← Back to ? ബീവി 2 ? [räbi]

Comments

? ബീവി 2 ? [räbi] · approved reader discussion

Pahaya • 30-09-2019 20:21

Baakki evide ......

räbi • 30-09-2019 22:56

പലർക്കും കഥ മനസ്സിലാകാത്തതുകൊണ്ട്   ഞാൻ തന്നെ വിശദീകരിക്കാം ..
ചെറുപ്പത്തിലെ തന്റെ കളിക്കൂട്ടുകാരിയുടെ വിയോഗത്തിൽ മനസ്സ്  തകർന്നയാളാണ്  സിയാദ് . തിരിച്ചറിയപ്പെടാതെ പോയ ആ  കളിക്കൂട്ടുകാരിയുടെ ഇഷ്ടം കളിക്കൂട്ടുകാരിയോടുള്ള ..,  ആയിഷയോടുള്ള  ഭ്രമമായി  പ്രണയമായി മാറുന്നു .
തദവസരത്തിൽ അവന്റെ ഉമ്മയുടെയും വാപ്പയുടെയും കൂട്ടുകാരന്റെയും സാമീപ്യവും കരുതലും അവനെ വിഷാദത്തിൽ നിന്നും ഉണർത്തി .
പക്ഷെ ആയിഷയപ്പോഴും അവനിൽ ഉറങ്ങിക്കിടക്കുന്ന ബലഹീനതയാണ് . താൻ സഖിയാക്കിയ സുമയ്യയെ അവൻ വിളിക്കുന്നത് അവൻ ആയിഷയെ വിളിച്ചിരുന്ന അതേ  പേരാണ്  "ബീവി" .!
അവനാ  വിഭ്രാന്തിയിൽ നിന്നെല്ലാം പൊരുതി ഒരു അധ്യാപകനായിട്ടും  അവന്റെ ശീലങ്ങളും സ്നേഹപ്രകടനകളും തൊട്ട്  ഇഷ്ടാനിഷ്ടങ്ങളും  അവൻ അറിഞ്ഞും അറിയാതെയും  ആയിശയുമായിബന്ധപ്പെട്ടതായിരുന്നു .
   സുമയ്യ  സിയാദിന്റെ ഡയറിയിലൂടെ  ആയിഷയെ മനസ്സിലാക്കി,   ആയിഷയെ കുറിച്ചുള്ള അവനോടുള്ള സംസാരത്തിൽ സിയാദിന്റെ ബലഹീനത അവൾ മനസ്സിലാക്കുന്നു .. അവൻ ആയിശയുടേതാണ് എന്ന തോന്നലാണ് അവനെ നീറിക്കുന്നതെന്നും . സുമയ്യ "ഇക്ക എന്റേതാണ്  എന്റേത് മാത്രമാണ് " എന്ന്  അവന്റെ മനസ്സിലുറപ്പിക്കുന്നു .
പതിയെ അവന്റെ ഭ്രാന്ത് = പ്രണയം  സുമയ്യയാകുന്നു ..

2018. ലാണ്  സുമയ്യയുമായുള്ള കഥയിലെ സന്ദർഭങ്ങൾ .
2005. ലെ ഡയറി കുറിപ്പുകൾ ആയിശയുടേതാണ് .
2019. ലെ അവസാന ഡയറിക്കുറിപ്പ് സുമയ്യ അവന്റെ ഭ്രമമായി മാറുന്നത് സൂചിപ്പിക്കാൻ എഴുതിയതാണ് .

räbi • 30-09-2019 22:57

katha avasaanichu pahayaa.. thanksssssssssssss

räbi • 30-09-2019 23:02

and sory

p.Kuttan • 29-09-2019 22:53

കട്ടിയുള്ളത് ദഹിക്കാൻ ഇത്തിരി പാടാണ്.
അതുകൊണ്ട് ക്ഷമിക്കണം.

എഴുത്തിന്റെ..... കനമുള്ള നൃത്തച്ചുവടുകൾക്കൊണ്ട്
പലതും മനസ്സിലായില്ലെങ്കിലും ആരുടെയോ
വിഭ്രാന്തി ആണെന്ന് മനസ്സിലായി....
സുമയ്യയുടെയോ സിയാദിന്റെയോ??

##
സുമയ്യ.
*"...മെഹ്ജു ഉണ്ടക്കണ്ണീയെന്ന് വിളിച്ചതിന്
ഞാൻ ചട്ടുകം വെച്ച് പൊള്ളിച്ച്ണ്ട്..."

സിയാദ്.
*"ഇടയ്ക്ക് നായ്ഫിനെയും മെഹ്ജുവിനെയും
കൂട്ടും................"##?

