Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
മിസ്സ് : എന്നാൽ നമുക്ക് പോകാം
ഷമീർ :ആ, മിസ്സ് പോകാം
( ഷമീർ അമ്മച്ചിയോട്)
ഷമീർ : എന്നാൽ ഞങ്ങൾ പോട്ടെ അമ്മച്ചി
അമ്മച്ചി: പോയിട്ട് വാ മക്കളെ പിന്നെ സൂക്ഷിച്ചു പോണേ അവൾക്ക് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല മോൻ തന്നെ എല്ലാം ശ്രദ്ധിച്ചു നല്ല കരുതലോടെ വേണം അവളുടെ കയ്യിൽ വണ്ടി കൊടുക്കാൻ
ഷമീർ : അതെല്ലാം ഞാൻ ശ്രദ്ധിച്ചു അങ്ങനെ ചെയ്യൂ അമ്മച്ചി
( ഇതും പറഞ്ഞ് ബീന ടീച്ചറും ഷമീറും നേരെ മുറ്റത്തിലൂടെ നടന്ന് ഗേറ്റ് തുറന്ന് വണ്ടിയുടെ അടുത്തെത്തി. ഷമീർ വണ്ടിയിൽ കയറിയിരുന്ന് സ്റ്റാൻഡ് തട്ടി വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും ബീന ടീച്ചർ ഗേറ്റ് അടച്ചു വണ്ടിയിൽ ഇരിക്കുന്ന ഷമീറിന്റെ അടുത്തോട്ട് തിരിഞ്ഞു)
ഷമീർ : മിസ്സ് കയറിക്കോളൂ
ബീന മിസ്സ് : നമ്മൾ വണ്ടിയുമായി ഇപ്പൊ നേരെ എങ്ങോട്ടാ പോകുന്നത്
ഷമീർ : അധികം ദൂരത്തോട്ടൊന്നുമല്ല ഇവിടെ അടുത്തുള്ള ഒരു റോഡിലോട്ടാണ്
ബീന മിസ്സ് : അടുത്തുള്ള റോഡോ?
ഷമീർ : അതേ മിസ്സ്, ഇവിടെ അടുത്തുള്ള ടേൺണ്ണിങ് കഴിഞ്ഞാൽ ഒരു റോഡ് ഉണ്ട് അവിടേക്ക്
ബീന മിസ്സ് : ആ റോഡ് ആണോ നീ കണ്ടെത്തിയ സ്ഥലം വണ്ടിയുമായി പോകാൻ. എനിക്ക് ആ റോഡ് അത്ര മനസ്സിലായില്ല
ഷമീർ : അധികമാർക്കും ആ റോഡ് പറഞ്ഞാൽ മനസ്സിലാവില്ല കണ്ടാലേ മനസ്സിലാവും മിസ്സ് കയറും നമുക്ക് അങ്ങോട്ട് പോകാം
( ബീന ടീച്ചർ രോഹിത്തിന്റെ വർക്ക് ഷോപ്പും ചുറ്റും ഒന്ന് നോക്കി )
ഷമീർ : മിസ്സ്
💬 Comments
View all comments