Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
.......എസ്.ഐ. സത്യശീലനെ അന്വേഷിച്ചപ്പോൾ അറിയില്ല ഇന്ന് സ്റ്റേഷനിൽ വന്നിട്ടില്ല എന്ന് മാത്രമാണ് അറിഞ്ഞത്...ഉടൻ തന്നെ എസ്.ഐ. സത്യശീലനെ കണക്ട് ചെയ്തു തരാൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാരൻ ലാൻഡ്‌ഫോണിൽ നിന്നും എസ്.ഐ. സത്യശീലനെ വിളിച്ചു.......
"ഹാലോ....
"ഹാലോ.........
"സത്യശീലൻ സാറല്ലേ.....സാറേ ഞാൻ ഗണേശൻ.....പി.സി യാണ്....നമ്മുടെ പഴയ എസ്.ഐ റഷീദ് സാറ് വന്നു നിൽക്കുന്നുണ്ട്....സാറിനെ അത്യാവശ്യമായും കിട്ടണം എന്ന് പറഞ്ഞു.....
"അതെയോ......കൊടുക്ക്....
റഷീദ് ഫോൺ വാങ്ങി......"ഹാലോ.....
"ആ പറ........റഷീദ് സാറേ
"ഞാൻ മിസ്റ്റർ സത്യശീലൻ അത്യാവശ്യമായി ഒന്ന് കാണുവാൻ എത്തിയതാണ്......
"ഞാൻ നാലഞ്ച് ദിവസം ലീവിലാണല്ലോ.....
"അതെ മിസ്റ്റർ സത്യശീലൻ ഞാനൊരു അർജെന്റ് മാറ്റർ സംസാരിക്കാനാണ് വന്നത്...എന്നിട്ടു റഷീദ് പോലീസുകാരന് നേരെ നോക്കി.....പോലീസുകാരൻ എസ്.ഐയുടെ ക്യാബിനിൽ നിന്നുമിറങ്ങി പുറത്തേക്ക് പോയി....റഷീദ് കസേരയിൽ ഇരുന്നുകൊണ്ട് തുടർന്ന്.....എന്റെ ഭാര്യയും മകളും മിസ്സിംഗ് ആണ്......അവരെ വൈകുന്നേരം മുതൽ കാണാനില്ല......
"സാർ ഒരു പരാതി എഴുതികൊടുക്ക്....
"മിസ്റ്റർ സത്യശീലൻ ഞാനൊരു പഴയ എസ്.ഐ ആണ് ആ പരിഗണയിലെങ്കിലും ഈ സംഭവം ഒന്ന് വളരെ പെട്ടെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണം.....രണ്ടു മൂന്നു പൊലീസുകാരെ ഏർപ്പാടാക്കിയാൽ ഞാനും അവരോടപ്പം തിരയാനുള്ള വഴികൾ നോക്കാം......
"സാറിനറിയാമല്ലോ പ്രൊസീജർ ഒക്കെ......നമുക്കന്വേഷികാം.....അങ്ങനെ പൊലീസുകാരെ പെട്ടെന്ന് സാറിനോടൊപ്പം വിടുവാനുള്ള വകുപ്പൊന്നുമില്ല.....പേടിക്കണ്ടാ...നമുക്കന്വേഷിക്കാം.....സത്യശീലൻ ഫോൺ വച്ച്...ചകിതനായി റഷീദ് ഇരുന്നുപോയി.....അവന്റമ്മേടെ പരാതി.....കോപ്പ്...ഈ റഷീദിനറിയാം എന്താ വേണ്ടതെന്ന്......റഷീദ് ചവിട്ടിതുള്ളി ഇറങ്ങിപ്പോയി.....
സന്ദീപ് ഉറക്കത്തിൽ നിന്നുമുണർന്നു.....അച്ഛൻ കിടക്കുന്ന മുറിയിൽ ചെന്ന് നോക്കിയപ്പോൾ അച്ഛനില്ല....അടുക്കളയിൽ ചായയിട്ടു അടച്ചു വച്ചിരിക്കുന്നു......ചായയും കുടിച്ചു ഇന്നലെ വൈകുന്നേരം അരങ്ങേറിയ മാസ്മരകളികളെ ഓർത്തിങ്ങനെ ഇരിക്കുമ്പോൾ അച്ഛൻ കയറി വന്നു....."മോനെഴുന്നേറ്റോ.....അച്ഛന്റെ ടിക്കറ്റ് മറ്റെന്നാലതേക്ക് ഓ.കെ ആക്കി.......നിനക്ക് ആ ബെന്നിച്ചൻ കൂട്ടുണ്ടാകും എന്നറിയാം....അച്ഛൻ ഇങ്ങനെ വന്നും പോയീം നിൽക്കാം...അതെ നടക്കൂ......അല്ല..നീ അറിഞ്ഞില്ലേ......
"എന്ത്?
"ആ ഡെയ്‌സി ബാറിന്റെ ഉടമ.....തോമാച്ചൻ സബ്ജയിലിൽ തൂങ്ങി മരിച്ചു എന്ന്........
അപ്പോഴാണ് സന്ദീപിന്റെ ഫോൺ അടിച്ചത്.....നോക്കുമ്പോൾ ബെന്നിച്ചൻ.......
"ആ പറ ബെന്നിച്ച........ ഓ.കെ വിളിച്ചു പറഞ്ഞാൽ ഞാൻ പോയി പള്ളിയിലെ അച്ഛനെയോ......ഓ.കെ.......പതിനൊന്നു മാണിക്കോ......എത്തിക്കാം.....
ഞാൻ വരാം എയർപോർട്ടിൽ.....രാത്രിയിലാണോ......ഓ.കെ.....ഒറ്റക്ക് പ്രശ്നമില്ല.......വരാം......സന്ധ്യക്ക് ഏഴരയാകുമ്പോൾ എയർപോർട്ടിൽ കാണും........
"എന്താ മോനെ ബെന്നിച്ചൻ വരുന്നുണ്ടോ? സന്ദീപിന്റെ അച്ഛൻ തിരക്കി.....
അതെ അച്ഛാ.....ഇന്ന് രാത്രിയിൽ എത്തും....ഒരു ചെക്ക് പള്ളിയിലെ അച്ഛനെ ഏൽപ്പിക്കാൻ പറഞ്ഞു.....ബെന്നിച്ചനാണ് പള്ളിയിലേക്ക് കുരിശു സ്പോൺസർ ചെയ്യുന്നത് എന്ന്......
"ആ കൊച്ചനു നല്ലതേ വരുത്തൂ....
"ശരിയാണച്ഛാ......സന്ദീപ് ക്ളോക്കിലേക്കു നോക്കി സമയം ഒമ്പതര......അവനെഴുന്നേറ്റ് കുളിച്ചു റെഡിയായി ഇറങ്ങാൻ നേരം അച്ഛൻ പറഞ്ഞു...മോനെ അച്ഛനും കൂടി വരാം ഉച്ചക്ക് എയർപോർട്ടിലേക്ക്......ഒറ്റക്ക് യാത്ര
💬 Comments
View all comments