....അല്ലെങ്കിലും കഥാപാത്രങ്ങൾ ആരായാലെന്താ..നഷ്ടപ്പെടൽ എല്ലാവർക്കും ഒരുപോലെ തന്നെ ആണല്ലോ...!!?

rabi • 30-09-2019 00:31

Wow..
Thankyou.

*”ഇടയ്ക്ക് നായ്ഫിനെയും മെഹ്ജുവിനെയും
കൂട്ടും…………….”##?

ഇത് paperil നിന്നും pakarthiyappol ഉണ്ടായ pishakaanu. വായിച്ചപ്പോൾ shradhichumilla..

Mehju alla.. Sanam aanu.

Mehju sumayyayude aniyathiyaanu..

Thanks thanks.
And thanks for serious reading ???????

p.Kuttan • 30-09-2019 10:50

ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ......,

പിശകും അക്ഷരത്തെറ്റും അങ്ങനെ
രണ്ട് മൂന്ന് സ്ഥലത്ത് തോന്നി...........

ഇതൊരു സാധാരണ പൈങ്കിളി ആയിരുന്നുവെങ്കിൽ അതൊന്നും
പ്രശ്നമല്ല.
(കമ്പിയാണെങ്കിൽ ഒരു പ്രശ്നവും ഇല്ല!!?)

നിലവാരമുള്ള ഒരു ചെറുകഥ
അനുഭവം പോലെ ആയത് കൊണ്ട്
ആ തെറ്റുകൾ 'കൺഫ്യൂഷൻ'ഉണ്ടാക്കും.!

(ക്ഷമിക്കണം, ആ..'T'യുടെ രഹസ്യമൊന്നും മനസ്സിലായില്ല കെട്ടോ ?)

*പിന്നെ ..., ലളിതമായി പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും എന്നത് ഏത് സാഹിത്യത്തിലെയും അടിസ്ഥാനതത്വം ആണെന്നാണ് എന്റെ വ്യക്തിപരമായ ഒരു തോന്നൽ...... കാരണം മലയാളസാഹിത്യ സുൽത്താനായ ബഷീറിന്റെ  ലളിതമായ എഴുത്ത് ഏത് പണ്ഡിതനും പാമരനും ഒരുപോലെ ഏറ്റെടുത്തതല്ലേ................

*യാദൃശ്ചികമായി കഥ വായിച്ചപ്പോൾ
ചെന്നെത്തിയതും ബഷീറിൽ തന്നെയാണ്!
ബഷീറിന്റെ നടക്കാതെ പോയ  ബാല്യ കാല
പ്രണയം  ആണ് ഓർമ വന്നത്...........
'ന്റെപ്പുപ്പൂക്കൊരാനേണ്ടാർന്നു'വിലൂടെ പിന്നീട്
നമ്മൾ കണ്ട നായിക.... ആ പ്രണയനായിക
ആയിരുന്ന അമ്മാവന്റെ മകളായിരുന്നുവെന്ന്
ബഷീർ കാരശ്ശേരി മാഷിനോട് രഹസ്യമായി   പറഞ്ഞിട്ടുണ്ട്........!!!

എന്തായാലും വളരെ വ്യത്യസ്തമായ
വായനാനുഭവത്തിന് വളരെ നന്ദി.....?

rabi • 30-09-2019 20:35

തുറന്നു  പറഞ്ഞതിന്  നന്ദി  .
ലളിതമായി  പറയാനാണു ഉദ്ദേശിച്ചത്  .. ഇത്  ലളിതമല്ല  എന്ന്  ഇപ്പോഴാണ്  മനസ്സിലായത് . ഇനി  അത്  ശ്രദ്ധിക്കണം .  സാഹിത്യ  കൗതുകമാക്കാനായിരുന്നില്ല  ശ്രമം  . പരമാവധി  കഥാപാത്രത്തോട്  നീതി  പുലർത്താനായിരുന്നു .

ഇനി  കഥ   എഴുതണമെന്ന്   വിചാരിച്ചതല്ല   പക്ഷെ  ഈ  കമന്റ്  കണ്ടത്  എഴുതാൻ  ഒരു  ആഗ്രഹം  തോന്നിപ്പിച്ചു ..

thankyou again .

