Chapter Title : ബസ്സ് [King maker]
പറഞ്ഞിട്ടു അവൾ കേൾക്കുന്നുമില്ല.
അവിടെയാകുമ്പോൾ അത്യാവശ്യം നോക്കാൻ ഫ്രണ്ട്സ് ഒക്കെയുണ്ട്, നാട്ടിൽ വരുന്നതിലും ഭേദം അവിടെത്തന്നെ ഇരിക്കുന്നതാ നല്ലതെന്നാ അവൾ പറയുന്നത്. പക്ഷേ എനിക്ക് മനസ്സുറക്കുന്നില്ല അവളെ കാണാഞ്ഞിട്ട്. അതുകൊണ്ടാ ഞാൻ അങ്ങോട്ട് രണ്ടാഴ്ചത്തേക്ക് പോകാമെന്നു വെച്ചത്.
ഞാൻ: ഓഹോ, അങ്ങനെയാണല്ലേ. അപ്പോൾ ചേച്ചിക്ക് ബാംഗ്ലൂർ എവിടെയാണ് പോകേണ്ടത്?
ചേച്ചി: അവളുടെ ഫ്ലാറ്റിൻ്റെ സ്ഥലം എനിക്ക് കൃത്യമായി പേരറിയില്ല. ‘മടിവാള’ ഇറങ്ങാനാണ് പറഞ്ഞത് അവിടെ അവളുടെ കൂട്ടുകാരി വന്നു എന്നെ കൊണ്ടുപോകും.
ഞാൻ: അപ്പോൾ കുഴപ്പമില്ല, ഞാനും അവിടെ തന്നെയാണ് ഇറങ്ങേണ്ടത്. ഞാൻ ഹെല്പ് ചെയ്തോളാം. അറിയാത്ത സ്ഥലമല്ലേ..മകളുടെ കൂട്ടുകാരിയുടെ കയ്യിൽ ചേച്ചിയെ ഏല്പിച്ചിട്ടേ ഞാൻ പോകുള്ളൂ…
ചേച്ചിക്ക് അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.
“സത്യത്തിൽ ഞാൻ ഇറങ്ങേണ്ട സ്ഥലം മാറിപ്പോകുമോ എന്നായിരുന്നു എൻ്റെ ടെൻഷൻ, ഇപ്പോൾ അത് മാറിക്കിട്ടി, ഇനി പേടിക്കണ്ടല്ലോ.”
ഞങ്ങളുടെ സംഭാഷണങ്ങൾ ഓരോ കാര്യങ്ങളെ ചുറ്റിപ്പറ്റി നീണ്ടുകൊണ്ടേയിരുന്നു. ചേച്ചി എൻ്റെ സാന്നിധ്യം കൂടുതൽ ആസ്വദിക്കുന്നതായി എനിക്ക് മനസ്സിലായി. സംഭാഷണങ്ങൾ ഓരോന്നായി നീട്ടിപ്പരത്തി പറയുന്നില്ല. അതിൻ്റെ ആവശ്യവുമില്ല എന്ന് തോന്നുന്നു.
ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൂടുതൽ കൂടുതൽ പരിചയപ്പെടുത്തിയും, ഓരോന്നും സംസാരിച്ചു കൊണ്ടേയിരുന്നു. ചേച്ചിയെ കുറിച്ച് മനസ്സിലാക്കിയ രത്ന ചുരുക്കം പറയാം.
ചേച്ചിക്ക് ഒരു മോളാണ് ഉള്ളത്, ഞാൻ പറഞ്ഞതുപോലെ അവൾ ബാംഗ്ലൂരിൽ രണ്ട് വർഷമായി ജോലി ചെയ്തു വരുന്നു. മകളുടെ കല്യാണം കഴിഞ്ഞിട്ടില്ല. ചേച്ചി നാട്ടിലെ ഒരു സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാണ്. ഭർത്താവ് നാലുവർഷം മുമ്പേ മരിച്ചുപോയി. വീട്ടിൽ ഇപ്പോൾ ചേച്ചിയും അമ്മയും മാത്രമേ ഉള്ളൂ.. ചേച്ചി ബാംഗ്ലൂരിൽ വന്നപ്പോൾ അമ്മയെ
💬 Comments
View all comments