Chapter Title : ബംഗ്ലാവ് [ആദി]
സ്റ്റാർട്ടായി. അത് റോഡിലൂടെ പാഞ്ഞു. ചീറിച്ചെന്ന കാർ മനക്കൊടിയിൽ ബംഗ്ലാവിന്റെ പോർച്ചിൽ നിന്നു.
കാറിൻ്റെ ശബ്ദം കേട്ട സുലൈമാൻ ഹാജിയുടെ ഭാര്യ ഫരീദാ ബീവി സിറ്റൗട്ടിലേക്കു വന്നു. പർദ്ദയാണു വേഷം. അവർക്ക് ഏതു വേഷവും ഇണങ്ങുമെന്നു ശിവൻകുട്ടിക്ക് തോന്നി. അത്രമേൽ സുന്ദരിയാണു ഫരീദ.
മുതലാളിക്ക് അൻപതിനടുത്തായെങ്കിലും ഇനിയും മുപ്പത് തികഞ്ഞിട്ടില്ലാത്ത താരുണ്യമാണ് അവൾ.
“പറ്റാത്ത പണി ഏൽക്കണോ, ശിവാ”, ശാന്തസ്വരമായിരുന്നെങ്കിലും വല്ലാത്ത മൂർച്ചയുണ്ടായിരുന്നു വാക്കുകൾക്ക്.
ശിവൻകുട്ടിക്ക് വാക്കുകൾ നഷ്ടമായി. ശ്രീകലയെ കാണാനും സൊള്ളാനുമുള്ള അവസരമാണ് ഈ പെണ്ണൊരുത്തി നശിപ്പിക്കുന്നത്.
“ഫരീദ, ഇജ്ജൊന്നു കേട്ടോളിൻ”, ഹാജി ശിവൻകുട്ടിയുടെ രക്ഷക്കെത്തി.
“അൻ്റെ കുട്ടിക്കളിക്കിരിക്കില്ല ഞമ്മൻ്റെ ആൾക്കാര്. ഓർക്ക് നൂറുകൂട്ടം പണീണ്ട്. മൈസൂർ കാട്ടീന്ന് ചന്ദനമെത്തീട്ടും ഫാക്ടറീലു പണി നടക്കണില്ല. എന്താ കാര്യം? ആനയെ വാങ്ങിയപ്പം തോട്ടി കിട്ടാനില്ലെന്നു പറയണപോലെ, അകിലു കിട്ടാനില്ല. ചൊട്ടപ്പൻ അകിലേ! അയിനു പറഞ്ഞയക്കാനിരുന്നതാ ശിവനേം താരീഖിനേം. ഇന്നിപ്പം ഇജ്ജത് മൊടക്കി. മേലാൽ ഇപ്പണി നടപ്പില്ല ഓർത്തോളിൻ.”
മുതലാളിയുടെ പെർഫോമൻസ് ശിവൻകുട്ടിക്ക് പെരുത്തങ്ങ് പിടിച്ചു. പക്ഷെ, ഫരീദക്ക് ദഹിച്ചില്ല.
“എന്റെ ബാപ്പ മൊയ്തീൻ ഹാജീടെ ഫാക്ടറികൾ രണ്ടിലും പണി നടക്കണുണ്ട്. അവിടെ ചന്ദനമല്ലേലും, ഇറക്കുമതി ചെയ്തു ടാൻസാനിയൻ ചന്ദനമുണ്ട്. പിന്നേതു ഫാക്ടറിയാ…,ഗവർമെൻററിയാതെ എന്റെ പുയ്യാപ്സ് നടത്തുന്ന ഫാക്ടറികളോ?”
മില്ലിലെ അറക്ക വാളിനേക്കാളും തീക്ഷണത അവളുടെ ഓരോ വാക്കിലും ഹാജി അറിഞ്ഞു.
“ആ നാവിന്റെ പിടിപ്പുകേടാണേൽ അതിനി അവിടെ നിലനിർത്തണോന്ന് ആലോശിക്കേണ്ടി ബൈരും…” താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു അതിന്.
ഏതു സമയത്താണാവോ ഈ പഹച്ചിയെ കെട്ടാൻ തോന്നിയത്. ഇവളുടെ മൂത്തത് പച്ചപ്പാവമായിരുന്നു. ഏഴെട്ടു കൊല്ലം തന്റെ കൂടെ ജീവിച്ചിട്ടും അവളെക്കൊണ്ട
💬 Comments
View all comments