Chapter Title : ബാങ്കിലെ ചേച്ചി [കുട്ടൻ]
ആകെ ശോകം അവസ്‌ഥയിലായി കാര്യങ്ങൾ. എന്നാൽ പിന്നെ രണ്ടിലൊന്നറിഞ്ഞേ ബാക്കി കാര്യമുള്ളു എന്ന് മനസിലുറപ്പിച്ചുകൊണ്ട് ഞാൻ നേരെ ആ പ്രമുഖ ഹോട്ടലിലേക്ക് പോകാൻ തുടങ്ങി( ഒന്നുമില്ലെങ്കിലും എന്താ വിളിക്കാഞ്ഞത് എന്നെങ്കിലും ചോദിച്ചു നമ്മടെ കാര്യം ഒന്ന് സ്മരണയിൽ വെക്കാമല്ലോ എന്ന് കരുതി). അങ്ങനെ ബസ് കയറി ഞാൻ ആ ഹോട്ടലിന്റെ മുന്നിൽ എത്തി. അകത്തേക്ക് കയറാനായി പടി ചവിട്ടിയതും അതാ എന്റെ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു കാൾ. ഞാൻ കാൾ എടുത്തു ഹലോ പറഞ്ഞു, " ഹലോ , ഇത് ഇന്ന ഹോട്ടലിൽ നിന്നാണ് ഇന്ന ആളല്ലേ? അന്ന് പേരും നമ്പറും തന്നിട്ട് പോയില്ലേ , ദേ തനിക്ക് പറ്റിയ ഒരാൾ ഹോട്ടലിൽ വന്നിരിപ്പുണ്ട് ഒരു 15മിനുട്ടിൽ വന്നാൽ set ചെയ്ത് തരാം " എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തതും ഞാൻ അയാളുടെ മുന്നിൽ വന്നു നിന്നു. പുള്ളി ആദ്യം കണ്ടപ്പോൾ ഒന്ന് ഞെട്ടി. എന്നിട്ട് ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് " ദേ ഇരിക്കുന്നു നിന്റെ ആള്" എന്ന് എന്നോട് പറഞ്ഞു. ഞാൻ പുള്ളീടെ ചെള്ളക്ക് ഒരു ചക്കര നുള്ള് കൊടുത്ത് ഒരു thankyou പറഞ് നേരെ പുള്ളി ചൂണ്ടിക്കാണിച്ച ടേബിളിന്റെ അടുത്തേക്ക് പതുക്കെ നടന്നു നീങ്ങി. ഒരു പച്ച ചുരിദാർ ഇട്ട ഒരു പെണ്ണ്, ഞാൻ വരുന്നതിന് പുറം തിരിഞ്ഞിരിക്കുന്നു, നല്ല മുടി ,പുറം കണ്ടപ്പോഴേ എന്തോ ഒരു കുളിര് തോന്നി. ഞാൻ പതുക്കെ മുടിയൊക്കെ ഒന്ന് കോതി ഒതുക്കി ആ പെണ്ണിന്റെ മുന്നിലുള്ള കസേരയിലേക്ക് ചെന്നിരുന്നു. എന്നിട്ട് എന്റെ വിരൽ ഒന്ന് ഞൊടിച്ചു, ശബ്ദം കേട്ടതും ആ പെണ്ണ് തല ഉയർത്തി എന്നെ ഒന്ന് നോക്കി. പെട്ടന്ന് തന്നെ എന്റെ കിളിപോയി, ഞാൻ അവിടെ കണ്ടത് നേരത്തെ ബാങ്കിൽ ജോലി ചെയ്തിരുന്ന ആ ചേച്ചിയെ ആണ്. ഞെട്ടലോടെ ഇരിക്കുന്ന എന്റെ മുഖം ഭാവം കണ്ടിട്ടാവണം ചേച്ചി എന്നോട് " മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ.." എന്ന് ചോദിച്ചു. ഞാൻ മുഖം മറച്ചുവെച്ചൊന്ന് ചിരിച്ചു, ഞാൻ ഉദ്ദേശിച്ച ആ ആൾ
💬 Comments
View all comments