Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
' ഫോൺ വെച്ചശേഷം തലക്ക് കയറിയ പാൻ മസാലയുടെ മയക്കത്താല അംബിക ടീച്ചർ അങ്ങനെ കിടന്നുറങ്ങി'
( ഇതേസമയം ബീന ടീച്ചറുടെ വീട്ടിൽ)
അമ്മച്ചി: മോളെ ഇന്ന് വന്ന ആ കുട്ടി ഉണ്ടല്ലോ ഷമീർ അവൻ എങ്ങനെയാ പഠിക്കാൻ ഒക്കെ?
ബീന മിസ്സ് : കുഴപ്പമില്ല അത്യാവശ്യം നന്നായി പഠിക്കുന്ന ഒരുത്തൻ തന്നെയാണ് എന്തേ ചോദിക്കാൻ?
അമ്മച്ചി : അവന്റെ പെരുമാറ്റം കണ്ടിട്ട് നല്ല അനുസരണയും, ക്ഷമയും ഉള്ള ഒരു കുട്ടിയാണെന്ന് തോന്നുന്നു എനിക്ക് അവന്റെ ബഹുമാനത്തോടുകൂടിയുള്ള സംസാരം കേട്ടപ്പോൾ അവനോട് വല്ലാത്ത ഇഷ്ടം തോന്നി അതാ ചോദിച്ചത്
ബീന മിസ്സ് : അമ്മച്ചി സ്കൂളിൽ പഠിക്കാൻ ആയിട്ട് അത്യാവശ്യം മെനയ്ക്ക് വരുന്നത് അവനെ ഉള്ളൂ. എനിക്ക് അവനെക്കൊണ്ട് ക്ലാസ്സിൽ വലിയ തലവേദനയും ഉണ്ടായിട്ടില്ല. ഇത് മുമ്പ് ഞാൻ അമ്മച്ചിയോട് പറഞ്ഞിരുന്നതാ
അമ്മച്ചി: മം, പറഞ്ഞിരുന്നു പക്ഷേ ഞാൻ ഇത്ര നല്ലൊരു കുട്ടിയായിരിക്കും എന്ന് കരുതിയില്ല. ഇനിമുതൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിപ്പിചേ ഞാൻ അവനെ വിടുകയുള്ളൂ ഒന്നുമില്ലെങ്കിലും ഒരു ചെറുക്കാൻ നമ്മുടെ കാര്യത്തിന് അതിരാവിലെ വരുന്നതല്ലേ
ബീന മിസ്സ് : അമ്മച്ചി അങ്ങനെ നിർബന്ധം വെക്കുകയോന്നും വേണ്ട. അതിന്റെ ആവശ്യമൊന്നും നമുക്കില്ല
അമ്മച്ചി: അങ്ങനെയല്ല മോളെ നമ്മുടെ വീട്ടിലോട്ട് ആയിട്ട് വരുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അത് നമ്മൾ മറന്നു പോകരുത് ഇന്നു തന്നെ രാവിലെ അവന് നല്ല വിശപ്പുണ്ടായിട്ടും കഴിച്ചെന്നു വരുത്തി എഴുന്നേറ്റതാ എനിക്കത് അവന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി
ബീന മിസ്സ് : ഞാൻ പറഞ്ഞെന്നേയുള്ളൂ അമ്മച്ചിക്ക് രാവിലെ ഞാനും
💬 Comments
View all comments