Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]
ഒന്നും വാങ്ങാൻ അല്ല. ഇനി വൈകിട്ട് ഏതു കോലത്തിൽ ആണ് വരുന്നെ ആവോ.. ആണുങ്ങൾ ഇങ്ങനെ ഒക്കെ നടന്നാൽ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എങ്ങനെ സമാധാനത്തോടെ ഇരിക്കും...
ആന്റോ - ഞാൻ ഇല്ലേ ചേച്ചി....ഇച്ചായൻ പോയിട്ട് വരട്ടെന്ന്...
ആന്റോ ആ പറഞ്ഞത് ചേച്ചിക് അങ്ങ് ബോധിച്ചു. ആദ്യം ആയിട്ടാ അന്റോയുടെ സൈഡ് ഇൽ നിന്നും അങ്ങനെ ഒരു വർത്തമാനം വരുന്നേ.. ചേച്ചി ഒന്ന് പുഞ്ചിരിച്ചു..
ജാൻസി - അതെ മോനുള്ളതുകൊണ്ട് കുഴപ്പം ഇല്ല..മിൻടീം പറഞ്ഞും ഒക്കെ ഇരിക്കാല്ലോ..
ആന്റോ - അതെ....
ചേച്ചി അടുക്കളയിലേക്കും ആന്റോ മുറിയിലേക്കും പോയി..
കാപ്പി ആയപ്പോൾ ചേച്ചി വന്നു വിളിച്ചു. 2 പേരും കൂടെ ടീവി കണ്ടുകൊണ്ട് അത് കഴിക്കാനായി ഇരുന്നു. പുട്ടും ഏത്തപ്പഴവും ആയിരുന്നു.
ആന്റോ - എന്താ പഴത്തിന്റെ ഒക്കെ ഒരു വലിപ്പം.
ജാൻസി - ഇച്ചായൻ ഇവിടെ നട്ടതാ മോനെ..
ആന്റോ - കൊള്ളാം. ഇത്രേം വലുത് എങ്ങനെ മുഴുവൻ തിന്നാനാ..ബാക്കി വരും ചേച്ചി. എനിക്ക് പകുതി മതി.
ജാൻസി - കഴിക്ക് മോനെ...ഏത്തപ്പഴം ആണ് ഞങ്ങള്ക്ക് ഇഷ്ടം. ചെറുപഴം ഒന്നും അങ്ങനെ വാങ്ങാറുമില്ല ഉണ്ടാകാറുമില്ല..
ആന്റോ ഏത്തപ്പഴം പകുതി കട്ട് ചെയ്തു. ഒരു പകുതി കഴിച്ചു. ചേച്ചി ഒരു ഏത്തപഴം മുഴുവനും പുട്ടിന്റെ കൂടെ കുഴച്ചു അകത്താക്കുന്നത് കണ്ട ആന്റോ അന്തം വിട്ടു..
കഴിച്ച ശേഷം ആന്റോ ചാനൽ മാറ്റി സിനിമ വച്ചു. ലാലേട്ടന്റെ മമ്പഴക്കാലം ആയിരുന്നു ഏഷ്യാനെറ്റിൽ.. അതും കണ്ടോണ്ട് ഇരിന്നു.
ജാൻസി - മോനെ അടുക്കളയിലെ പണി ചേച്ചി പെട്ടെന്ന് തീർക്കാമെ നമുക്ക്
💬 Comments
View all comments