0%

Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]

"ആയിക്കോട്ടെ......സന്തോഷം.....പക്ഷെ ഒറ്റക്ക് ആ വീട്ടിൽ ഒരു വീർപ്പുമുട്ടലാ ......എന്നാലും സാരമില്ല......

അവർ അമ്പലവയലിലുള്ള നൈറ്റ് കടയിൽ കയറി ആഹാരം കഴിച്ചു സന്ദീപിന്റെ അച്ഛനെ വീട്ടിലാക്കി......സന്ദീപിന് മനസ്സിൽ സന്തോഷമായിരുന്നു......ഹോ.....ആഗ്രഹ സഫലീകരണത്തിന്റെ നിമിഷങ്ങൾ ആയിരുന്നു......അവരുടെ വണ്ടി ബെന്നിച്ചന്റെ വീട്ടിലെത്തി.....സ്റ്റെല്ല വന്നു കതക് തുറന്നു......"ഒരാഴ്ച കൊണ്ട് സാറങ്ങു മാറിയല്ലോ.....വാ കയറി വാ......ബെന്നി തന്റെ വീടിനുള്ളിലേക്ക് കയറിയപ്പോൾ കണ്ടു ഹസീനയെയും അവളുടെ ഉമ്മയെയും......."എന്താണ് ഹസീന വിശേഷം.....സുഖം അല്ലെ.....ഉമ്മാ.....അങ്ങനെ വിളിക്കാല്ലോ ഇല്ലേ.....അല്ലെങ്കിൽ വേണ്ട ഇത്താ.........ആ പിന്നെ സ്റ്റെല്ല ചിന്നമ്മ ഒരു ഗ്ലാസ് കട്ടനിട്ടെ...നല്ല തണുപ്പുണ്ട്........സ്റ്റെല്ല കിച്ചണിലേക്ക് പോയി.....സന്ദീപ് നിൽക്കുകയായിരുന്നു......"സന്ദീപേ വാ....ഇവിടെ വന്നിരിക്ക്......ബെന്നിച്ചനോടൊപ്പം ഇരിക്കാൻ  അവനൊരു മടി.....പക്ഷെ ബെന്നിയുടെ വിളിയിൽ ആ മടി മാഞ്ഞു......അവൻ ബെന്നിച്ചനെടുത്തിരുന്നു.....ഇത്താ..ഹസീന വന്നിരിക്ക്.....അവർ രണ്ടു പേരും സിംഗിൾ സെറ്റിയിലായി ഇരുന്നു....നാളെ നമുക്കത്യാവശ്യമായി ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.....ഇനി നമ്മൾ അല്പം സൂക്ഷിച്ചു വേണം നീങ്ങാൻ ....ഞാൻ പെട്ടെന്ന് ഇന്ന് രാവിലെ തന്നെ ടിക്കറ്റു എടുത്ത് വന്നത് തന്നെ തോമാച്ചന്റെ മരണം അറിഞ്ഞത് കൊണ്ടാണ്....ഇനി നിന്റെ വാപ്പ...റഷീദ് ഫ്രീയാണ്.....അയാൾക്കെന്തും ചെയ്യാൻ മടിയില്ലാത്തവനാണ്........നിങ്ങളെ ഇവിടെ നിർത്തുന്നത് ഉചിതം അല്ല.....നിങ്ങളെ ഞാൻ അങ്ങ് ബഹ്റൈനിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.....ഹസീനക്ക് ആവശ്യത്തിന് വിദ്യാഭ്യാസമുണ്ടല്ലോ.....അവിടെ എന്റെ ഓഫീസിൽ ഒരു ജോലി......ആട്ടെ ഇത്തക്ക് പാസ്പോർട്ടുണ്ടോ.....

"ഇല്ല കുഞ്ഞേ......

"ഊം....നാളെ തന്നെ ഓൺലൈനിൽ ഒരു തീയതി ഫിക്സ് ചെയ്യണം.....പിന്നെ ഞാൻ രാവിലെ പള്ളിയിലേക്ക് പോകും....ഇവിടുത്തെ ഒട്ടു മിക്ക ആളുകളും ഒപ്പം നിന്റെ വാപ്പയും നാളെ പള്ളിയിൽ തന്നെ കാണും...രാവിലെ ഒമ്പതരയ്ക്ക് തോമാച്ചനെ അടക്കുവാനുള്ള സാധ്യത ഉണ്ടെന്നാണ് തോമാച്ചന്റെ മകൾ ഡെയ്‌സി പറഞ്ഞത്......അത് നല്ല സമയമാണ്.....ആ സമയത് സന്ദീപ് ഹസീനയുമായി അഡ്വ.ജയശങ്കറെ പോയി കാണണം...ഞാൻ വിവരമെല്ലാം പറഞ്ഞിട്ടുണ്ട്.....ഒരു ഡൈവോഴ്സ് ഫയൽ ചെയ്യണം.....നമ്മുടെ സ്ഫേറ്റിക്കാണ്.....ബുദ്ധിമുട്ടുണ്ടോ ഹസീന.....

"ഏയ് ഇല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി.......

ഒപ്പം ഇത്തയെയും കൂട്ടിക്കോ സന്ദീപ്...അത് കഴിഞ്ഞാൽ നേരെ ഇവിടെ എത്തുക......ഇത്തയുടെ പാസ്‌പോർട്ടും കൂടി ശരിയായാൽ ഞങ്ങളുടെ കമ്പനിയുടെ പേരിൽ വിസ പ്രോസസ്സിങ്ങിനു പ്രകാശേട്ടനെ വിളിച്ചു പറയാം......

അപ്പോഴേക്കും സ്റ്റെല്ല കട്ടനുമായി എത്തി.....കട്ടൻ കുടിച്ചിട്ട് ബെന്നി അകത്തു കയറി ഒന്ന് കുളിച്ചു......എന്നിട്ടു കൈലിയും ബനിയനുമിട്ട് പുറത്തു വന്നു..... അപ്പോൾ എല്ലാവരും ഇഞ്ചികടിച്ച കുരങ്ങിനെപോലെ ഇരിക്കുന്നതാണ് കണ്ടത്......"അല്ല....ആരും കിടക്കാനുള്ള പദ്ധതിയൊന്നുമില്ലേ......എന്താ എല്ലാവരും കൂടി ഇങ്ങനെ മരണവീട്ടിൽ ഇരിക്കുന്നത് പോലെ ഇരിക്കുന്നത്.....

"അത് സുഹറ ഇത്ത ചോദിക്കുന്നു നമ്മൾ ഡൈവോഴ്സിനൊക്കെ പോകണോ എന്ന്.....സ്റെല്ലയാണ് അത് പറഞ്ഞത്...

"വേണം ...അല്ലെങ്കിൽ നമ്മൾ ഇത്രയൊക്കെ പോകേണ്ടുന്ന ആവശ്യമുണ്ടായിരുന്നോ ഇത്താ......നിങ്ങളെ ആ കാടന് എറിഞ്ഞു

💬 Comments

View all comments