ടി യുടെ അർഥം  ആയിഷ മനസ്സിലാക്കിയത് തന്നെയാണ് ..
ആ എടന്നയുടെ ഇലകൾ ഉമ്മ സിയാദിനു കൊടുത്തയച്ചവ സൂക്ഷിച്ചു വച്ചതാണ് .
അവസാന 2005. ലെ ഡയറി കുറിപ്പുകൾ ആയിശയുടേതാണ് .
ഈ ബീവി എന്നത് ആയിഷയെ വീട്ടിൽ വിളിക്കുന്ന പേരാണ് അവനും ചെറുപ്പത്തിൽ ആയിഷയെ അംങ്ങനെയാണ് വിളിച്ചിരുന്നത് .

ഇങ്ങനെ സൂക്ഷിച്ചു വെക്കുന്ന സ്വഭാവവും  ഡയറി എഴുത്തും ബീവിയെന്ന വിളിയുമെല്ലാം അവനിലെ ആയിശയെന്ന ****** ആണ് .
ഇത്രേ ഉള്ളൂ ഒളിഞ്ഞിരിക്കുന്നവ ..

thanks ..

rabi • 30-09-2019 20:38

smileys kittunnilla.
kamantiyathil valare santhoshamund. with love

erutt..

p.Kuttan • 30-09-2019 22:31

ലളിതമല്ല എന്ന് തോന്നിയത് ചിലപ്പോൾ
എന്റെ കഴിവുകേടുമാകാം....!?
പിന്നെ ഈ സൈറ്റിൽ വരുന്നവർ കൂടുതലും
എന്നെപ്പോലുള്ളവർ തന്നെ ആണല്ലോ...?.

പക്ഷെ  കഥയുടെ ലക്ഷ്യം പൂർണമായും 
നിറവേറ്റി............,

""//കഥാപാത്രത്തോട് നീതി
പുലർത്തുക....#""

*ആത്മാവിലെ മുറിവുകളെ പരസ്പരം  ഉണക്കുന്നവരായി മാറട്ടെ എല്ലാവരും.......

ഉമ്മമാരുടെ സ്നേഹമാകുന്ന എടനയിലകൾ
സൂക്ഷിച്ചു വെക്കാൻ കഴിയട്ടെ എല്ലാവർക്കും.

.............??

räbi • 30-09-2019 23:00

*ആത്മാവിലെ മുറിവുകളെ പരസ്പരം ഉണക്കുന്നവരായി മാറട്ടെ എല്ലാവരും…….

thanks for these lines

(smiling smileys..)

Chithra • 28-09-2019 12:14

Kidilam story

Chithra • 28-09-2019 10:48

Vayichu feel aayi, ningalute aradhikayayi,

Sanjutty • 28-09-2019 06:21

Wow what a love story serikum kannu nanayichu

räbi • 28-09-2019 09:24

സോറി ?

താങ്ക്സ് അവന്റൂട്ടി.. ? ???

Sanjutty • 01-10-2019 16:47

Haha sry onnum parayanda

Thoolika • 28-09-2019 01:58

????
രണ്ടു പാർട്ടും ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞതു...
എങ്ങനെ കഴിയുന്നു ഇത്ര ആഴത്തിൽ എഴുതാൻ...  ഇത്ര ആഴത്തിൽ വയനക്കാരിലേക്കു എത്തിയ്ക്കാൻ ....
കണ്ണു നനയിച്ചു ... വേദനിപ്പിച്ചു... നെഞ്ചിലേക്ക് കനൽ കോരി ഇട്ടപൊലെ നീറുന്നു...
ഇഷ്ടത്തോടെ..
Thoolika

räbi • 28-09-2019 09:22

?വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചില്ല.

ഗൗരവമുള്ള വായനക്ക് നന്ദി ?????

Mj • 27-09-2019 23:38

വാക്കുകള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എങ്ങനെ സാധിക്കുന്നു അപാരം

räbi • 28-09-2019 00:56

കൺഫ്യൂഷൻ മാറിയെന്നു കരുതുന്നു.

മനസ്സ് സംസാരിക്കുമ്പോൾ കനമുണ്ടാകും !

വെറും വാക്കാണെങ്കിൽ ധൂളി പോലെയും.

ഗൗരവമുള്ള വായനക്ക് നന്ദി ???

JOSEPH • 27-09-2019 22:47

കലക്കി ee partum ഇരുട്ട് അണ്ണാ.

räbi • 28-09-2019 00:51

താങ്ക്സ് ? ജോസപ്പേ താങ്ക്സ് ?

