Chapter Title : ബെംഗളൂരു ഡയറീസ് 2 [Trivikram]
പാറി. കുറച്ചു നേരം എന്റെ വിഷൻ ബ്ലർ ആയിപ്പോയതുപോലെ തോന്നി. അത്രയ്ക്കും ശക്തിയെടുത്തതായിട്ട് തോന്നിയില്ലെങ്കിലും നല്ല രീതിയിൽ എനിക്ക് വേദനിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ കയ്യിൽ നിന്നും അടി കിട്ടി. എന്റെ ഉള്ളിലെ രോഷം എല്ലാം പമ്പ കടന്നു.
"എന്റെ മുഖത്ത് നോക്കാൻ ഒക്കെ ധൈര്യം ഉണ്ടോടാ മൈരേ നിനക്ക്? ഏഹ്?"
ഞാൻ പിന്നെയും തല താഴ്ത്തി. അവളുടെ ശക്തിയെപ്പറ്റി ഒരു ബോധം വന്നു.
"നീ ഇവിടുന്ന് ഓടാൻ ശ്രമിക്കുകയോ ബലം പ്രയോഗിക്കാൻ നോക്കുകയോ ചെയ്താലുള്ള വരുംവരായ്കകളെക്കുറിച്ചു ഞാൻ നിന്നോട് ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ? ഇല്ലല്ലോ."
അവൾ എന്താണുദ്ദേശിച്ചതെന്ന് എന്നെനിക്ക് ബോധ്യമായി. ഞാൻ ശക്തി പ്രയോഗിച്ചാൽ നിമിഷ ഒറ്റ ഒരാൾ മതി എന്നെ അടിച്ചു താഴെ ഇടാൻ. മാത്രമല്ല പുറംലോകം അറിഞ്ഞാൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കുറ്റക്കാരനായി ഞാൻ മാറും.
നിമിഷ: "എന്താടാ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? പേടിച്ചു നാവിറങ്ങിപോയോ?"
ഞാൻ: "ഇല്ല"
നിമിഷ: "അങ്ങനെ വഴിക്കു വാ."
നിമിഷ പതിയെ ഡോറിന്റെ കുറ്റി ഇളക്കി . എനിക്ക് കൂടുതൽ പേടി ആയി. കാരണം തലങ്ങും വിലങ്ങും പെൺപിള്ളേർ നടക്കുന്നുണ്ട്.
നിമിഷ: "നീ ഒരു കാര്യം ചെയ്യ്. നേരെ പോയി ഈ പാന്റും ഷർട്ടും മാറിയിട്ട് വാ. ഇവിടെ തൊട്ടപ്പുറത്തു രണ്ടു റൂം കഴിയുമ്പോൾ തന്നെ ബാത്രൂം ഉണ്ട്".
ഞാൻ വിറങ്ങലിച്ചു അവരെ മൂന്ന് പേരെയും നോക്കി.
അന്ന : "നീയെന്താ ആലോചിക്കുന്നത് മൈരേ?"
അരുൺ: "അല്ല. ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ ആൾകാർ കാണില്ലേ. എന്നെ എല്ലാവരും കാണും. മാത്രമല്ല
💬 Comments
View all comments