0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 61.9K

കപ്പാടാ മീശ ആണ് അതിൽ നര പടർന്നിരിക്കുന്നു ആറടി പൊക്കമുള്ള ശരീരം.

ബലിഷ്ടമായ ദേഹം. വെള്ള കാസവ് മുണ്ടും വെള്ള ഷർട്ടും ആണ് വേഷം. ഗൗരവം നിറഞ്ഞ കണ്ണുകൾ.

പെരുമാൾ...

വന്നപാടെ അയാൾ ഗോപുവിന്റെ അടുത്ത് ചോദിച്ചു.

നീ പോയ കാര്യം നടന്നു അല്ലെ......

ഗോപു. നടന്നു മാമാ....

പെരുമാൾ. ശരി നീ കൊണ്ടു പോയ ലോറി അകത്തു അവർ പൊളിച്ചു തുടങ്ങി നാളെ അതിന്റെ പാർട്സ് എല്ലാം ഇവിടെ നിന്നും കയറും അതു പോരെ...

ഗോപു. മതി മാമാ.....

പോകാൻ തുനിഞ്ഞ പെരുമാൾ ഒന്ന് നിന്നു. പിന്നെ പറഞ്ഞു

നീ പറഞ്ഞ ആ ലൊക്കേഷനിൽ ഉരുൾ പൊട്ടി

ഗോപു. എന്നിട്ട്

പെരുമാൾ. നീ അവിടെ നിന്ന് പൊന്ന് ഇരുപത് മിനിറ്റ് കഴിഞ്ഞു.എല്ലാം ഒലിച്ചു പോയി റോഡ് തകർന്നു. അതിനർത്ഥം അതൊരിക്കലും പൊങ്ങി വരുവാൻ പോകുന്നില്ല.

നദിയുടെ ആഴങ്ങളിൽ മണ്ണിൽ പൊതിഞ്ഞ് അതിപ്പോഴും കിടക്കുന്നുണ്ടാകും

ഗോപുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

അവരുടെ ഊഹം ശരിയായിരുന്നു. നദിയുടെ ആഴങ്ങളിൽ അവർ സംസാരിച്ച വസ്തു കിടക്കുന്നു ആർക്കും പെട്ടന്ന് കണ്ടു പിടിക്കാൻ പറ്റാത്ത സ്ഥലത്തു

രാവിലെ വീട്ടിൽ പോകണം അത് ഓർത്തു ഗോപു അവിടെ കണ്ട ലോറിയിൽ കയറി ക്യാബിൻ സീറ്റിൽ കിടന്നു....

******** ******-* ******** ********--

ഇവൻ ഗോപു ചെറുതിലെ അച്ഛനും അമ്മയും അവന്റെ ആറാം വയസ്സിൽ മരിച്ചു... പിന്നെ അമ്മാവന്റെ സംരക്ഷണം ആയിരുന്നു അവനു തുണ. അയാൾ ( കുമരൻ )അവന്റെ അമ്മക്ക് മരിക്കുന്നതിന് മുൻപ് വാക്ക് കൊടുത്തു അന്ന് വിവാഹിതൻ ആയിരുന്ന അയാൾ

💬 Comments

View all comments