Chithra • 27-09-2019 22:28

Pahaya kadha evidanu

പ്രണയം • 27-09-2019 21:42

കഥകളിൽ കൂടി ജീവിക്കാൻ പറ്റുന്നു. കീപ് ഗോയിങ്

räbi • 28-09-2019 00:50

പ്രണയമേ..  പ്രണയമേ.. നീ കുളിർകാറ്റാണ്‌  ?

സിമോണ • 27-09-2019 14:43

വായിച്ചു കഴിഞ്ഞപ്പോൾ... വല്ലാത്തൊരു വല്ലായ്ക...
രണ്ടു പാർട്ടുകളായി പ്രസിദ്ധീകരിച്ചതിനാൽ ഒന്നുകൂടി ഡേറ്റുകളെ ചിക്കിപ്പെറുക്കണം...
സൈറ്റിൽ രണ്ടു പാർട്ടുകളിൽകൂടി ഒന്നിച്ചുകടന്നുപോകൽ ഒരു മെനക്കേടാണ്...

അതുകൊണ്ടുതന്നെ, എഴുത്തുകാരിയുടെയും പബ്ലിഷറുടെയും അനുവാദമില്ലാതെ ഞാൻ മുഴുവനായി വേഡ് ഫയലിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു...
ഒന്നുകൂടി ചിക്കിപ്പെറുക്കിയിട്ട് രണ്ടു വാക്കുകൾ എഴുതാം....
ഒന്നുകിൽ നല്ലതെന്ന്... അല്ലെങ്കിൽ നല്ലതെന്ന്......

രണ്ടും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നറിയാം....

കാലം.

räbi • 27-09-2019 19:22

ജ്ജ്..  പേരെങ്ങാനും കാലം ന്നു മാറ്റാൻ
പോന്നുണ്ടോ..  ബേണ്ടാട്ടോ.
???
ആ മറുപടിയാണ് കഥയുടെ ഉള്ളടക്കം.

സന്തോഷം.
Sometimes ഐ ഫീൽ to say many things.. but i can't gather a single word to say
Thank you

räbi • 27-09-2019 19:43

#കുറേ ജീവിതങ്ങളുണ്ട്.
കുറേ ജീവനുകളുണ്ട്..

ജീവിതത്തിലെ അമിത വൈകാരികമായ ചില നിമിഷങ്ങളിൽ അടിപതറിപ്പോയ കുറേ ജീവിതങ്ങൾ.
ആതുരാലയങ്ങൾക്ക്..
ക്ഷമിക്കണം.. ബിസിനസ്‌ സ്ഥാപനങ്ങൾക്കും മുതലാളിമാർക്കും വിറ്റു പോയ കുറേ ജീവിതങ്ങൾ.

ഒന്നാലോചിച്ചു നോക്കൂ..
മരുന്നുകൾക്കും കച്ചവട ബുദ്ധിയുള്ള മുറി വൈദ്യൻ മാരായ ഭിഷഗ്വരന്മാ രുടെ കീശ വീർപ്പിക്കുന്നതിനും ഒരു ജീവിതം മുഴുവൻ നശിപ്പിക്ക പ്പെടുന്ന ഭയാനകമായ അവസ്ഥ !!!!!

അവർ തന്നെ സ്വയം മറ്റുള്ളവരെ പോലെ ഒരു സാമൂഹ്യ ജീവിയാകണമെന്ന് വിചാരിച്ചാൽ പോലും ആ മരുന്നുകൾ അവരെ അതിന് അനുവദിക്കില്ല..

സ്നേഹം കൊണ്ടും സാമിപ്യം കൊണ്ടും ശുശ്രൂഷിക്കേണ്ട.. എല്ലാവരുടെയും ജീവിതത്തിലുമുണ്ടായേക്കാവുന്ന അവസ്ഥകൾ സ്നേഹം കൊണ്ട് തന്നെ ശുശ്രൂഷിക്കണം. മനസ്സിനെ മറ്റൊരു മനസ്സിന് മാത്രമേ തിരിച്ചറിയാൻ സാധിക്കൂ..

കുറഞ്ഞത് മനുഷ്യ മനസ്സിനോട് അനുകമ്പയുള്ള വൈദ്യനെയെ സമീപിപ്പിക്കാവൂ..

ഇനി അങ്ങനെയുള്ളവരെ പരിപാലിക്കുന്ന..
വീട്ടിലെ മറ്റുള്ള അംഗങ്ങളെ പോലെ തന്നെ കണക്കാക്കുന്ന കുടുംബങ്ങളുടെ അവസ്ഥയോ.. ,
വിദ്യാ സമ്പന്നരായ സമൂഹം ആ കുടുംബങ്ങളെ കളങ്കമുള്ള കുടുംബങ്ങളായി കണക്കാക്കും.

