഇനി നാളെയുമാ നാറികളുടെ ശല്യമിവിടെ സഹിക്കണോ....??? ഈപ്പോക്കങ്ങൊരുപ്പോക്കായാൽ മതിയായിരുന്നീശ്വരാ"""ന്നും പിറുപിറുത്തുകൊണ്ടു ദീക്ഷയകത്തേക്കു പോകാൻ കാൽവെച്ചയാ നിമിഷംതന്നെ എടുത്തെറിഞ്ഞപോലെയാ ജെസീബി കിഴക്കാംതൂക്കായൊരു പാറക്കെട്ടിൽനിന്നും താഴേക്ക് പതിച്ചു. താഴേക്കു പതിക്കുന്നതിനിടയിൽ താനേ തുറന്നുപോയ ഡോറിനുള്ളിൽനിന്ന് താഴേക്കുവീണ ഡ്രൈവറുടെയും സഹായിയുടെയും ദേഹത്തെക്കാണ് ടൺകണക്കിനു ഭാരമുള്ളയാ വാഹനം വന്നുപതിച്ചത്. പക്ഷേ ജെസീബി വന്നുപതിക്കും മുമ്പേ അതിന്റെ തുമ്പിക്കെ താണുവന്ന് തന്റെയാശാന്റെ അരക്കെട്ടിനേ രണ്ടായിപ്പിളർക്കുന്നത് അബോധാവസ്ഥയിലേക്ക് പോകുംന്നതിന് മുമ്പേയാ സഹായി കണ്ടിരുന്നു. പക്ഷേയാ കാഴ്ച്ച പൂർണ്ണമാകുന്നതിനോ ഒന്നലറിക്കരയാൻ ശ്രമിക്കുന്നതിനോ മുമ്പുതന്നെയാ ജെസീബിവന്നുവീണവർ രണ്ടാളും ചിന്നിച്ചിതറിയിരുന്നു.... !!!
അതേനിമിഷം തന്നെ ബാംസുരിയുടെ അതരീക്ഷത്തിലാകെയൊരു പാരിജാതപ്പൂമണവും നിറഞ്ഞുകൊണ്ടിരുന്നു... ആ മണമടുത്തടുത്തു വരുന്തോറും ബാംസുരിയിലാകെയൊരു കൊടുങ്കാറ്റും വീശിയടിക്കാൻ തുടങ്ങി....!!!
(തുടരും)
💬 Comments
View all comments