Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]
ആളെ മനസ്സിലായി. അവന്റെ എല്ലാ കാര്യങ്ങളും ഞാൻബാനുവിനോടും പറഞ്ഞിട്ടുണ്ട്.
പക്ഷെ ബാനുവിനോട് അവന് മോശമായ നോട്ടമോ എന്തിന് ഒന്നും ഉണ്ടായിട്ടില്ല. എന്റെ ഭാര്യ എന്നുള്ളത്കൊണ്ടാകാം.
ഞാൻ അവനെ കുറിച്ചെല്ലാം പറഞ്ഞപ്പോൾ ബാനുവും അതാ പറഞ്ഞിരുന്നത് , കണ്ടാൽ ശുദ്ധൻ ...
ബാനു കണ്ണും മിഴിച്ചു എന്നെ നോക്കി ... ഞാൻ അവളെയും , എന്നിട്ട് അവളുടെ തോളിൽ മെല്ലെ തലോടി ..
ബാനു : ഇക്കാ ... സന്ദീപ് , സത്യമാണോ ,? മ്മളെ നാച്ചൂനെ ??
(അവൾ ഒരു മയക്കം പോലെ എന്റെ മേലേക്ക് വീണു. )
" അതെ ബാനു , എനിക്ക് എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ല. നിനക്കും അറിയുന്നതല്ലേ അവനെ കുറിച്. അന്റെ ഉപ്പ നാളെയോ മറ്റന്നാളോ നാട്ടിലേക്ക് വരും ന്നാ പറഞ്ഞത്. ഉമ്മ എന്നോടും കൂടെ ചെല്ലാൻ.
ബാനു : ഇക്കാ ... ഇങ്ങള് ഓനെ കുറിച് പറഞ്ഞതൊക്ക ശെരി ആണെങ്കി എങ്ങനെയാ മ്മളെ നാച്ചൂനെ അവന്‍ക്ക്..? വെരെ മതം എന്നുള്ളത് മാറ്റി നിർത്തിയാലും ...
" അതന്നെ ഞാനും പറയുന്നത്. എനിക്കറിയില്ല. പിന്നെ രണ്ടും കൽപ്പിച്ഛ് അങ്ങട്ട് കെട്ടിക്കണം. ഓന്ക്ക് പിന്നെമതവും ഇല്ല ജാതിയും ഇല്ല.
ബാനു : എനിക്കറീല ഇക്കാ. ഇങ്ങള് ലീവ് കിട്ടോ നോക്ക്. മ്മൾക്ക് നാട്ടിൽ പോവാം എന്തായാലും. ഇവിടെ നിന്നാഒരു സമാധാനും ഉണ്ടാവൂല.
" ഞാൻ മാനേജർക്ക് മെസ്സേജ് അയച്ചിട്ടുണ്ട് ആൾറെഡി. നാളെ ഓഫീസിൽ ചെന്ന് കാണാൻ പറഞ്ഞു.
ബാനു : ഹും ..
" എന്നാ എണീക്ക് ..
💬 Comments
View all comments