Chapter Title : ബേബി ഗേൾ 1 [~empu®an]
പിയൂണിന്റെ ആ ശബ്ദം ക്ലാസ്സ് റൂമിൽ അലയടിച്ചത്...
ടീച്ചറുമൊത്തുള്ള സ്വകാര്യ സംഭാഷണത്തിന് ശേഷം പിയൂൺ നടന്നകലവേ ഞാനടക്കമുള്ള സ്റ്റുഡന്റസ് പിയൂൺ പോവുന്നതും നോക്കി നിൽക്കവേയാണ് അടുത്തുള്ള റസിയ പറഞ്ഞത്...
അനു ഡീ...!! മിക്കവാറും ഇന്ന് നേരത്തെ കോളേജ് വിടാനുള്ള ചാൻസ് ഉണ്ടെന്നാ തോന്നുന്നേ..!! പിയൂൺ എന്തോ ടീച്ചറുടെ ചെവിയിൽ പറഞ്ഞിട്ട് പോയിട്ടുണ്ട്...
അനുശ്രീ...
പെട്ടന്ന് ടീച്ചർ എന്റെ പേര് വിളിച്ചതും ഞാനും റസിയയും ഒരുപോലെ ഞെട്ടി... ദൈവമേ ഇനി സംസാരിച്ചതിനെങ്ങാനും ആയിരിക്കോ റസിയയെ തുറിച്ചു നോക്കിക്കൊണ്ട് ഞാൻ എണീറ്റതും....
മോളൊന്ന് പ്രിൻസിപ്പലിന്റെ റൂംവരെ ചെന്നേ..!! മോളെ കാണാൻ ആരോ വന്നിട്ടുണ്ട്...
ഓക്കേ ടീച്ചർ..!!
ഹാവു ഇപ്പഴാ സമാധാനായെ ഞാൻ നെഞ്ചിൽ കൈവെച്ചുകൊണ്ട് റസിയേയും നോക്കി ചിരിച്ചുകൊണ്ട് നേരെ ഓഫീസ് റൂമിലേക്ക് നടന്നു...
ഒരു നിമിഷം ചെയറിൽ ഇരിക്കുന്ന ആളെക്കണ്ടു ഞാൻ സന്തോഷം കൊണ്ട് വിളിച്ചു...
അമ്മാവാ.!!!!
അനു..!!! മോളെ....
പെട്ടന്നെന്റെയടുത്തേക്ക് വന്നുകൊണ്ട് കെട്ടിപിടിച്ചു അമ്മാവനെന്നെ നോക്കിയതും...
എന്താ അമ്മാവാ ഇങ്ങോട്ട്... ഞങ്ങടെ വീട് ഇവിടല്ലാട്ടോ..
ചെറു ചിരിയോടെ ഞാനതു പറഞ്ഞതും...
മോളെ നമുക്കൊരു സ്ഥലം വരെ പോണം മോള് ബാഗും എടുത്തോണ്ട് വാ...
എങ്ങോട്ടാ അമ്മാവാ...!!!
അതൊക്കെ പറയാം...!!
അച്ഛനും അമ്മയും എവിടെ...
അവരവിടെ ഉണ്ട്..!! മോളെയും കൂട്ടി വേഗം വരാൻ പറഞ്ഞത് അവരാ..
മം.. ശെരി.!!! ഞാനിപ്പോ വരാ അമ്മാവാ...
അതും പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് നടന്നു..!! ഈ സമയം പിരീഡ് കഴിഞ്ഞ് ടീച്ചർ ക്ലാസ്സ് കഴിഞ്ഞു പോയിരുന്നു..
അങ്ങനെ ടീച്ചർ പോയതിന്റെ സന്തോഷത്തിൽ പിന്നിലെ ബെഞ്ചിൽ ഉറങ്ങി കിടന്നവരടക്കം എണീറ്റ് ബഹളം വാക്കുമ്പോഴാണ് ഞാൻ ഉള്ളിൽ കേറി ബാഗ് എടുക്കുന്നത്...
എടീ അനു.!! നീയിതെവിടെക്കാ..!! ആരാ ആ പുറത്തു നിൽക്കുന്നേ... ഞാൻ ബാഗടുത്തു പുറത്തേക്ക് നടക്കാനൊരുങ്ങവേ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു റസിയ ചോദിച്ചതും...
എടീ ഞാൻ പോവാ..!!! അതെന്റെ അമ്മാവനാ എന്നെ വിളിക്കാൻ വന്നതാ...
ഒന്ന് പോടീ.!!! അത് നിന്റെ അമ്മാവനോ ചുമ്മാ നുണ പറയാതെ...
അതേടി ഞാൻ സത്യാ പറഞ്ഞേ..!!!!
കണ്ടാൽ പറയത്തില്ലാട്ടോ...
എന്റെ പൊന്നു റസിയാ ആൾക്ക് അത്രക്ക് പ്രായൊന്നും ഇല്ല.. വെറും 28 വയസ്സേ ഉള്ളൂ....
ഇരുപത്തിയെട്ടോ...!!!!
അതേടി എന്റെ അമ്മയേക്കാൾ 10 വയസ്സ് താഴെയാ അമ്മാവൻ...
മം കൊള്ളാം... ആള് ചുള്ളനാണല്ലോ ആൾടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ..
ഇല്ല എന്താടി...!!!
ഏയ് അല്ലാ.!! നിന്നെക്കൊണ്ട് എന്നെ അമ്മായി എന്ന് വിളിപ്പിക്കാൻ പറ്റോന്നറിയാൻ ചോദിച്ചതാ.!!!!
💬 Comments
View all comments