0%

Chapter Title : ബേബി ഗേൾ 2 [~empu®an]

Author : ~empu®an Read All Parts 923

നടന്നു...  അല്ലേലും അമ്മാവനങ്ങനാ ആൾക്ക് ട്രിപ്പ്‌ എന്നുവെച്ചാൽ ജീവനാ ഒരു ഹിമാലയ ബൈക്ക് ഉണ്ട് അതും കൊണ്ട് മൂപ്പര് പോവാത്ത സ്ഥലങ്ങളില്ല..

അനു എന്തായി നിന്റെ പഠിപ്പ്...

ഒരു 20 മിനിറ്റ് ആയിക്കാണും  അമ്മാവൻ എല്ലാ പണിയും അവസാനിപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു... എന്തോ ഞാൻ പഠിക്കുന്നത് കണ്ടിട്ടാവണം പിന്നെ ഒന്നും പറയാതെ മൂപ്പര് കുറച്ചു നേരം മിണ്ടാതെ നിന്നു... ശേഷം..

അനുമോളെ....

എന്താ അമ്മാവാ..!!

നിനക്ക്  നാട്ടിക്കൊക്കെ പോവാൻ തോന്നുന്നുണ്ടോടാ...  തോളിലൂടെ കയ്യിട്ട് അമ്മാവനത് പറയുമ്പോൾ എന്റെ കണ്ണുകൾ ഇമവെട്ടാതെ അമ്മാവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു...

എന്തോ അടുത്തത് എന്റെവക കരച്ചിലാകും എന്നുകരുതീട്ടാവണം  പെട്ടന്ന് അമ്മാവനെന്നെ  നെഞ്ചിലേക്ക് ചേർത്തു....

ഞാൻ മോളൂസിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലടാ... കുറേ നാളായില്ലേ അവിടുന്ന് നമ്മൾ വന്നിട്ട്...

വേണ്ട അമ്മാവാ... ഞാനിപ്പോ അങ്ങോട്ട് ചെന്നാൽ എന്റെ പഠിപ്പിനെ അത് നന്നായി ബാധിക്കും... ഞാനെല്ലാം മറന്നു തുടങ്ങിയതാ ഇനി  ഞാനതേക്കുറിച്ച് ചിന്തിച്ചാൽ  ചിലപ്പോൾ....  എന്റെ വാക്കുകളെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ പെട്ടന്ന് അമ്മാവനെന്നെ നെഞ്ചിൽ നിന്നും അടർത്തിമാറ്റിക്കൊണ്ട് വാ പൊത്തിപിടിച്ചു...

വേണ്ടാ ഞാനിനി അതേക്കുറിച്ച് ഒന്നും പറയുന്നില്ല... എല്ലാം മറന്നേ എന്നിട്ട് എന്റെ ചുന്ദരി കുട്ടി ഒന്ന് ചിരിച്ചേ.... അയ്യേ വിഷമിച്ചിരിക്കുന്ന ഈ മുഖം കാണാൻ തീരെ ഭംഗിയില്ലാട്ടോ....

ഓഹ് പിന്നെ അല്ലെങ്കിൽ എന്നെ കാണാൻ നല്ല ഭംഗിയാണല്ലോ.... ഒന്ന് പോ മാമാ....

അമ്മാവന്റെ കവിളിൽ ആഞ്ഞു നുള്ളിക്കൊണ്ട്  കൊഞ്ഞനം കുത്തി  ഞാൻ  സോഫയിൽ നിന്നും എണീറ്റ് ഓടാനായി ഒരുങ്ങിയതും അമ്മാവനെന്റെ കയ്യിൽ പിടിച്ചു ഒറ്റ വലിയായിരുന്നു....

മൂപ്പര് എന്റെ അമ്മാവനൊക്കെ ആണെങ്കിലും

💬 Comments

View all comments