0%

Chapter Title : ബന്ധങ്ങളുടെ തേൻ നൂലുകൾ [ഋഷി]

Author : ഋഷി Read All Parts 23.5K

ലോണടവ് ബാക്കിയായി.

അനിയത്തി ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിങ്ങ് അവസാനവർഷം. അവളുടെ ഫീസും ചെലവും കല്ല്യാണവുമൊക്കെ എൻ്റെ തലയിലായി. ഏതായാലും കഷ്ട്ടപ്പെട്ടാണെങ്കിലും എല്ലാം നന്നായി നടത്തി. അവളും അളിയനും ഐറ്റി പ്രൊഫഷനലുകളാണ്. ബാംഗ്ലൂരിൽത്തന്നെ.

അമ്മയേയും എന്നെയും ഉറ്റു നോക്കിയത് ഒരഗാധഗർത്തമായിരുന്നു. എന്തെങ്കിലും സഹായം കിട്ടുമോ എന്ന് പെങ്ങമ്മാരുടെ ഭാഗത്തേക്ക് നോക്കാൻ മെനക്കെട്ടില്ല. ധൈര്യം വന്നില്ല എന്നതാണ് സത്യം. വാങ്ങിയ തെങ്ങിൻ തോപ്പും പുരയിടങ്ങളും രണ്ടു പെണ്ണുങ്ങൾക്കും അച്ഛനെഴുതിക്കൊടുത്തിരുന്നു. വയസ്സുകാലത്ത് തനിക്കും ഭാര്യക്കും വേണ്ടി ഒന്നും സൂക്ഷിക്കാത്ത പഴയ നാട്ടിൻപുറത്തുകാരൻ്റെ മണ്ടത്തരം. അവസാനം ഒരു വഴിയുമില്ലാതായപ്പോൾ ലോണടയ്ക്കാൻ പ്രയാസപ്പെടുന്ന കാര്യം അമ്മ രണ്ടു പെങ്ങമ്മാരോടും സൂചിപ്പിച്ചിരുന്നു. കുറ്റപ്പെടുത്തലുകളും അവഗണനയുമായിരുന്നു ഫലം. ഞങ്ങളതങ്ങു വിടുകേം ചെയ്തു.

ഇപ്പോൾ ഞങ്ങളുടെ പക്കൽ ഈ കൊച്ചു വീടും ആറു സെൻ്റുമാണുള്ളത്. അമ്മ, വീട്ടിൽ കുഞ്ഞുങ്ങൾക്കുള്ള ഒരു നേഴ്സറി നടത്തുന്നു. വേറൊന്നുമല്ല. ജോലിക്കു പോവുന്ന ദമ്പതികളുടെ, എൽ കെ ജിക്കു മുമ്പുള്ള കുഞ്ഞുങ്ങളെ നോക്കുക. ഒന്നാന്തരം കുക്കാണ് എൻ്റെ പൊന്നമ്മ. പിള്ളേരെ നോക്കാൻ നല്ല കഴിവുമുണ്ട്.

ഞാൻ അവസരം കിട്ടുമ്പോൾ കല്പണി, മരപ്പണി, അല്ലെങ്കിൽ സ്ഥിരം താവളമായ മത്തായി മാപ്പിളേടെ വർക്ക്ഷോപ്പിലെ പണി, ഇത്തിരി ഡ്രൈവിങ്ങ്.. ഇങ്ങനെ തരികിട പണികളുമായിക്കഴിയുന്നു. ഗൾഫിൽ പോവാൻ ഒന്നുരണ്ടവസരങ്ങൾ ഒത്തു വന്നതാണ്. പക്ഷേ ഒരിക്കലും എൻ്റെ ജീവൻ്റെ ജീവനായ അമ്മയെ ഒറ്റയ്ക്കാക്കി ഞാൻ പോവില്ല. ഇതൊന്നും അമ്മയെ അറിയിച്ചുമില്ല. കുറേശ്ശെയായി ബിസിനസ്സിനും അനിയത്തീടെ പഠിത്തം വിവാഹം ഇത്യാദികൾക്കുമായി എടുത്തിരുന്ന ലോണിൻ്റെ തവണകളടയ്ക്കുന്നുണ്ട്. ചിലപ്പോൾ മുടങ്ങും. ഞങ്ങളുടെ വീടാണ് ഈടുവെച്ചത്. ബാങ്കിൻ്റെ ഭീഷണി എപ്പോഴും തലയ്ക്കു മോളിലുണ്ട്.

അന്നെന്തോ തലയ്ക്കു മീതെ

💬 Comments

View all comments