0%

Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Author : Master Read All Parts 23.4K

പേയിളകി നടക്കുന്ന ആ സാധനം..അതിന്റെ കണ്മുന്നില്‍ ചെന്നു പെടാതെ നോക്കണേ..നിന്നെ കണ്ടാല്‍ അവള്‍ പച്ചയ്ക്ക് മൂടോടെ വിഴുങ്ങും..” മറിയാമ്മച്ചേടത്തിയാണ് അവളുടെ വരവ് എന്നെ അറിയിച്ചത്.

“ആരുടെ കാര്യമാ അമ്മച്ചി പറയുന്നത്?” ഞാന്‍ ചോദിച്ചു.

“ഇവിടുത്തെ മൂന്നാമത്തെ സന്തതി..കേഷ്മ..” ചേടത്തി വെറുപ്പോടെ പറഞ്ഞു.

“കേഷ്മയോ..അതെന്ത് പേരാ..”

“എടാ രേഷ്മ..എനിക്ക് എവളുമാരുടെ കാര്യം പറേന്നത് തന്നെ ദേഷ്യമാ….”

ചേടത്തി മിക്സിയില്‍ മുന്തിരി ഇട്ടു ജ്യൂസ് ഉണ്ടാക്കിക്കൊണ്ട് പറഞ്ഞു.

“ആ പെണ്ണ് മയക്കുമരുന്ന് കഴിക്കുമോ അമ്മച്ചി..?”

“അവള് കള്ളും കഞ്ചാവും എല്ലാം അടിക്കും…എന്ത് ചെയ്താലും ഒക്കെത്തിനും ഒത്താശ ചെയ്യുന്ന ഒരു തന്തപ്പടിയും….” ചേടത്തി ജ്യൂസ് ഒരു ഗ്ലാസിലേക്ക് അരിച്ച് ഒഴിച്ചുകൊണ്ടു പറഞ്ഞു.

ബംഗ്ലാവില്‍ ജോലി ശരിയാക്കിത്തന്ന കൂട്ടുകാരന്‍ മനോഹരന്‍ രേഷ്മയുടെ കാര്യം പറഞ്ഞത് എന്റെ ഓര്‍മ്മയില്‍ വന്നു. അവളെ അതുവരെ ഞാന്‍ കണ്ടിരുന്നില്ല. ആ വീട്ടില്‍ ഞാന്‍ കാണാത്ത ഏകപെണ്ണും അവളായിരുന്നു.

“ഇന്നാ..നീ ഈ ജ്യൂസ് മുതലാളിയുടെ മുറിയില്‍ കൊണ്ട് കൊടുത്തിട്ട് വാ..”

എന്റെ കൈയില്‍ ഗ്ലാസ് തന്നുകൊണ്ട് ചേടത്തി പറഞ്ഞു.

“മുതലാളി അവിടുണ്ടോ?”

“കാണും..നീ കൊണ്ട് അവിടെ അടച്ചു വച്ചിട്ട് പോര്..”

ഞാന്‍ ജ്യൂസുമായി ഉള്ളിലേക്ക് പോയി.

മുതലാളിയുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി ഞാന്‍ നിന്നു. കതക് തുറന്ന് കിടന്നിരുന്നതിനാല്‍ ഞാന്‍ ഉള്ളിലേക്ക് കയറാനായി കാല്‍ വച്ചു. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചുപോയോ എന്ന് ഞാന്‍ സംശയിച്ചു. മുതലാളി കട്ടിലില്‍ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. അദ്ദേഹത്തിന്റെ തലയുടെ ഭാഗത്ത് ഒരു കാല്‍ നിലത്തും മറ്റേ കാല്‍ കട്ടിലില്‍ മുതലാളിയുടെ മറുഭാഗത്തുമായി വച്ച് നിന്നുകൊണ്ട് വളരെ രഹസ്യമായി കട്ടിലില്‍ കിടന്ന

💬 Comments

View all comments