0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 15.9K

അമ്മച്ചി ചെന്ന് എല്ലാം എടുത്തു വെക്കു ഞാൻ ഇവനെയും കൊണ്ടുവരാം

( അമ്മച്ചി അകത്തോട്ട് പോയതും ഷമീർ വണ്ടിയിൽ നിന്ന് ഇറങ്ങി മുറ്റത്ത് തൊട്ട് അരികിൽ നിൽക്കുന്ന ബീന ടീച്ചറോട് പോർച്ചിൽ കിടക്കുന്ന ബൈക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് )

ഷമീർ : ഇ വണ്ടി ഉപയോഗിക്കാറില്ല?

ബീന മിസ്സ്‌ : ഉണ്ട്, ഇതെന്റെ ഹസ്ബന്റിന്റെ വണ്ടിയാണ് ഇച്ചായൻ ഇപ്പോൾ നാട്ടിൽ ഇല്ല വിദേശത്താണ് പോകുമ്പോൾ നിർത്തിയിട്ട് പോയതാ

( ഷമീർ വണ്ടി നോക്കിക്കൊണ്ട് പറഞ്ഞു)

ഷമീർ : ഡ്രൈവിംഗ് അത്ര വശമില്ലാത്ത ആളാണല്ലേ?ബീന മിസ്സിന്റെ ഹസ്ബൻഡ്

ബീന മിസ്സ്‌ : ഏയ് അല്ല ഡ്രൈവിംഗ് നല്ല വശമുള്ള ആളു തന്നെയാണ് എന്താ അങ്ങനെ തോന്നാൻ?

ഷമീർ :മിസ്സ്‌ , ഇ വണ്ടി ഒന്ന് നോക്കിക്കേ പലയിടത്തായിട്ട് തട്ടുകയും, മുട്ടുകയും ചെയ്തു ചളിങ്ങി പെയിന്റ് ഒക്കെ പോയിട്ടുണ്ട് ഇത് കണ്ടാൽ അറിയില്ലേ? ഒരാളുടെ ഡ്രൈവിംഗ് പരിജ്ഞാനം

( ഷമീർ എല്ലാം നല്ല സൂക്ഷ്മമായി കണ്ടെത്തി മനസ്സിലാക്കുന്ന ഒരു പയ്യനാണെന്ന് ബീന ടീച്ചർക്ക് അതോടെ ബോധ്യപ്പെട്ടു. ഷമീറിന്റെ ഇന്നത്തെ എല്ലാ പ്രവർത്തിയും ബീന ടീച്ചർക്ക് നന്നായി ഇഷ്ടപ്പെടുകയും സന്തോഷവും തോന്നിക്കുകയും ചെയ്തു.ബീന ടീച്ചർ ചിരിച്ചുകൊണ്ട് )

ബീന മിസ്സ്‌ : ഇച്ചായൻ വണ്ടിയുമായി പോകുമ്പോൾ ഒന്നും അങ്ങനെ നോക്കാതെയാ പോക്ക് അതുകൊണ്ട് പലപ്പോഴും പല ചെറിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട് അതിന്റെയാ ഇതെല്ലാം

ഷമീർ : ഡ്രൈവിങ്ങിൽ നല്ല എക്സ്പീരിയൻസ് ഉള്ള ഒരാൾക്ക് ഒന്നും നോക്കാതെ കണ്ണടച്ചും ഓടിച്ചാലും ഒരു അപകടവും ഉണ്ടാകില്ല. അതാ ഞാൻ പറഞ്ഞത് മിസ്സിന്റെ ഹസ്ബന്റിന് ഡ്രൈവിങ്ങിൽ അത്ര

💬 Comments

View all comments