തീർത്തും സങ്കടകരമായ ചില നിമിഷങ്ങളാണ് ഈ കഥ യുടെ ഹേതു.

സിമോണ • 27-09-2019 23:30

ക്ഷമിക്കൂ.... വീണ്ടും ഇപ്പോഴാ വന്നതും മറുപടി കണ്ടതും...
കഥ രണ്ടാം വൃത്തി കഴിഞ്ഞില്ല...

"തീർത്തും സങ്കടകരമായ ചില നിമിഷങ്ങളാണ് ഈ കഥ യുടെ ഹേതു."

ഈ പാർട്ടിലെ ആറ്, ഏഴ് പേജുകളിൽ ആ നിമിഷങ്ങൾ, ഒരുപക്ഷെ വല്ലാതെ കൺവെ ചെയ്യപ്പെടുന്നു... കഥാകൃത്തിന്റെ മനസ്സ് തീർത്തും ആ പേജുകളിൽ അത്രയ്ക്ക് വ്യക്തതയോടെ പകർത്തപ്പെട്ടിരിക്കുന്നു...
അനുവാചകരിൽ ഒട്ടും കൃത്രിമത്വങ്ങളില്ലാത്ത, യാഥാർഥ്യത്തിന്റെ കയ്പ്പ് രുചിക്കപെടുന്നുണ്ട്...

ഇത് എഴുതുമ്പോൾ, പല നിമിഷങ്ങളിലും കഥാകൃത്ത് അനുഭവിച്ചിരുന്ന വേദന.... ഞങ്ങളെപ്പോലെ ചിലരും അനുഭവിക്കുന്നു..
വെറും വാക്കല്ല...
അങ്ങനെ കരുതില്ലെന്നും അറിയാം...

പൂർണമായ രണ്ടാം വായനക്ക് അല്പം സമയം കണ്ടെത്തണം...
അല്ലെങ്കിൽ അനുമാനങ്ങൾ തെറ്റിയേക്കാം..

അനുഭവങ്ങൾ അങ്ങനെയാണ്...
ഒന്ന് ശ്രദ്ധതെറ്റിയാൽ തീർന്നുപോകുന്ന ജീവിതങ്ങൾപോലെ....

സ്നേഹപൂർവ്വം
സുഹൃത്ത്...
(കാലമെന്ന പേര്...
അത് കുറച്ച് മുൻപേയുള്ളതാണ്...
സിമോണയെന്ന പേര് അതിനുശേഷമുള്ളതും
അല്ലെങ്കിൽ തന്നെ, സിമോണ കാലത്തിന് അതീതയല്ലല്ലോ.)

räbi • 28-09-2019 00:47

വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല,  വേദനയിൽ പങ്കുചേർക്കാനുമല്ല ..
കൂടെയുള്ളവരെ ഒരിക്കലും വീഴാൻ അനുവദിക്കരുത്.
മനസ്സ് മനസ്സിനെ  മനസ്സിലാക്കാനാണ്,  ചേർത്തുപിടിക്കാനാണ് ..

കഥയിൽ കുറച്ച് കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. ?

?????

räbi • 28-09-2019 00:48

കാലം എന്ന പേരിൽ കഥയെഴുതിയിട്ടുണ്ടോ

സിമോണ • 28-09-2019 08:11

"കഥയിൽ കുറച്ച് കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്"

അത് മനസ്സിലായിരുന്നു...
അതുകൊണ്ടാണ് ഡേറ്റുകൾ ഒന്നുകൂടി ചിക്കിപ്പെറുക്കണം എന്ന് പറഞ്ഞതും...

"കാലം എന്ന പേരിൽ കഥയെഴുതിയിട്ടുണ്ടോ"

ഇവിടെ ഇല്ല...
ഇവിടെ സിമോണ മാത്രം.
അതുകൊണ്ടുതന്നെ സിമോണ മറ്റെവിടെയും ഇല്ല...

räbi • 28-09-2019 09:27

ഹേർട്ലി താങ്ക്സ് ഫോർ  സീരിയസ് റീഡിങ് ???

Pahaya • 27-09-2019 14:16

Asaaadhyam....

räbi • 27-09-2019 19:14

താങ്ക്സ്  പഹയാ.. ??