0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 936

അടുത്തുണ്ടായിരുന്ന മൊബൈൽ എടുത്തു ഡയൽ ചെയ്തുകൊണ്ട് സ്വയം പറഞ്ഞു...

ഹലോ...!! മാമാ എവിടാ.. കഴിക്കാനൊന്നും വരുന്നില്ലേ...

നീ കഴിച്ചോ... ഞാൻ കുറച്ചു കഴിഞ്ഞു വരാം..

എന്നാ ഞാനും കഴിക്കുന്നില്ല... മാമൻ വന്നിട്ട് ഒരുമിച്ചു കഴിക്കാം..

അനുമോളെ നീ കഴിച്ചോടി വെറുതെ വയറു വിശന്നിരിക്കണ്ടാ....

അതൊന്നും കൊഴപ്പില്ല.. മാമൻ കഴിച്ചിട്ടേ ഞാൻ കഴിക്കുന്നുള്ളു..

ഈ പെണ്ണിനെകൊണ്ട് തോറ്റു..!!ആഹ് ശെരി നീ ഫോൺ വെക്ക് ഞാൻ വരാം..

അല്ല പിന്നെ നമ്മളോടാ കളി... ഫോൺ താഴേക്ക് വച്ചു സ്വയം പറഞ്ഞുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു...

ചോറും കറിയും കാലത്തെ തന്നെ വച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ആ പണി കുറഞ്ഞുകിട്ടി... എന്നാലും രണ്ടാമതൊന്നില്ലാതെ എങ്ങനാ കഴിക്കാ എന്നും ചിന്തിച്ചു ഫ്രിഡ്ജ് തുറന്നപ്പോഴാണ് അതിൽ മൊട്ടയും മീനും ഇരിക്കുന്നത് കാണുന്നത്...

ആഹ് അടിപൊളി.!! ഒരു പണി ചെയ്യാം ഓംപ്ലെറ്റ് ഇടാം അതാവുമ്പോ പണി കുറവാ മീൻ രാത്രിക്ക് എടുക്കാം..

അങ്ങനെ ഓരോന്ന് സ്വയം തന്നെ പറഞ്ഞു കൊണ്ട് അതിലേക്ക് വേണ്ട സവാളയും മുളകും എല്ലാം അരിഞ്ഞു 4 മൊട്ട എടുത്ത് ഒരു ബൗളിലേക്കൊഴിച്ച് എല്ലാം മിക്സ്‌ ചെയ്ത ശേഷം പാൻ അടുപ്പിൽ വച്ചതും ഇതാ കേൾക്കുന്നു പുറത്തു ബൈക്കിന്റെ ശബ്ദം...

പിന്നെ ഒന്നും നോക്കിയില്ല അതെല്ലാം അവിടെ വച്ചുകൊണ്ട് ഞാൻ നേരെ ഫ്രണ്ടിലോട്ട് ചെന്ന് വാതിൽ തുറന്നു..

അല്ല മാമാ.!! ഇതെന്താ ഈ കവറിൽ...

ബൈക്കിൽ നിന്നുമിറങ്ങി ഒരു കവറും കയ്യിൽപ്പിടിച്ചു വരുന്ന മാമനെ കണ്ടതും ഞാൻ സംശയ ഭാവേന ചോദിച്ചു...

ഇവിടെ വേറെ കറിയൊന്നും ഇല്ലല്ലോ അതുകൊണ്ട് ഞാൻ കുറച്ചു ചിക്കൻ കറി

💬 Comments

View all comments