Chapter Title : ബന്ധങ്ങളുടെ തേൻ നൂലുകൾ [ഋഷി]
മൂത്ത മോൻ കൊച്ചിലേ മരിച്ചു പോയി. പിന്നൊരു മോളൊണ്ട്. ഭർത്താവിൻ്റെ കൂടങ്ങ് അമേരിക്കേലോ കാനഡേലോ മറ്റോ ആണ്..ഞാനിവിടം വിട്ടേപ്പിന്നെ അച്ഛനോട് എൻ്റെ വിവരങ്ങൾ തെരക്കുമായിരുന്നു. അമ്മ കണ്ണുകൾ തുടച്ചു.
സരളക്കുഞ്ഞമ്മ! ദൈവമേ! അത്ഭുതങ്ങൾക്ക് അവസാനമില്ലേ! എൻ്റെ മുഖം കണ്ടിട്ട് അമ്മ ചിരിച്ചു. ആ വിരലുകൾ എൻ്റെ മുടിയിലിഴഞ്ഞു. ഞാനമ്മയുടെ തോളിലേക്ക് തല ചായ്ച്ചു.
ഇപ്പഴും അമ്മേടെ മടിയിലാണോ ഇവൻ! തൊട്ടടുത്തുനിന്നാണ് ചിരിക്കുന്ന ശബ്ദം! പാറൂട്ടി! എപ്പോഴാണ് ഞങ്ങടെ അടുത്തേക്കു വന്നത്!
ഞങ്ങക്ക് വേറാരുമില്ലെടീ! അമ്മ പറഞ്ഞു. എനിക്കിവനും ഇവനു ഞാനും! അമ്മയുടെ തൊണ്ടയിലെന്തോ കുരുങ്ങി.
ഞാനില്ലേ ഇവൻ്റെ മൂത്ത ചേച്ചിയായിട്ട്! പാറൂട്ടിയെന്നോടു ചേർന്നു നിന്നു.. ഞാൻ തല ഉയർത്തി. ആ ഭംഗിയുള്ള വിരലുകൾ എൻ്റെ കവിളിൽ തലോടി... ഇത്തവണ ആ അരക്കെട്ടിൽ ഞാൻ ചുറ്റിപ്പിടിച്ചപ്പോൾ ആ കൊഴുത്ത പെണ്ണ് എന്നോട് കൂടുതലൊട്ടി നിന്നു.. വിരലുകൾ കുസൃതികാട്ടാതിരിക്കാൻ ഞാനിത്തിരി പണിപ്പെട്ടു!
ഒരു തോർത്തുകൊണ്ട് നിറഞ്ഞ മുലകൾ മറച്ച് ചേച്ചി ഞങ്ങടെയൊപ്പം ആൽത്തറവരെ വന്നു. ബൈക്കിൽ ഞങ്ങൾ നീങ്ങിയപ്പോൾ ആ കണ്ണുകൾ തിളങ്ങി... കണ്ണീരാണോ!
വീടെത്തുന്നതു വരെ ഞങ്ങളൊന്നും മിണ്ടിയില്ല. സമയം പതിനൊന്നാവുന്നു. ചെറുതായി വയറ്റിനുള്ളിൽ ഒരു ചെറു തീയുടെ നാളങ്ങളുടെ നാമ്പുകൾ നാവു നീട്ടിത്തുടങ്ങി... എണീറ്റിട്ട് ഒരു ചായേം കാപ്പീം മാത്രാണ് ചെലുത്തിയത്.
പത്തു മിനിറ്റിരിക്കടാ! അമ്മയെൻ്റെ. മൂക്കിലൊന്നു പിടിച്ചു വലിച്ചിട്ട് അടുക്കളയിലേക്കു പോയി. എൻ്റെ മുഖം കണ്ടാൽ അമ്മയ്ക്ക് കാര്യം പിടികിട്ടും!
ഞാനൊരു മുണ്ടുമുടുത്ത് വരാന്തയിലിരുന്നു. ഉള്ളിൽ നിന്നും ഒണക്കമീൻ വറുക്കുന്നതിൻ്റെ സുഗന്ധം! വായിൽ കപ്പലോടിക്കാമെന്നായി!
വാടാ! അമ്മേടെ വിളി കേട്ടയുടനെ ഒറ്റയടിക്ക് ഞാനടുക്കളയിലെത്തി.
രണ്ടു പിഞ്ഞാണങ്ങളിൽ
💬 Comments
View all comments